ഷില്ലോംഗ്: മേഘാലയ മുഖ്യമന്ത്രി കൊണ്‍റാഡ് സാഗ്മയുടെ ഓഫീസ് ഇന്നലെ രാത്രി ആക്രമിച്ച കേസില്‍ പതിനെട്ട് പേരെ പോലീസ് പിടികൂടി. മുഖ്യമന്ത്രി ഓഫീസിലുള്ളപ്പോഴാണ് കഴിഞ്ഞ ദിവസം ആക്രമണം നടത്തിയത്. സംഭവത്തില്‍ അഞ്ച് സുരക്ഷ ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റിരുന്നു. സംഘര്‍ഷ സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ ടുറയില്‍ കര്‍ഫ്യൂ നിലനില്‍ക്കുന്നുണ്ട്.
ഇതിന്റെ ഭാഗമായി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി ആണ്. ടൂറയെ ശൈത്യകാല തലസ്ഥാനമായി പ്രഖ്യാപിക്കണമെന്ന ആവശ്യം ഉന്നയിച്ച് സമരം നടത്തിയിരുന്നവരാണ് ആക്രമണം നടത്തിയത്. പ്രതിഷേധക്കാര്‍ ഓഫീസിന് നേരെ കല്ലെറിയുകയായിരുന്നു. സംഘര്‍ഷസാഹചര്യം നിലനില്‍ക്കുന്നതിനാല്‍ മുഖ്യമന്ത്രിക്ക് ഓഫീസിന് പുറത്തിറങ്ങാന്‍ സാധിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: