ന്യൂദല്‍ഹി: ഉഷ്ണതരംഗം മൂലം രാജ്യത്ത് ഏറ്റവും കൂടുതല്‍ പേര്‍ മരണപ്പെട്ടത് കേരളത്തില്‍. 2023 ജനുവരി ഒന്നു മുതല്‍ ജൂണ്‍ 30 വരെ സംസ്ഥാനത്ത് 120 പേരാണ് ഉഷ്ണതരംഗം മൂലം മരണപ്പെട്ടത്.
കേന്ദ്ര ആരോഗ്യ സഹമന്ത്രി പ്രൊഫ. സത്യപാല്‍ സിങ് ബാഗേല്‍ ലോക്‌സഭയെ രേഖാമൂലം അറിയിച്ചതാണിത്. 2015 മുതല്‍ 2022 വരെയുള്ള വര്‍ഷങ്ങളില്‍ ഉഷ്ണതരംഗം മൂലം കേരളത്തില്‍ ഒരു മരണം മാത്രമാണ് ഉണ്ടായത്. 2019ലാണിതെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കുന്നു. ഗുജറാത്തില്‍ 35 പേരും തെലങ്കാനയില്‍ 20 പേരും മഹാരാഷ്‌ട്രയില്‍ 14 പേരും തമിഴ്‌നാട്, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ 12 പേരും പശ്ചിമബംഗാളില്‍ 11, മധ്യപ്രദേശില്‍ 10 പേരും മരണപ്പെട്ടു.
ഹിമാചല്‍പ്രദേശ് 9, ബീഹാര്‍ 8, ഒറീസ 7, ആന്ധ്രപ്രദേശ് 4, ദല്‍ഹി, കര്‍ണാടക സംസ്ഥാനങ്ങളില്‍ ഓരോ ആള്‍ വീതവും മരണപ്പെട്ടിട്ടുണ്ടെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. 2022ല്‍ ഏറ്റവും പേര്‍ മരണപ്പെട്ടത് മഹാരാഷ്‌ട്രയിലാണ്, 27 പേര്‍. ഒറീസയില്‍ മൂന്നും തെലങ്കാനയില്‍ രണ്ടും ആന്ധ്രാപ്രദേശില്‍ ഒരാളുമാണ് കഴിഞ്ഞ വര്‍ഷം മരണമടഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: