ന്യൂദല്‍ഹി: മൂന്നാം ചാന്ദ്രദൗത്യത്തിനു പിന്നാലെ ഐഎസ്ആര്‍ഒ കൂടുതല്‍ ഉപഗ്രഹങ്ങളുടെ വിക്ഷേപണത്തിന് ഒരുങ്ങുന്നു. ഈ മാസം 30ന് സിംഗപ്പൂരിന്റെ ഉപഗ്രഹം അടക്കം ഏഴ് ഉപഗ്രഹങ്ങള്‍ ശ്രീഹരിക്കോട്ടയില്‍ നിന്ന് വിക്ഷേപിക്കും. ഏതുകാലാവസ്ഥയിലും മികച്ച ചിത്രങ്ങളെടുക്കാന്‍ കഴിയുന്ന കാമറകളും മറ്റുമുള്ള, ഇസ്രയേലിന്റെ ഇസ്രായേല്‍ എയ്റോ സ്പേസ് ഇന്‍ഡസ്ട്രീസ് സിംഗപ്പൂരിനു വേണ്ടി നിര്‍മിച്ച സിന്തറ്റിക് അപ്രേച്ചര്‍ റഡാറുള്ള, ഡിഎസ് എസ്എആര്‍ ഉപഗ്രഹവും, മറ്റ് ആറു ഉപഗ്രഹങ്ങളും പിഎസ്എല്‍വി സി 56ല്‍ രാവിലെ ആറരയ്ക്കാണ് വിക്ഷേപിക്കുക. സിംഗപ്പൂര്‍ സര്‍ക്കാരിനു വേണ്ടിയുള്ളതാണ് പ്രധാന ഉപഗ്രഹമെന്ന് ഐഎസ്ആര്‍ഒ മേധാവി എസ്. സോമനാഥ് പറഞ്ഞു.
ചന്ദ്രയാന്‍ മൂന്നിന്റെ വിക്ഷേപണ ശേഷം ഐഎസ്ആര്‍ഒ സൗര ദൗത്യത്തിന്റെ വേഗത കൂട്ടുന്നു. സൂര്യനെപ്പറ്റി പഠിക്കാനുള്ള ആദിത്യ എല്‍ വണ്‍ മിഷനാണിത്.
ഭൂമിയില്‍ നിന്ന് 150 ദശലക്ഷം കിമി അകലെയാണ്, പ്രപഞ്ചത്തിന്റെ നാഥനായ സൂര്യന്റെ നില്‍പ്പ്. ശ്രീഹരിക്കോട്ടയില്‍ നിന്ന് പിഎസ്എല്വിയിലാകും ആദിത്യ എല്‍ വണ്‍ മിഷനും കുതിക്കുക. ഏഴു പേ ലോഡുകളാകും ഇതിലുണ്ടാകുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: