ആലപ്പുഴ: ഈ വര്‍ഷത്തെ നെഹ്റു ട്രോഫി വള്ളംകളിയില്‍ വിവിധ വിഭാഗങ്ങളിലായി മാറ്റുരയ്ക്കുന്നത് 72 വള്ളങ്ങള്‍. ചുണ്ടന് വിഭാഗത്തില്‍ മാത്രം ആകെ 19 വള്ളങ്ങളുണ്ട്.
ചുരുളന്‍-3, ഇരുട്ടുകുത്തി എ- 4, ഇരുട്ടുകുത്തി ബി-15, ഇരുട്ടുകുത്തി സി-13, വെപ്പ് എ- 7, വെപ്പ് ബി-4, തെക്കനോടി തറ-3, തെക്കനോടി കെട്ട് -4 എന്നിങ്ങനെയാണ് മറ്റ് വിഭാഗങ്ങളില്‍ മത്സരിക്കുന്ന വള്ളങ്ങളുടെയെണ്ണം.
ചുണ്ടന് വിഭാഗത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള വള്ളങ്ങളുടെ പേരുവിവരം ചുവടെ. ക്ലബിന്റെ പേര് ബ്രാക്കറ്റില്‍
1. കാരിച്ചാല്‍ ചുണ്ടന് (വില്ലേജ് ബോട്ട് ക്ലബ് കൈനകരി), 2.ജവഹര്‍ തായങ്കരി (കൊടുപുന്ന ബോട്ട് ക്ലബ്, കൊടുപുന്ന), 3.ആനാരി ചുണ്ടന് (സമുദ്ര ബോട്ട് ക്ലബ്ബ്, കുമരകം, കോട്ടയം), 4. നടുഭാഗം ചുണ്ടന് (യുബിസി കൈനകരി), 5.ആലപ്പാടന്‍ പുത്തന്‍ ചുണ്ടന് (ഐബിആര്‍എ എറണാകുളം),6.ദേവസ് ചുണ്ടന് (പിബിസി ആലപ്പുഴ), 7.സെന്റ് പയസ് ടെന്ത് (നിരണം ബോട്ട് ക്ലബ്ബ്), 8. വീയപുരം ചുണ്ടന് (പള്ളാത്തുരുത്തി ബോട്ട് ക്ലബ്), 9. വെള്ളംകുളങ്ങര (ലൂണാ ബോട്ട് ക്ലബ്ബ് കരുമാടി), 10. ആയാപറമ്പ് പാണ്ടി (ലൂര്‍ദ് മാതാ ബോട്ട് ക്ലബ്ബ് ചേന്നംകരി), 11. മഹാദേവിക്കാട് കാട്ടില്‍ തെക്കേതില്‍ (പോലീസ് ബോട്ട് ക്ലബ്ബ് ആലപ്പുഴ), 12. കരുവാറ്റ ശ്രീ വിനായകന് (എസ് എച്ച് ബോട്ട് ക്ലബ്ബ് കൈനകരി), 13. നിരണം (എന്‍ സി ഡി സി കൈപ്പുഴമുട്ട് കുമരകം), 14. ചമ്പക്കുളം (കുമരകം ടൗണ്‍ ബോട്ട് ക്ലബ്),15.തലവടി (തലവടി ബോട്ട് ക്ലബ്), 16. ചെറുതന (വേമ്പനാട് ബോട്ട് ക്ലബ്), 17. പായിപ്പാട് (കെബിസി & എസ് എഫ്ബിസി കുമരകം), 18. സെന്റ് ജോര്‍ജ് (സെന്റ് ജോണ്‍സ് ബോട്ട് ക്ലബ് തെക്കേക്കര), 19. ശ്രീ മഹാദേവന് (മങ്കൊമ്പ് ബോട്ട് ക്ലബ്ബ്).
പ്രതികരിക്കാൻ ഇവിടെ എഴുതുക: