താന്ത്രിക സാധന ചെയ്യുന്ന കാപാലികര്‍ തങ്ങളുടെ പ്രയോഗങ്ങള്‍ക്കുവേണ്ടി ശ്മശാന ഭൂമി തിരഞ്ഞെടുക്കുന്നു. എന്തുകൊണ്ടെന്നാല്‍ അവിടത്തെ അന്തരീക്ഷവും പ്രേതാത്മാക്കളുടെ അധിവാസവും അവര്‍ക്ക് കൂടുതല്‍ പ്രഭാവപ്രദമായി അനുഭവപ്പെടുന്നു. അതുപോലെ തന്നെയാണ് ഉന്നതതലത്തിലുള്ള ആത്മബലപ്രാപ്തിക്കായുള്ള സാധനയുടെ കാര്യവും. ഏതൊരു സ്ഥലത്ത് ദേവശക്തികളും ദിവ്യാത്മാക്കളും സമൂഹമായി അത്യധികം സഞ്ചരിച്ചുകൊണ്ടിരിക്കുന്നുവോ അവിടെ വസിച്ച് ചെയ്യുന്ന നിര്‍ദ്ദിഷ്ട സാധനക്ക് ആവശ്യമായ സഹായവും അഹേതുകമായ അനുഗ്രഹവും മാര്‍ഗ്ഗദര്‍ശനവും ലഭിക്കുന്നു.
ഉന്നതതലത്തിലുള്ള ഉപദേശവും മാര്‍ഗ്ഗദര്‍ശനവുമാണ് അവര്‍ക്ക് ലഭിക്കുന്നത്. എപ്രകാരമാണോ ചന്ദനത്തിന്റെറ സമീപം വളരുന്ന മറ്റുചെടികളും സുഗന്ധമുള്ളതാകുന്നത് അതുപോലെ ദേവാത്മാക്ഷേത്രത്തില്‍ താമസിക്കുന്ന സ്ഥൂലവും സൂക്ഷ്മവുമായ ശരീരധാരികള്‍ സാധന മുഖേന തങ്ങളുടെ അഭീഷ്ടപ്രകാരമുള്ള ഫലം പ്രാപിക്കുന്നു. തിയോസഫിക്കല്‍ സൊസൈറ്റിയുടെ സംസ്ഥാപകര്‍ ഹിമാലയത്തിലെ ദേവാത്മാഭാഗത്ത് സിദ്ധപുരുഷന്മാരുടെ സംഘടിത സമിതി പ്രവര്‍ത്തിക്കുന്നതായി വിസ്തരിച്ച് പ്രതിപാദിച്ചിട്ടുണ്ട്. സമിതിയുടെ തീരുമാനങ്ങള്‍ അവര്‍ മുഖാന്തിരം പ്രാവര്‍ത്തികമാക്കപ്പെടുന്നു. ഇതുമൂലം സാധാരണ ജനങ്ങള്‍ക്ക് സ്വപ്രയത്നം കൊണ്ടു നേടാനാവാത്ത വളരെയധികം കാര്യങ്ങള്‍ ആവശ്യപ്പെടാതെ തന്നെ ലഭിക്കുന്നു. സൊസൈറ്റിയുടെ ഈ പ്രതിപാദനത്തില്‍ വളരെ സത്യം ഉണ്ട്. ഈ ക്ഷേത്രവുമായി ബന്ധം പുലര്‍ത്താന്‍ സാധിക്കുന്ന അദൃശ്യ ദര്ശികള് ആ വസ്തുത കണ്ടിട്ടുമുണ്ട്. സാധാരണ സ്ഥലങ്ങളില്‍ ജീവിക്കുന്ന ജനങ്ങള്‍ പോലും ഈ ഭാഗത്തുപോയി കുറച്ചു സമയം താമസിക്കുമ്പോള്‍ തന്നെ അവര്‍ക്കു ഉപയോഗമുള്ള ജീവിതതത്വം തൃപ്തികരമാം വണ്ണം നേടുന്നു.
ശൈത്യ പ്രധാനമായ അന്തരീക്ഷത്തില്‍ വസ്തുക്കള്‍ മാറ്റം കൂടാതെ നിലനില്ക്കുന്നു. ചൂടിന്റെ ആധിക്യത്തില്‍ പദാര്‍ത്ഥങ്ങള്‍ വേഗത്തില്‍ ചീത്തയാകുന്നു. ശൈത്യത്തിനു പദാര്‍ത്ഥങ്ങളെ അധികം കാലത്തേക്ക് സുരക്ഷിതമായി വെക്കുവാനുള്ള കഴിവുണ്ട് എന്നത് ഇവിടെ കാണാന്‍ കഴിയുന്നു. ശൈത്യഋതുവില് പദാര്‍ത്ഥങ്ങള്‍ വേഗം നശിക്കുന്നില്ല. റഫ്രിജറേറ്ററില്‍ ഭക്ഷ്യപദാര്‍ത്ഥങ്ങള്‍ വളരെ ദിവസം സുരക്ഷിതമായി ഇരിക്കുന്നു. മഞ്ഞുകൊണ്ട് മൂടിവെക്കുന്ന മൃതദേഹങ്ങള്‍ കൂടുതല്‍ കാലം അതേപോലെ നിലനില്ക്കുന്നു. ശുക്രാണുക്കളെ തണുപ്പിച്ച് ഗര്‍ഭധാരണത്തിന് ഉപയോഗമായ സ്ഥിതിയില്‍ വളരെയധികം സമയം സൂക്ഷിച്ചുവെക്കുവാന്‍ സാധിക്കും. കോള്‍ഡ് സ്റ്റോറൂമുകളില്‍ ഫലങ്ങളും പച്ചക്കറികളും മാസങ്ങളോളം സുരക്ഷിതമായി വെയ്ക്കാം. പെരുംപാമ്പ,് കരടി ഇവ ശൈത്യപ്രദേശങ്ങളിലെ ഗുഹകളില്‍ ഒന്നും ഭക്ഷിക്കാതെയും കുടിക്കാതെയും ദീര്‍ഘകാലം ഗഹനമായ നിദ്രയില്‍ കഴിയുന്നു. ഹിമാലയത്തിലെ ദേവാത്മാ
ഭാഗത്തും സ്ഥൂലവും സൂക്ഷ്മവുമായ ശരീരങ്ങളെ കുഴപ്പങ്ങളൊന്നും ഏല്ക്കാതെ ഉപയോഗയോഗ്യമായ സ്ഥിതിയില്‍ സുരക്ഷിതമായി നിലനിര്‍ത്താന്‍ സാധിക്കുന്നു. ഒരു കാര്യം നിശ്ചിതമാണ്. അതായത് ശൈത്യാവസ്ഥയില്‍ സുരക്ഷയും സുസ്ഥിരതയും അധികമുണ്ട്. സിദ്ധപുരുഷന്മാരുടെ സൂക്ഷ്മവും സ്ഥൂലവും ആയ ശരീരങ്ങളെ സുരക്ഷിതമായും ചിരകാലത്തേക്കും നിലനിര്‍ത്തേണ്ട ആവശ്യം ഉണ്ട്. അതുകൊണ്ട് അവര്‍ സഹജമായ സ്ഥിതിയുള്ള അത്തരം പ്രകൃതി നിര്‍മ്മിതമായ സ്ഥലം തിരഞ്ഞെടുത്തിരിക്കുകയാണ്. അധികമായ ചൂടിനെപ്പോലെ അധികമായ തണുപ്പും സാധാരണ കൃത്യ നിര്വഹണങ്ങള്ക്കു തടസ്സമാണ്. അതുകൊണ്ട് മധ്യതലത്തിലുള്ള സ്ഥിതിയാണ് ഉപയുക്തം. സിദ്ധപുരുഷന്മാര്‍ ഇങ്ങനെയുള്ള സന്തുലിതമായ ക്ഷേത്രത്തെ തങ്ങളുടെ ലീലാഭൂമിയാക്കിയിരിക്കുകയാണ്. ഈ സുരക്ഷിതമായ സ്ഥലമാണ് ദേവാത്മാഹിമാലയം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: