Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

ആദരിക്കാന്‍ എത്തിയ പി. ജയചന്ദ്രനെ ആദരിച്ച ഓസ്‌കാര്‍ ജേതാവ് കീരവാണി

തൊണ്ണൂറുകളില്‍ 'സൂര്യന്‍', 'ജെന്റില്‍മാന്‍', 'കാതലന്‍', കാതല്‍ ദേശം', 'രക്ഷകന്‍' തുടങ്ങിയ ബ്രഹ്മാണ്ഡ സിനിമകള്‍ നിര്‍മ്മിച്ച് മെഗാ പ്രൊഡ്യൂസര്‍ എന്ന് ഖ്യാതി നേടിയ മലയാളി നിര്‍മ്മാതാവ് കെ.ടി.കുഞ്ഞുമോന്‍ നിര്‍മ്മിക്കുന്ന ' ജെന്റില്‍മാന്‍2' എന്ന പുതിയ ബ്രഹ്മാണ്ഡ സിനിമയിലെ ഗാനങ്ങള്‍ കമ്പോസ് ചെയ്യാന്‍ എത്തിയതായിരുന്നു കീരവാണിയും വൈരമുത്തുവും നിര്‍മ്മാതാവും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 25, 2023, 06:41 pm IST
in Entertainment

ഓസ്‌കാര്‍ അവാര്‍ഡ് നേടിയ സംഗീത സംവിധായകന്‍ കീരവാണിയും ഗാന രചയിതാവ് വൈരമുത്തുവും കഴിഞ്ഞ ഒരാഴ്ചക്കാലം കൊച്ചിയിലെ ബോള്‍ഗാട്ടി പാലസ് റിസോര്‍ട്ടില്‍ തമ്പടിച്ചിരുന്നു. തൊണ്ണൂറുകളില്‍ ‘സൂര്യന്‍’, ‘ജെന്റില്‍മാന്‍’, ‘കാതലന്‍’, കാതല്‍ ദേശം’, ‘രക്ഷകന്‍’ തുടങ്ങിയ ബ്രഹ്മാണ്ഡ സിനിമകള്‍ നിര്‍മ്മിച്ച് മെഗാ പ്രൊഡ്യൂസര്‍ എന്ന് ഖ്യാതി നേടിയ മലയാളി നിര്‍മ്മാതാവ് കെ.ടി.കുഞ്ഞുമോന്‍ നിര്‍മ്മിക്കുന്ന ‘ ജെന്റില്‍മാന്‍2’ എന്ന പുതിയ ബ്രഹ്മാണ്ഡ സിനിമയിലെ ഗാനങ്ങള്‍ കമ്പോസ് ചെയ്യാന്‍ എത്തിയതായിരുന്നു കീരവാണിയും വൈരമുത്തുവും നിര്‍മ്മാതാവും.  

ഓസ്‌കാര്‍ അവാര്‍ഡ് നേടിയ ശേഷം കീരവാണി സംഗീതം നല്‍കുന്ന ആദ്യ തമിഴ് സിനിമയാണ് ‘ജെന്റില്‍മാന്‍2 ‘.ഈ സിനിമ അനൗണ്‍സ് ചെയ്ത വേളയില്‍ ആദ്യം പ്രഖ്യാപിച്ചത് സംഗീത സംവിധായകനെ ആയിരുന്നു. ചിത്രത്തിലെ മൂന്നു ഗാനങ്ങള്‍ കമ്പോസ് ചെയ്യാന്‍ വേണ്ടിയാണ് ഇവര്‍  കൊച്ചിയില്‍ എത്തിയത്. കേരളത്തിലെത്തുന്ന ഓസ്‌കാര്‍ അവാര്‍ഡ് ജേതാവ് കീരവാണിയെ ആദരിക്കാന്‍ ജൂലായ് 19ന്  തന്റെ വളര്‍ച്ചക്ക് നാന്ദി കുറിച്ച കൊച്ചിയില്‍, തന്റെ സിനിമ പോലെ തന്നെ ഒരു ബ്രഹ്മാണ്ഡ  സ്വീകരണ പരിപാടിക്ക് നിര്‍മ്മാതാവ് കുഞ്ഞുമോന്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയിരുന്നൂ.

ബോള്‍ഗാട്ടി പാലസില്‍ മേയര്‍ അഡ്വ: അനില്‍ കുമാറിന്റെ അധ്യക്ഷതയില്‍ പരിപാടി നടത്താനായിരുന്നു പദ്ധതി. അതിനായുള്ള ഒരുക്കങ്ങളും പൂര്‍ത്തിയായിരുന്നു എന്നാല്‍ തന്റെ ഉറ്റ മിത്രം, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നിര്യാണത്തെ തുടര്‍ന്ന് ആ പൊതു പരിപാടി ഉപേക്ഷിച്ചു കുഞ്ഞുമോന്‍. എങ്കിലും മലയാളികളുടെ വകയായി ഒരു മഹത് വ്യക്തിയെ കൊണ്ട് കീരവാണിക്ക് സ്‌നേഹാദരം നല്‍കണം എന്ന് തീരുമാനിച്ചു. അതിനായി കുഞ്ഞു കുഞ്ഞുമോന്‍ കണ്ടെത്തിയത് തന്റെ നാലു പതിറ്റാണ്ടിലേറെ കാലത്തെ മിത്രമായ മലയാളത്തിന്റെ ഭാവ ഗായകന്‍ ജയചന്ദ്രനെ ആയിരുന്നു.

ബോള്‍ഗാട്ടിയില്‍ വൈരമുത്തുവും കുഞ്ഞുമോനും ചേര്‍ന്ന് ജയചന്ദ്രനെ സ്വീകരിച്ചു. ജയചന്ദ്രനെ കണ്ടപ്പോള്‍ താന്‍ എഴുതി ഭാവഗായകന്‍ ആലപിച്ച് സൂപ്പര്‍ ഹിറ്റുകളാക്കിയ ഗാനങ്ങളുടെ പിറവിയെ കുറിച്ച് കവി വാചാലനായപ്പോള്‍, ജയചന്ദ്രന്‍ തനിക്ക് അവസാനമായി മികച്ച ഗായകനുള്ള നാഷണല്‍ അവാര്‍ഡ് നേടി തന്നത്  ‘കന്നത്തില്‍ മുത്തമിട്ടാല്‍’ എന്ന സിനിമയിലെ വൈരമുത്തു എഴുതിയ ‘ഒരു ദൈവം തന്ത പൂവേ ‘ എന്ന പാട്ടായിയിരുന്നു എന്ന് ഓര്‍മ്മപ്പെടുത്തി. അവര്‍ അനുഭവങ്ങള്‍ അയവിറക്കുന്നതിനിടെ കീരവാണി അവര്‍ക്കിടയിലേക്ക് എത്തി.  

ജയചന്ദ്രന്‍  കീരവാണിക്കു പൊന്നാട അണിയിക്കാന്‍ മുതിര്‍ന്നപ്പോള്‍ കീരവാണി സ്‌നേഹപൂര്‍വം തടഞ്ഞ് ‘ അയ്യോ സാര്‍ നീങ്ക എവ്വളോ പെരിയ ലെജണ്ട്. ഉങ്ക സംഗീതം കേട്ട് താന്‍ നാങ്ക എല്ലാം വളര്‍ന്തോം… നീങ്ക ഗുരു…നാങ്ക താന്‍ ഉങ്കളെ ആദരിക്കണും എന്ന് പറഞ്ഞു കൊണ്ട് ‘ കീരവാണി ജയചന്ദ്രനില്‍ നിന്നും പൊന്നാട വാങ്ങി കെ.ടി.കുഞ്ഞുമോന്‍, വൈരമുത്ത്, ‘ജെന്റില്‍മാന്‍2 ‘ വിന്റെ സംവിധായന്‍ എ.ഗോകുല്‍ കൃഷ്ണ എന്നിവരുടെ സാന്നിധ്യത്തില്‍ എളിമയോടെ ഭാവ ഗായകന് പൊന്നാട അണിയിച്ച് ആദരിച്ചു കൊണ്ട് അനുഗഹം വാങ്ങി.

അതിനു ശേഷം ജയചന്ദ്രന്‍ മറ്റൊരു പൊന്നാട കൊണ്ടു വരാന്‍ ആവശ്യപ്പെട്ടു. അത് അദ്ദേഹം ഓസ്‌കാര്‍ നായകന്‍ കീരാവാണിക്ക് അണിയിച്ച് ആദരിച്ചു. നാല്പതു വര്‍ഷത്തെ ഉറ്റ സുഹൃത്തിനെ ആശ്ലേഷിച്ചു കൊണ്ട് കുഞ്ഞുമോന്‍ ജയചന്ദ്രന്‍, കീരവാണി, തമിഴ് സിനിമയിലെ തന്റെ ആദ്യ കാലം മുതലുള്ള സുഹൃത്ത് ‘ കവി പേരരശ് ‘ വൈരമുത്തു, ഗോകുല്‍ കൃഷ്ണ എന്നിവരെ പൊന്നാട അണിയിച്ച് സ്‌നേഹാദരം നല്‍കി. ആറു ഗാനങ്ങളുള്ള ‘ജെന്റില്‍മാന്‍2 ‘നു വേണ്ടി വൈരമുത്തു എഴുതിയ  മൂന്ന് ഗാനങ്ങളാണ്  ആദ്യഘട്ടമായി കീരവാണി ബോള്‍ഗാട്ടി ദീപില്‍ വെച്ച് ഈണം നല്‍കി ചിട്ടപ്പെടുത്തിയത്.

തമിഴ് സിനിമകളിലൂടെ നൂതന ആശയങ്ങളും സാങ്കേതിക വിദ്യകളും കൊണ്ട് തൊണ്ണൂറുകളില്‍  ബ്രഹ്മാണ്ഡ ചിത്രങ്ങളിലൂടെ വെള്ളിത്തിരയില്‍ അത്ഭുതങ്ങള്‍ സൃഷ്ടിച്ച് , ഇന്ത്യന്‍ സിനിമക്കു തന്നെ മാതൃകയായ കുഞ്ഞുമോന്‍ തന്റെ പുതിയ ചിത്രമായ ‘ജെന്റില്‍മാന്‍2 ‘ ശത കോടികള്‍ മുടക്കി ബ്രഹ്മാണ്ഡമായി തന്നെ നിര്‍മ്മിക്കാനുള്ള ഒരുക്കത്തിലാണ്. ഇന്ത്യന്‍ സിനിമയിലെ മുന്‍ നിര സാങ്കേതിക വിദഗ്ദരാണ് ഈ സിനിമയുടെ അണിയറ ശില്പികളായി ഒന്നിക്കുന്നത്. ‘ജെന്റില്‍മാന്‍2 ‘ ന്റെ കൂടുതല്‍ അപ് ഡേറ്റ് അടുത്ത ദിവസങ്ങളില്‍ ഉണ്ടാവുമെന്ന് സിനിമ പോലെ തന്നെ പ്രവര്‍ത്തിയിലും സസ്‌പെന്‍സ് നില നിര്‍ത്തുന്ന മെഗാ പ്രൊഡ്യൂസര്‍ ‘ജെന്റില്‍മാന്‍’ കെ.ടി. കുഞ്ഞുമോന്‍ പറഞ്ഞു.

Tags: ഓസ്‌കാര്‍കീരവാണിപി. ജയചന്ദ്രന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Bollywood

മണിരത്‌നം, കീരവാണി, ജൂനിയര്‍ എന്‍ടിആര്‍, രാം ചരണ്‍, കരണ്‍ ജോഹര്‍ അക്കാദമി ഓഫ് മോഷന്‍ പിക്ചേഴ്സ് അംഗങ്ങള്‍; പുതിയ അംഗങ്ങളില്‍ മറ്റ് ഇന്ത്യാക്കാരും

Kerala

അയാം ദ ബട്ട് യു ആര്‍ നോട്ട് ദ; ചിന്താ ജെറോമിനെ ഇംഗ്ലീഷ് കൊണ്ട് പരിഹസിച്ച് നടന്‍ വിനായകന്‍

Social Trend

ആ തെറ്റ് പോലും ചിന്ത ജെറോമിന്റെ സ്വന്തമല്ല; ഓസ്‌കര്‍ ഫേസ്ബുക്ക് പോസ്റ്റ് ത്രിപുര മാധ്യമപ്രവര്‍ത്തകന്റെ പോസ്റ്റ് അതേപടി കോപ്പിയടിച്ചത്;തെളിവ് പുറത്ത്

ചിന്ത ജെറോമിന്‍റെ വിവാദ ഫേസ്ബുക്ക് പോസ്റ്റ് (ഇടത്ത്) ചിന്ത ജെറോമിന്‍റെ ഫേസ്ബുക്ക് പേജിലെ പുതിയ പ്രൊഫൈല്‍ ചിത്രം (വലത്ത്)
Kerala

‘ഗാനരചയിതാവ് ചന്ദ്രബോസ് കീരവാണിയ്‌ക്ക് ഓസ്കാര്‍ നല്‍കി’ യെന്ന് അര്‍ത്ഥം വരുന്ന തെറ്റായ ഇംഗ്ലീഷ് പോസ്റ്റ് പിന്‍വലിച്ച് ചിന്ത ജെറോം; കാരണം ട്രോള്‍ മഴ!

Kerala

ബൊമ്മനും ബെള്ളിയും കണ്ണനെ കാണാന്‍ ഗുരുവായൂരിലെത്തി; ഓസ്‌കർ പുരസ്‌കാരം നേടിയ എലിഫന്‍റ് വിസ്പറേഴ്‌സിലെ താരദമ്പതികൾക്ക് അനര്‍ഘനിമിഷം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

പാകിസ്ഥാനെ മുച്ചൂടും തകർക്കാൻ ശേഷി ; ചൈനയുടെ J-20 യെയും കടത്തിവെട്ടും : ‘ആറാം തലമുറ’ യുദ്ധവിമാന പദ്ധതിയിൽ ചേരാൻ ഇന്ത്യൻ വ്യോമസേന

കാത്തിരിപ്പിന് വിരാമം! സൂര്യ–ആർ.ജെ. ബാലാജി ചിത്രം ‘കറുപ്പ്’ തിയേറ്ററുകളിലേക്ക്

കേരള കേരളം ആവുമ്പോൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.