കോട്ടയം: മഹാത്മാ ഗാന്ധി സര്‍വകലാശാലയുടെ അഫിലിയേറ്റഡ് കോളജുകളിലെ ബിരുദ കോഴ്‌സുകളില്‍ കുട്ടികളെ കിട്ടാനില്ല എന്ന ജന്മഭൂമി വാര്‍ത്ത നിധേഷിക്കാന്‍ വൈസ് ചാന്‍സലര്‍ ഇറക്കിയ പത്രക്കുറിപ്പില്‍ നിരത്തിയത് 47% മെറിറ്റ് സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുന്നതിന്റെ കണക്ക്. 43 ശതമാനം മെറിറ്റ് സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുന്നു എന്നതായിരുന്നു ജന്മഭൂമി വാര്‍ത്ത. വാസ്തവ വിരുദ്ധമാണെന്നും പ്രവേശനം കാത്തിരിക്കുന്ന വിദ്യാര്‍ഥികള്‍ക്കും ആശങ്കയ്‌ക്കും ആശയക്കുഴപ്പത്തിനും കാരണമാകുമെന്ന് ചൂണ്ടിക്കാട്ടി വൈസ് ചാന്‍സലറുടെ ചുമതല വഹിക്കുന്ന ഡോ. സി.ടി അരവിന്ദകുമാര്‍ ആണ് പത്രക്കുറിപ്പ് ഇറക്കിയത്.
പത്രക്കുറിപ്പില്‍ പറയുന്നത് ഇങ്ങനെ:എം.ജി സര്‍വകലാശാലയ്‌ക്കു കീഴിലുള്ള എയ്ഡഡ് കോളേജുകളിലെ 11,258 മെറിറ് സീറ്റുകളില്‍ 65 ശതമാനത്തിലും സര്‍ക്കാര്‍ കോളജുകളിലെ 1,132 സീറ്റുകളില്‍ 63 ശതമാനത്തിലും ഇതിനോടകം വിദ്യാര്‍ഥികള്‍ പ്രവേശനം നേടി. 20100 മെറിറ്റ് സീറ്റുകളുള്ള സ്വാശ്രയ കോളജുകളില്‍ നിലവിലെ പ്രവേശനം 45 ശതമാനമാണ്. അതായത് ആകെ 32,490 മെറിറ്റ് സീറ്റില്‍ 17,076 എണ്ണത്തില്‍ കുട്ടികളെ കിട്ടി. എന്നുവച്ചാല്‍53 ശതമാനം മാത്രം! ഒഴിഞ്ഞു കിടക്കുന്നത് 47%
സപ്ലിമെന്ററി അലോട്ട്‌മെന്റ് ഉള്‍പ്പെടെയുള്ള പ്രവേശന നടപടികള്‍ ് പൂര്‍ത്തിയാകുമ്പോള്‍ 80 ശതമാനത്തിലേറെ വിദ്യാര്‍ഥികളുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്നും വൈസ് ചാന്‍സലര്‍ പറയുന്നു.20 ശതതമാനത്തോളം സീറ്റ് ഒഴിഞ്ഞു കിടക്കുമെന്ന മുന്‍കൂറായി സമ്മതിക്കുന്നു
താരതമ്യേന അപേക്ഷകര്‍ കൂടുതലുണ്ടായിരുന്ന ബി.കോം, ബി.സി.എ , ബി.എസ്.ഡബ്‌ള്യു, ബി.ബി.എ കോഴ്‌സുകളില്‍ ഭൂരിഭാഗം കോളജുകളിലും ലഭ്യമായ സീറ്റുകളില്‍ പ്രവേശന നടപടികള്‍ ഏറെക്കുറെ പൂര്‍ത്തിയായും സര്‍വകലാശാല സമ്മതിച്ചു. സയന്‍സ് വിഷയങ്ങള്‍ക്ക് അപേക്ഷകരുടെ എണ്ണം മുന്‍ വര്‍ഷത്തേക്കാള്‍ കൂടിയിട്ടുണ്ട് എന്നു പറയുന്നുണ്ടെങ്കിലും പ്രവേശനം തേടിയവരുടെ എണ്ണം കൂടിയോ കുറഞ്ഞോ എന്നു പറയുന്നില്ല.
സര്‍വകലാശാല പറയുന്ന കണക്കെല്ലാം 50 ശതമാനം വരുന്ന മെറിറ്റ് സീറ്റിന്റേത് മാത്രമാണ്.മെറിറ്റ് സീറ്റ് നിറയാതെ മാനേജ്‌മെന്റ് സീറ്റില്‍ ആരും ചെല്ലില്ല. പ്രവേശന നടപടി പൂര്‍ത്തിയാകുമ്പോളും 20 ശതമാനത്തോലം സീറ്റ് ഒഴിഞ്ഞു കിടക്കും എന്ന് സമ്മതിക്കുമ്പോള്‍ മൊത്തം പ്രവേശനം തേടുന്ന കുട്ടികള്‍ എന്തായാലും 50 ശതമാനത്തില്‍ താഴെയായിരിക്കും
പ്രതികരിക്കാൻ ഇവിടെ എഴുതുക: