കോഴിക്കോട് : പമ്പില്‍ എത്താന്‍ വേണ്ടി മറ്റൊരു വാഹനത്തില്‍ നിന്നും പെട്രോള്‍ എടുക്കേണ്ടി വന്നതില്‍ മാപ്പ് അപേക്ഷിച്ച് ഉടമയ്ക്ക് കത്ത്. ചേലേമ്പ്രയിലെ ദേവകി അമ്മ മെമ്മോറിയല്‍ കോളജ് ഓഫ് ഫാര്‍മസിയിലെ അധ്യാപകനായ അരുണ്‍ലാലിന്റെ വാഹനത്തില്‍ നിന്നാണ് അജ്ഞാന് പെട്രോള്‍ എടുത്തത്. കോഴിക്കോട് ബൈപ്പാസ് റോഡരികില്‍ തൊണ്ടയാട് പാലത്തിന് താഴെ പാര്‍ക്ക് ചെയ്തതായിരുന്നു വാഹനം.
ബൈക്ക് എടുത്ത് തിരിച്ച് വീട്ടില്‍ എത്തിയപ്പോഴാണ് മഴക്കോട്ടിന്റെ കവറില്‍ നിന്ന് നാണയ തുട്ടുകള്‍ താഴെ വീണതോടെയാണ് അരുണ്‍ലാല്‍ സംഭവം അറിയുന്നത്. ‘കുറച്ച് എണ്ണ എടുത്തിട്ടുണ്ട്, പൊരുത്തപ്പെട്ട് തരിക, ഗതികേട് കൊണ്ടാണ്, ഞങ്ങള്‍ 10 രൂപ ഇതില്‍ വച്ചിട്ടുണ്ട്. പമ്പില്‍ എത്താന്‍ വേണ്ടിയാണ്. പമ്പില്‍ നിന്ന് കുപ്പിയില്‍ എണ്ണ തരുകയില്ല. അതുകൊണ്ടാണ്’, എന്നാണ് അജ്ഞാതന്‍ കത്തില്‍ കുറിച്ചിരുന്നത്. മാപ്പ് അപേക്ഷയ്ക്കൊപ്പം രണ്ട് അഞ്ച് രൂപയുടെ നാണയങ്ങളും ബൈക്കിലെ റെയിന്‍കോട്ടിനുള്ളില്‍ സൂക്ഷിച്ചിരുന്നു.
കത്തും നാണയത്തുട്ടുകളും അരുണ്‍ലാല്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെയ്ക്കുകയും ഇത് വൈറലാവുകയും ചെയ്തിട്ടുണ്ട്. ബൈക്ക് എടുത്ത് തിരിച്ച് വീട്ടില്‍ എത്തിയപ്പോഴാണ് മഴക്കോട്ടിന്റെ കവറില്‍ നിന്ന് നാണയ തുട്ടുകള്‍ താഴെ വീണത്. നോക്കിയപ്പോള്‍ കുറിപ്പും കണ്ടു. ‘കൈ നിറയെ ധനം ഉള്ളവനല്ല, മനസ്സ് നിറയെ നന്മയുള്ളവനാണ് സമ്പന്നന്’ എന്ന് ഇതിനൊപ്പം കുറിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: