മണിപ്പൂരില്‍ കലാപകാരികള്‍ക്ക് കിട്ടിയ ആയുധങ്ങളില്‍ പലതും മ്യാന്മര് വഴി വന്നതാണോ എന്ന് ഇന്റലിജന്‍സ് ഏജന്‍സികള്‍ സംശയിക്കുന്നതിനിടയില്‍ എന്‍ഐഎ റെയ്ഡില്‍ ആയുധക്കടത്തും മ്യാന്മറിനേയും തമ്മില്‍ ബന്ധിപ്പിക്കുന്ന തെളിവുകള്‍ കിട്ടി. മിസോറാമിലെ ഐസ്വാളില് നിന്നും രണ്ട് ട്രക്ക് നിറയെ ആയുധങ്ങള്‍ അസംറൈഫിള്‍സ് കണ്ടെത്തിയതിന് പിന്നാലെ നടത്തിയ റെയ്ഡില്‍ മ്യാന്മറിലേക്കുള്ള ആയുധക്കടത്ത് സ്ഥിരീകരിക്കുന്ന ഒട്ടേറെ തെളിവുകള്‍ കിട്ടി. മൂന്ന് പേരെ അറസ്റ്റ് ചെയ്തു. അസം റൈഫിള്‍സ് പിടിച്ചെടുത്ത ട്രക്കുകളില്‍ വെടിമരുന്നും ആയുധങ്ങളും നിറച്ച 223 പെട്ടികള്‍ കണ്ടെത്തിയിരുന്നു.
മിസോറാമില്‍ നിന്നും മ്യാന്മറിലേക്ക് ആയുധക്കടത്ത് നടക്കുന്നതായുള്ള സംശയത്തെ തുടര്‍ന്ന് ചില വീടുകള്‍ എന്‍ഐഎ റെയ്ഡ് ചെയ്യുകയായിരുന്നു. റെയ്ഡുമായി ബന്ധപ്പെട്ട് മൂന്ന് വ്യക്തികളെ അറസ്റഅറ് ചെയ്തു. ഇതില്‍ ഒരാള്‍ മ്യാന്മര് സ്വദേശിയാണ്. ജെ. റോഹ്ലുപുയ, ഹെന്റി സിയാനുന, സി.ലാള്‍ഡിന്‍സാഗ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇതില്‍ റോഹ്ലുപുയ മ്യാന്മര് സ്വദേശിയാണ്. ഇയാള്‍ ആയുധക്കള്ളക്കടത്തുകാരനാണ്.
മിസോറാമില്‍ നാലിടത്താണ് എന്‍ഐഎ റെയ്ഡ് നടത്തിയത്. ഐസ്വാള്‍, ലോണ്‍തലായി, ചംഫായ് ജില്ലകളിലാണ് റെയ്ഡ് നടത്തിയത്. സംശയമുള്ളവരുടെ വീടുകളിലും റെയ്ഡ് നടത്തി.
ഇയാള്‍ക്ക് ഹെന്റി സിയാനുനയ്ക്ക് ബന്ധമുണ്ട്. ആയുധ ഇടപാടുകാരനായ റോഹ്ളുപുയയുടെ ലൈസന്‍സുപയോഗിച്ചാണ് അനധികൃതമായി ആയുധങ്ങള്‍ കടത്തിയിരുന്നത്. ഇത് പിന്നീട് മ്യാന്മറിലേക്ക് കടത്തുകയാണ് ചെയ്യുന്നത്. റെയ്ഡില്‍ സ്മാര്‍ട് ഫോണ്‍, രണ്ട് സിം കാര്‍ഡുകള്‍ , എയര്‍ഗണ്‍ എന്നിവയും മ്യാന്മറില് പോകാനും വരാനുമുള്ള രേഖകളും ആധാര്‍ കാര്‍ഡും പിടിച്ചെടുത്തു. റോഹ്ലുപുയയുടെ ആയുധ ലൈസന്‍സും പിടിച്ചെടുത്തു. അതുപോലെ ലാള്‍ഡിന്‍സാഗയുടെ സ്ഫോടകവസ്തു ലൈസന്‍സും സ്ഫോടകവസ്തുക്കള്‍ ശേഖരിക്കാന്‍ ഉപയോഗിച്ചിരുന്നു. ഇതെല്ലാം മ്യാന്മറിലേക്ക് കടത്താനുള്ളതായിരുന്നു.
ആയുധം, സ്ഫോടകവസ്തുക്കള്‍ എന്നിവയുടെ കള്ളക്കടത്ത് നടത്തുന്നവരുടെ റാക്കറ്റ് കണ്ടെത്താനും പൊളിക്കാനും ഉള്ള തീവ്രശ്രമത്തിലാണ് എന്‍ഐഎ.
മ്യാന്മര് തീവ്രവാദികള്‍ക്ക് സ്ഫോടകവസ്തുക്കളും ആയുധങ്ങളും കടത്തുന്നു
മ്യാന്മറിലെ തീവ്രവാദികള്‍ക്ക് നല്കാന് വേണ്ടി മിസോറാമില്‍ നിന്നും സ്ഫോടകവസ്തുക്കളും ആയുധങ്ങളും കടത്തുന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ ഉണ്ട്.. ദേശീയപാത, നിര്‍മ്മാണത്തിനും വന്‍കെട്ടിടനിര്‍മ്മാണത്തിനും മറ്റും ഉപയോഗിക്കുന്ന സ്ഫോടകവസ്തുക്കളാണ് മ്യാന്മറിലെ തീവ്രവാദികള്‍ക്ക് നല്‍കുന്നത്. അതുകൊണ്ട് സ്ഫോടകവസ്തുക്കളുടെ ഓഡിറ്റ് റിപ്പോര്‍ട്ട് മിസോറാം സര്‍ക്കാരിനോട് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ആവശ്യപ്പെട്ടിരിക്കുകയാണ്.
പ്രധാനമായും ജെലാറ്റിന്‍ സ്റ്റിക്കുകളാണ് റോഡ് നിര്‍മ്മാണവുമായി ബന്ധപ്പെട്ടുള്ള സ്ഫോടനത്തിന് ഉപയോഗിക്കുന്നത്. സേഫ്റ്റി ഫ്യൂസിനുള്ള ബോക്സുകള്‍, സ്ഫോടകവസ്തുക്കള്‍, എയര്‍ഗണ്‍സ് എന്നിവ കടത്തുന്നതായാണ് ഇന്റലിജന്‍സ് ബ്യൂറോ റിപ്പോര്‍ട്ട്. നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്കായി ജെലാറ്റിന്‍ സ്റ്റിക്കുകളും ഡിറ്റൊനേറ്ററുകളും ഉപയോഗിക്കുന്നവരാണ്. കള്ളക്കടത്തുകാര്‍ക്ക് സ്ഫോടകവസ്തുക്കള്‍ നല്‍കുന്നത് എന്നും കണ്ടെത്തിയിട്ടുണ്ട്. സ്ഫോടനം നടത്തുന്നതിനുള്ള ഫ്യൂസ്, ജെലാറ്റിന്‍ സ്റ്റിക്കുകള്‍ എന്നിവ ചിന് നാഷണല്‍ ഫ്രണ്ട് എന്ന മ്യാന്മറിലെ തീവ്രവാദി സംഘടനയ്ക്ക് വേണ്ടിയാണ് കടത്തുന്നത്. മ്യാന്മറിലെ പട്ടാളഭരണകൂടത്തോട് ഏറ്റുമുട്ടുന്നവരാണ് ഈ തീവ്രവാദി സംഘങ്ങള്‍.
അതിര്‍ത്തിവഴിയാണ് മിസോറാമില്‍ നിന്നും ആയുധങ്ങളും സ്ഫോടകവസ്തുക്കളും കടത്തുന്നത്. അസം റൈഫില്‍സാണ് ഇവിടെ ഇന്ത്യാ-മ്യാന്മര് അതിര്‍ത്തികാക്കുന്നത്. ഇഷ്ടം പോലെ പഴുതുകളുള്ള അതിര്‍ത്തി കാക്കല്‍ ദുഷ്കരമാണ് 510 കകിലോമീറ്റര്‍ ആണ് മ്യാന്മര്-മിസോറാം. മിസോറാമിന് പുറമെ മണിപ്പൂര്‍ നാഗാലാന്റ്, അരുണാചല്‍ പ്രദേശ് എന്നി സംസ്ഥാനങ്ങളും മ്യാന്മറുമായി അതിര്‍ത്തി പങ്കിടുന്നു. അതിനാല്‍ മണിപ്പൂരിലെ . കലാപകാരികള്‍ക്ക് മ്യാന്മറില് നിന്നും ആയുധം വന്നതായും സംശയിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: