തിരുവനന്തപുരം: തോന്നയ്‌ക്കല്‍ സായിഗ്രാമത്തില്‍ സ്ഥിതി ചെയ്യുന്ന ലോകത്തിലെ ആദ്യത്തെ സത്യസായി ബാബ ക്ഷേത്രം ലോകത്തിന് സമര്‍പ്പിക്കുന്ന ചടങ്ങ് ആഗസ്റ്റ് 4 ന് ഉച്ചയ്‌ക്ക് 12.30 മണിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വ്വഹിക്കും. ഗവര്‍ണ്ണര്‍ ആരിഫ് മൊഹമ്മദ് ഖാന്‍ അദ്ധ്യക്ഷത വഹിക്കും.
തിരുവനന്തപുരം തോന്നയ്‌ക്കല്‍ സായിഗ്രാമത്തിലുള്ള സത്യസായി ബാബ ക്ഷേത്രം 16 കരിങ്കല്‍ തൂണുകളാലാണ് നിര്‍മ്മിച്ചിരിക്കുന്നത്. അതില്‍ 21 അടി നീളമുള്ള 8 കരിങ്കല്‍ തൂണു കള്‍ മഹാബലിപുരത്ത് നിര്‍മ്മിച്ചാണ് ഇവിടെ എത്തിച്ചത്. 8 കരിങ്കല്‍ തൂണുകളുടെ നിര്‍മ്മാണത്തിന് തന്നെ ഒരു വര്‍ഷമെടുത്തു. ഒരു കോടിയിലധികം രൂപ ചെലവഴിച്ചാണ് ഈ ക്ഷേത്രം നിര്‍മ്മിച്ചത്. ലോകത്തിലെ ആദ്യത്തെ സത്യസായി ബാബ ക്ഷേത്രമാണിത്. ഈ ക്ഷേത ത്തിന്റെ തറക്കല്ലിടല്‍ കര്‍മ്മം നിര്‍വ്വഹിച്ചത് ഭഗവാന്‍ ശ്രീ സത്യസായി ബാബയുടെ സഹോദരി പുത്രനായ ശങ്കര്‍ രാജുവാണ്. ക്ഷേത്രത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയായപ്പോള്‍ അദ്ദേഹം സത്യസായി ബാബയുടെ സായിഗ്രാമത്തിലുള്ള ക്ഷേത്രം സന്ദര്‍ശിച്ച് പൂജകള്‍ നടത്തി. 2015 ല്‍ മുന്‍ ശബരിമല മേല്‍ശാന്തി ഇടമന ഇല്ലത്ത് ബാലമുരളി തിരുമേനിയുടെ കാര്‍മ്മികത്വത്തിലാണ് കുംഭാഭിഷേകവും ഭഗവാന്‍ സത്യസായി ബാബ യുടെ പ്രാണ പ്രതിഷ്ഠയും നടന്നത്.
ഭഗവാന്റെ പ്രവര്‍ത്തനങ്ങളെല്ലാം മാതൃകയാക്കി അദ്ദേഹത്തിന്റെ അനുഗ്രഹത്തോടെ ശ്രീ സത്യസായി ഓര്‍ഫനേജ് ട്രസ്റ്റ് കേരള നടത്തുന്ന സൗജന്യ സേവന പ്രവര്‍ത്തനങ്ങള്‍ അറിയപ്പെടുന്നവയും ലോകത്തിനാകെ മാതൃകയുമാണ്. ജീവകാരുണ്യ പ്രവര്‍ത്തന രംഗത്ത് കഴിഞ്ഞ 30 വര്‍ഷമായി 126 ഓളം സ്ഥാപനങ്ങളും 200 ല്‍ അധികം പദ്ധതികളും ആവിഷ്‌ക്കരിച്ച് ജനങ്ങള്‍ക്കായി പൂര്‍ണ്ണമായും സൗജന്യമായി പ്രവര്‍ത്തിച്ചുവരുന്ന ഇന്ത്യയിലെ ഏറ്റവും വലിയ എന്‍.ജി.ഒ ആണ് ശ്രീ സത്യസായി ഓര്‍ഫനേജ് ട്രസ്റ്റ് കേരള. ഷിര്‍ദ്ദി ബാബാ പ്രതിഷ്ഠയാല്‍ ‘ദക്ഷിണ ഷിര്‍ദ്ദി എന്നറിയപ്പെട്ട സായിഗ്രാമത്തില്‍ സത്യസായി ബാബയുടെ ലോകത്തിലെ തന്നെ ആദ്യ ക്ഷേത്രവും ഉണ്ടായി എന്നതില്‍ ഞങ്ങള്‍ സന്തുഷ്ടരാണ്.
സര്‍വ്വമത സാഹോദര്യത്തിന്റെ പ്രതീകമാണ് സത്യസായി ബാബ. മാനവ സേവയാണ് മാധവ സേവ എന്ന് പ്രവര്‍ത്തനങ്ങളിലൂടെ ഭഗവാന്‍ കാണിച്ചുതന്നു. ഒരു കുഗ്രാമ മായിരുന്ന പുട്ടപര്‍ത്തി ഭഗവാന്റെ ജന്മം കൊണ്ട് പവിത്രമായ തീര്‍ത്ഥാടന കേന്ദ്രമാവുകയും ഭഗവാന്റെ പ്രവര്‍ത്തനങ്ങള്‍ കാരണം ഇന്ന് ലോകത്തിന്റെ ശ്രദ്ധയാകര്‍ഷിക്കുന്ന സ്ഥലമാവു കയും ചെയ്തത് ഏറ്റവും വലിയ ഉദാഹരണം. ഒരു രൂപപോലും സ്വീകരിക്കാതെ ആതുരസേ വനം നടത്തുന്ന ഏഷ്യയിലെ തന്നെ ഏറ്റവും വലിയ രണ്ട് സൗജന്യ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രികള്‍, ലക്ഷക്കണക്കിന് ജനങ്ങള്‍ക്ക് കുടിവെള്ളം എത്തിക്കുന്ന ബൃഹത് പദ്ധതി, 55 വര്‍ഷത്തോളമായി സൗജന്യമായി നടത്തുന്ന സത്യസായി യൂണിവേഴ്‌സിറ്റി ഉള്‍പ്പടെ യുള്ള സ്ഥാപനങ്ങള്‍ എന്നിവ ഭഗവാന്‍ പ്രാവര്‍ത്തികമാക്കിയവയാണ്. ഭഗവാന്‍ ആരംഭിച്ച സ്ഥാപനങ്ങള്‍ അദ്ദേഹത്തിന്റെ സമാധിക്ക് ശേഷവും ഒരു മാറ്റവും ഇല്ലാതെ, പ്രവര്‍ത്തനങ്ങ ളില്‍ ഒട്ടും കുറവുവരാതെ നിലനില്‍ക്കുന്നു. അദ്ദേഹത്തിന്റെ ശിഷ്യരും ഭക്ത കോടികളും അദ്ദേഹത്തിന്റെ വാക്കുകള്‍ മന്ത്രമാക്കി പ്രവര്‍ത്തിച്ചുവരുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: