ബഹിരാകാശ മേഖലയില്‍ പുതിയ ഒരു ദൗത്യം നടപ്പാക്കാനുള്ള ശ്രമത്തിലാണ് യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സി (ഇഎസ്എ). ബഹിരാകാശത്ത് ഉപയോഗശൂന്യമായ ഉപഗ്രഹമായ ‘എയോലസ്’ ഭൂമിയിലേക്ക് തിരികെ കൊണ്ടുവരുകയെന്നതാണ് ആ ശ്രമം. നിയന്ത്രിത പുനഃപ്രവേശനത്തിനായി ഒരിക്കലും രൂപകല്‍പ്പന ചെയ്തിട്ടില്ലാത്ത ഉപഗ്രഹങ്ങളുടെ സുരക്ഷിതമായ തിരിച്ചുവരവിന് ഈ ദൗത്യത്തിന് വഴിയൊരുക്കും. ഇത്തരത്തിലുള്ള ആദ്യ ദൗത്യം കൂടിയാണിത്.
തന്റെ ദൗത്യം പൂര്‍ത്തിയാക്കിയതിനു പിന്നാലെ ജൂണ്‍ 19 മുതല്‍ ഉപഗ്രഹം (‘എയോലസ്’) അതിന്റെ പ്രവര്‍ത്തന മേഖലാ ഉയരമായ 320 കീലോമീറ്ററില്‍ നിന്ന് ഭൂമിയിലേക്ക് വീഴുകയാണ്. ഇന്നലെ അത് 280 കിലോമീറ്ററിലെത്തിയ ഉടന്‍, ഉപഗ്രഹത്തെ സാവധാനം ഭൂമിയിലേക്ക് തിരികെ കൊണ്ടുവരാനുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായി എയോലസിന്റെ ബാക്കി ഉണ്ടായിരുന്ന ഇന്ധനം ഉപയോഗിച്ച് പ്രത്യേക ചലനങ്ങള്‍ സൃഷ്ടിച്ചു.
150 കിലോമീറ്റര്‍ ഉയരത്തില്‍ നിന്ന് വെറും 120 കിലോമീറ്ററിലേക്ക് ഉപഗ്രഹത്തെ ഓപ്പറേറ്റര്‍മാര്‍ നയിക്കുന്നതിനായി ജൂലൈ 28 വെള്ളിയാഴ്ചയാകും അവസാനം പ്രവര്‍ത്തനങ്ങള്‍ നടത്തുക. എന്നാലും കുറച്ച് ഭാഗങ്ങള്‍ ഭൂമിയുടെ ഉപരിതലത്തില്‍ എത്തിയേക്കാം. എല്ലാം പ്ലാന്‍ അനുസരിച്ച് നടക്കുകയാണെങ്കില്‍, മിഷന് കണ്ട്രോളര്മാര് അറ്റ്ലാന്റിക് സമുദ്രത്തിന്റെ ഒരു വിദൂര ഭാഗമാണ് ലക്ഷ്യമിടുന്നത് എന്നതിനാല്‍ ഇത് ഒരു ഭീഷണിയും ഉയര്‍ത്തുന്നില്ല.
യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിയുടെ കണക്കനുസരിച്ച്, അവസാന പുനഃപ്രവേശന ഘട്ടത്തില്‍ അറ്റ്ലാന്റിക് സമുദ്രം ഉപഗ്രഹത്തിന്റെ മികച്ച ദൃശ്യം നല്ക്കും. ഉപഗ്രഹങ്ങള്‍ വീണ്ടും പ്രവേശിക്കുന്നതിലൂടെയുള്ള പൊതു അപകടസാധ്യത വളരെ കുറവാണെന്നും ഈ ശ്രമം ആ അപകടസാധ്യത 42 മടങ്ങ് കുറയ്ക്കുമെന്നും ഏജന്‍സി അവകാശപ്പെടുന്നു. ഗ്രീക്ക് പുരാണത്തിലെ കാറ്റിന്റെ സൂക്ഷിപ്പുകാരന്റെ പേരിലുള്ള എയോലസ് 2018ലാണ് വിക്ഷേപിച്ചത്. ലോകമെമ്പാടുമുള്ള കാറ്റിന്റെ വേഗതയും ദിശകളും നേരിട്ട് അളക്കുന്ന ആദ്യത്തെ ഉപഗ്രഹമാണിത്. ഇത് ലോകമെമ്പാടുമുള്ള കാലാവസ്ഥാ പ്രവചനങ്ങള്‍ മെച്ചപ്പെടുത്താന്‍ ശാസ്ത്രജ്ഞരെ സഹായിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: