ക്രിസ്റ്റഫര്‍ നോളന്റെ ഏറ്റവും പുതിയ ഹോളിവുഡ് ചിത്രം ഓപ്പണ്‍ഹൈമറിലെ ലൈംഗിക രംഗങ്ങള്‍ ഇന്ത്യയില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുമതി നല്‍കിയതില്‍ അഭിപ്രായ ഭിന്നതയുമായി കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍. ഇന്ത്യന്‍ തിയേറ്ററുകളിലെ പ്രദര്‍ശനങ്ങളില്‍ നിന്ന് ഈ രംഗങ്ങള്‍ നീക്കം ചെയ്യാന്‍ അദ്ദേഹം ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്.
ഈ രംഗങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ അനുമതി നല്‍കിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്നാണ് സൂചന. സംസ്‌കൃത ഗ്രന്ഥമായ ഭഗവദ് ഗീതയില്‍ നിന്നുള്ള വാക്യങ്ങള്‍ വായിക്കുമ്പോള്‍ കേന്ദ്ര കഥാപാത്രം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതായ ദൃശ്യം സാമൂഹ്യ മാധ്യമങ്ങളില്‍ വിവാദം സൃഷ്ടിച്ചിട്ടുണ്ട്.
ഫ്‌ളോറന്‍സ് പഗും സിലിയന്‍ മര്‍ഫിയുമാണ് ലൈംഗിക ദൃശ്യങ്ങളിലുളളത്.അതേസമയം ഇന്ത്യയില്‍ ലൈംഗിക ദൃശ്യങ്ങള്‍ പച്ചയായി കാണിക്കുന്നില്ലെന്നും വാദമുണ്ട്. രണ്ട് ലൈംഗിക ദൃശ്യങ്ങളാണ് ചിത്രത്തിലുളളത്.ഇതില്‍ ഒന്നില്‍ ഫ്‌ളോറന്‍സ് പഗിനെ കറുപ്പ് വസ്ത്രം കൊണ്ടു മൂടിയിരിക്കുന്നു.ഇത് കമ്പ്യൂട്ടര്‍ ഉപയോഗിച്ച് സൃഷ്ടിച്ചതെന്നാണ് സാമൂഹ്യ മാധ്യമങ്ങളില്‍ പറയുന്നത്. ചിത്രത്തിന്റെ യഥാര്‍ത്ഥ പതിപ്പില്‍ ഈ കറുപ്പ് വസ്ത്രമില്ലെന്നാണ് ഇന്ത്യക്ക് പുറത്ത് ചിത്രം കണ്ടവര്‍ പറയുന്നത്.
അതിനിടെ ലൈംഗിക ദൃശ്യങ്ങള്‍ സിനിമയുടെ ഇതിവൃത്തത്തിന് ആവശ്യമായിരുന്നുവെന്നാണ് ഒരഭിമുഖത്തില്‍ സിലിയന്‍ മര്‍ഫി പറഞ്ഞത്. അത് വെറുതെ ചിത്രത്തിലുള്‍പ്പെടുത്തിയതല്ല. അതേസമയം, ഓപ്പണ്‍ഹൈമര്‍ ഇന്ത്യന്‍ ബോക്സ് ഓഫീസില്‍ വിജയകരമായി ഓടുന്നു. ആദ്യ വാരാന്ത്യത്തില്‍ ഏകദേശം 50 കോടി രൂപ നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: