ന്യൂദല്‍ഹി: ശാസ്താംകോട്ട തടാകത്തിന്റെ സംരക്ഷണത്തിനും മറ്റു അനുബന്ധപ്രവര്ത്തികള്ക്കുമായി കേന്ദ്രവിഹിതമായി 88.85 ലക്ഷം രൂപ ഇതുവരെ സംസ്ഥാനസര്‍ക്കാരിനു നല്‍കിയെന്ന് കേന്ദ്രം. കേന്ദ്രപരിസ്ഥിതി വകുപ്പ് സഹമന്ത്രി അശ്വിനി കുമാര്‍ ചൗബെയാണ് ഇക്കാര്യം അറിയിച്ചത്.
ഗ്ലോബല്‍ എന്‍വയോണ്‍മെന്റ് ഫെസിലിറ്റി എന്ന തണ്ണീര്‍ത്തട പരിസ്ഥിതി ജൈവവൈവിധ്യ പ്രൊജക്റ്റിന്റെ ഡെമോണ്സ്ട്രേഷന് സൈറ്റ് ആയി തിരഞ്ഞെടുക്കപ്പെട്ടതിന്റെ ഭാഗമായി മറ്റൊരു 30 ലക്ഷം രൂപയും അനുവദിച്ചു. ക്യാച്ച്മെന്റ് ഏരിയ പരിപാലനം, ജലവിഭവ നിര്‍വഹണം, ജൈവ വൈവിധ്യ പരിപാലനം എന്നിവയും സുസ്ഥിര തൊഴില്‍ അതിജീവന പദ്ധതികളും ശാസ്താംകോട്ട തടാകത്തിന്റെ നവീകരിച്ച സംരക്ഷണ പദ്ധതിയുടെ ഭാഗമായി ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.
കേരള തണ്ണീര്‍ത്തട അതോറിറ്റിയുടെ റിപ്പോര്‍ട്ട് പ്രകാരം ശാസ്താംകോട്ട തടാകം ശോഷിക്കുകയോ ജലസംഭരണ വ്യാപ്തി ചുരുങ്ങുകയോ ചെയ്തിട്ടില്ല. തടാകത്തിന്റെ കരകളിലെ ചില ഭാഗങ്ങളില്‍ നിന്ന് മണ്ണൊലിപ്പുണ്ടെന്നും ഇതുതടയാനുള്ള നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: