ന്യൂദല്‍ഹി: മണിപ്പൂര്‍ വിഷയത്തില്‍ ചര്‍ച്ച ചെയ്യാന്‍ ഭരണപക്ഷം തയ്യാറായിട്ടും കോണ്‍ഗ്രസ് ഓടിയൊളിക്കുകയാണെന്ന് സ്മൃതി ഇറാനി. കോണ്‍ഗ്രസ് ഭരിയ്ക്കുന്ന സംസ്ഥാനങ്ങളില്‍ നടക്കുന്ന സ്ത്രീപീഢനങ്ങള്‍ക്ക് ഉത്തരം പറയേണ്ടി വരുമെന്ന പേടിയാണ് കോണ്‍ഗ്രസിനുള്ളതെന്നും സ്മൃതി ഇറാനി ആരോപിച്ചു.
തിങ്കളാഴ്ച പാര്‍ലമെന്റ് സമ്മേളനത്തില്‍ മണിപ്പൂരില്‍ രണ്ട് സ്ത്രീകളെ നഗ്രരാക്കി നടത്തുകയും പീഢിപ്പിക്കുകയും ചെയ്ത സംഭവത്തില്‍ ഭരണപക്ഷം ചര്‍ച്ചയ്ക്ക് തയ്യാറായിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ പ്രതിഷേധിച്ച് സഭ വിട്ട് ഇറങ്ങിപ്പോവുകയായിരുന്നു.
“കോണ്‍ഗ്രസ് സ്ത്രീകള്‍ക്കെതിരായ പീഢനങ്ങള്‍ രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ഉപയോഗിക്കുകയാണ്. ഇത് അവസാനിപ്പിക്കണം”.- സ്മൃതി ഇറാനി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മണിപ്പൂരിലെ സംഭവത്തിന് ശേഷം സമാന സംഭവം ബംഗാളിലെ മാള്‍ഡയില്‍ അരങ്ങേറിയിരുന്നു. അവിടെ രണ്ട് പട്ടികജാതിയില്‍പ്പെട്ട പെണ്‍കുട്ടികളെ ആള്‍ക്കൂട്ടം വിവസ്ത്രരാക്കി മര്‍ദ്ദിക്കുകയായിരുന്നു. അതുപോലെ കോണ്‍ഗ്രസ് ഭരിയ്ക്കുന്ന രാജസ്ഥാനിലെ മന്ത്രി സ്വന്തം സംസ്ഥാനങ്ങളിലെ സ്ത്രീകളുടെ സുരക്ഷ അങ്ങേയറ്റം മോശമാണെന്ന് വിമര്‍ശിച്ചതിന്റെ പേരില്‍ അദ്ദേഹത്തെ അവിടുത്തെ മുഖ്യമന്ത്രി അശോക് ഗെലോട്ട് മന്ത്രിസഭയില്‍ നിന്നും പുറത്താക്കിയിരുന്നു. മണിപ്പൂര്‍ വിഷയം ചര്‍ച്ചയ്ക്കെടുത്താല്‍ ഇത്തരം വിഷയങ്ങള്‍ ബിജെപി ഉയര്‍ത്തിയാല്‍ പ്രതിരോധത്തിലാകുമെന്ന ഭയം കോണ്‍ഗ്രസിനുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: