സമാജ് വാദി പാര്‍ട്ടി, ബഹുജന്‍സമാജ് വാദി പാര്‍ട്ടി, കോണ്‍ഗ്രസ് എന്നീ പ്രതിപക്ഷ പാര്‍ട്ടികളില്‍ നിന്നുള്ള നിരവധി നേതാക്കള്‍ ഒന്നടങ്കം ഉത്തര്‍പ്രദേശിലെ ബിജെപിയില്‍ ചേര്‍ന്നു. ഇതോടെ ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥ് ശക്തനാവുന്നതോടൊപ്പം 2024ലെ പൊതുതെരഞ്ഞെടുപ്പില്‍ മോദിയ്ക്ക് ഇവര്‍ കരുത്തുമേകും.
ഇവരില്‍ മുന്‍ എംഎല്‍എമാര്‍, മുന്‍ എംപിമാര്‍, യുപിയില്‍ കോണ്‍ഗ്രസ് മീഡിയ ചുമതല വഹിച്ചിരുന്ന വ്യക്തി എന്നിവര്‍ ഉണ്ട്. ബിജെപിയുടെ യുപി സംസ്ഥാനപ്രസിഡന്റ് ഭൂപേന്ദ്ര സിങ്ങ് ചൗധരി, ഉപമുഖ്യമന്ത്രിമാരായ കേശവ് പ്രസാദ് മൗര്യ, ബ്രജേഷ് പതക് എന്നിവര്‍ പങ്കെടുത്ത ചടങ്ങിലാണ് ഇത്രയും പ്രതിപക്ഷ നേതാക്കളെ ബിജെപിയിലേക്ക് പ്രവേശിപ്പിച്ചത്. 2024ലെ ലോക് സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിയെ ശക്തിപ്പെടുത്താനാണ് ഈ മാറ്റമെന്ന് നേതാക്കള്‍ പറഞ്ഞു.
രാഷ്ട്രീയ ലോക് ദള്‍ (ആര്‍എല്‍ഡി) എംപി രാജ് പാല് സെയ്നി (മുസഫര്‍ നഗര്‍), മുന്‍മന്ത്രി സഹബ് സിങ്ങ് സെയ്നി (ഷഹരന്‍പൂര്‍), മുന്‍ എംപി അന്‍ഷുല്‍ വര്‍മ്മ (ഹര്‍ദോയി), മുന്‍ സമാജ് വാദി എംഎല്‍എ സുഷ്മ പട്ടേല്‍ (ജോന്‍പൂര്‍), മുന്‍ സമാജ് വാദി എംപി ശാലിനി യാദവ് (വാരണസി), മുന്‍ മന്ത്രി ജഗദീഷ് ശങ്കര്‍ (ജോന്‍പൂര്‍), മുന്‍ എംഎല്‍എ ഗുലാബ് സരോജ് (ജോന്‍പൂര്‍), മുന്‍ കോണ്‍ഗ്രസ് മീഡിയ ചെയര്മാന് രാജീവ് ബക്ഷി (ലഖ് നോ) , മുന്‍ ബിഎസ് പി ചെയര്മാന് ഗംഗാധര്‍ കുഷ്വാഹ, മുന്‍ സമാജ് വാദി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിതേന്ദ്ര മിശ്ര, ഹര്പൂരിലെ സമാജ് വാദി പാര്‍ട്ടി മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സത്യപാല്‍ യാദവ്, ഹപൂരിലെ സമാജ് വാദി മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സനിത യാദവ് എന്നിവരാണ് ബിജെപിയില്‍ ചേര്‍ന്നത്. ഇവരില്‍ ഭൂരിഭാഗവും മറ്റ് പിന്നാക്ക സമുദായത്തില്‍ (ഒബിസി) പെട്ടവരാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: