തിരുവനന്തപുരം: കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ വീണ്ടും അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരം. ഇന്ത്യ-ഓസ്ട്രേലിയ പരമ്പരയിലെ രണ്ടാം ടി20 മത്സരത്തിനാണ് ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം വേദിയാവുന്നത്.
മൂന്ന് ഏകദിനങ്ങളും അഞ്ച് ട്വന്റി 20കളുമാണ് ഓസീസിന്റെ ഇന്ത്യന്‍ പര്യടനത്തിലുള്ളത്. ഏകദിന പരമ്പരയോടെയാണ് പര്യടനം ആരംഭിക്കുക. ഏകദിന പരമ്പര ഇന്ത്യ വേദിയാവുന്ന ലോകകപ്പിന് മുമ്പും ട്വന്റി 20 പരമ്പര ലോകകപ്പിന് ശേഷവുമായിരിക്കും നടക്കുക. സപ്തംബര്‍ 22 മൊഹാലി, 24 ഇന്‍ഡോര്‍, 27 രാജ്കോട്ട് എന്നിവിടങ്ങളിലാണ് ഏകദിനങ്ങള്‍.
നവംബര്‍ 23 വിശാഖപട്ടണം, 26 തിരുവനന്തപുരം, 28 ഗുവാഹത്തി, ഡിസംബര്‍ 1 നാഗ്പൂര്‍, 3 ഹൈദരാബാദ് എന്നിവിടങ്ങളിലാണ് ടി 20 മത്സരങ്ങള്‍. ലോകകപ്പിന് ശേഷം ഓസീസിന് പിന്നാലെ അഫ്ഗാനിസ്ഥാനും ഇന്ത്യക്കെതിരെ ടി20 പരമ്പര കളിക്കും. മൂന്ന് ട്വന്റി 20കളാണ് പരമ്പരയിലുള്ളത്. ജനുവരി 11ന് മൊഹാലിയിലും 14ന് ഇന്‍ഡോറിലും 17ന് ബെംഗളൂരുവിലുമാണ് മത്സരങ്ങള്‍. ഇതിന് ശേഷം 2024ല്‍ ഇംഗ്ലണ്ട് അഞ്ച് ടെസ്റ്റുകളുടെ പരമ്പരയ്ക്കായി ഇന്ത്യയിലെത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: