റേഡിയോ, ടെലിവഷന്‍ എന്നിവയുടെ പ്രസാരണത്തിന് ഉയര്‍ന്ന സ്തംഭങ്ങള്‍ നിര്‍മ്മിക്കുന്നതിനു കാരണമെന്തെന്നാല്‍ ഭൂമിയുടെ ഉപരിതലത്തില്‍ നിന്ന് നിര്‍ഗമിക്കുന്ന തരംഗങ്ങള്‍ സമാന്തരമായ ഉയരത്തില്‍ മാത്രം ചലിക്കുന്നതിനാലാണ്. ഇവയെ ഉയരത്തിലേക്ക് എത്തിക്കുവാന്‍ വിശേഷമായ ശക്തിയുടെ ആവശ്യം ഉണ്ട്. എന്നാല്‍ ഉയര്‍ന്ന തൂണുകളുടെ അറ്റത്തു നിന്ന് വിക്ഷേപിക്കുന്ന തരംഗങ്ങള്‍ തടസ്സങ്ങളൊന്നും കൂടാതെ വളരെയധികം ദൂരം കടന്ന് വിസ്തൃതമായ സ്ഥലത്ത് വ്യാപിക്കുന്നു.
ഹിമാലയത്തിന്റെ ഇങ്ങനെയുള്ള സന്തുലിതമായ ഉയരം ദേവാത്മാക്ഷേത്രത്തില്‍ മാത്രമാണ് ഉള്ളത്. അവിടെ നിന്ന് മാത്രമാണ് ലോകത്തെയും ഏതെങ്കിലും പ്രത്യേകസ്ഥലത്തെയും സ്വാധീനിക്കുവാനും വിശേഷപ്പെട്ട സന്ദേശങ്ങള്‍ അയക്കുവാനും സാധിക്കുന്നത്. സിദ്ധപുരുഷന്മാര്‍ തങ്ങളുടെ സ്വന്തം സാധനയില്‍ മാത്രം ഒതുങ്ങി കഴിഞ്ഞു കൂടുന്നില്ല. അവര്‍ക്ക് ഭൂമിയുടെ പലഭാഗങ്ങളിലുമുള്ള വിശേഷപ്പെട്ട വ്യക്തികള്‍ക്കും സന്ദേശങ്ങള്‍ അയക്കേണ്ടതായിട്ടുണ്ട്. അതിനുവേണ്ടി ആ പ്രയോജനങ്ങളുടെ പൂര്‍ത്തീകരണത്തിനായി ഉതകുന്ന ശരിയായ സന്തുലിതമായ സ്ഥാനത്ത് അവരുടെ ഇരിപ്പിടം ആവശ്യമാണ്. വളരെ വിസ്തൃതമായ ഹിമാലയ പ്രദേശത്ത് അതിനെക്കാള്‍ ഉയര്‍ന്നതും താഴ്ന്നതുമായ പ്രദേശങ്ങള്‍ ഉണ്ട്. സൗകര്യവും സാധനങ്ങളുടെ ലഭ്യതയും നോക്കുമ്പോള്‍ അതിനെക്കാള്‍ ഇഷ്ടപ്പെടാവുന്ന പലസ്ഥലങ്ങളും ഉണ്ട്. പക്ഷെ പ്രസാരണത്തിന്റെയും ഗ്രഹണത്തിന്റെയും കാര്യം ശരിയായ രീതിയില്‍ സാധിക്കാത്തതുകൊണ്ട് ആ പ്രദേശങ്ങള്‍ ഉപയോഗയോഗ്യമായി കണക്കാക്കപ്പെടുന്നില്ല.
പ്രസാരണം എന്നുവെച്ചാല്‍ വിക്ഷേപണം. സിദ്ധപുരുഷന്മാര്‍ തങ്ങളുടെ ആത്മശക്തിയുടെ മഹത്വപൂര്‍ണ്ണമായ അംഗം കാലാകാലങ്ങളില്‍ ആവശ്യാനുസരണം വിക്ഷേപിച്ചുകൊണ്ടിരിക്കുന്നു. അതോടൊപ്പം അവര്‍ക്ക് അന്തരീക്ഷത്തിലെ ദിവ്യശക്തികളെ ആകര്‍ഷിച്ച് തങ്ങളില്‍ ഉള്‍ക്കൊള്ളുകയും സംഭരിക്കുകയും ചെയ്യേണ്ടതുണ്ട്. ദിവ്യശക്തി നേടുന്നതിനായി ശാരീരികമായും മാനസികമായും ഉള്ള സാധനമാത്രം മതിയാകുന്നില്ല. തന്റെ ഉള്ളില്‍ പ്രസുപ്താവസ്ഥയില് കഴിയുന്ന കേന്ദ്രങ്ങളെ ഉണര്‍ത്തുക എന്നതും സാധനയുടെ പ്രധാനപ്പെട്ട ഒരു ഭാഗമാണ്. എന്നാല്‍ അത്രയും കൊണ്ട് മാത്രം ആ മഹത്വപൂര്‍ണ്ണമായ ഉദ്ദേശം പൂര്‍ണ്ണമാകുന്നില്ല. അന്തരീക്ഷത്തില്‍ നിന്നും വളരെയധികം നേടേണ്ടതായിട്ടുണ്ട്. കരയിലും ജലാശയങ്ങളിലും വളരെ ഉപയോഗമുള്ള പദാര്‍ത്ഥങ്ങളും മൂലകങ്ങളും ഉള്ളതിനേക്കാളും അധികമായ അളവില്‍ വായുവില്‍ കലര്‍ന്നു അന്തരീക്ഷത്തില്‍ ചുറ്റികൊണ്ടിരിക്കുന്ന വസ്തുക്കള്‍ ഉണ്ട്. അവ പദാര്ത്ഥരൂപത്തിലും ചേതനയുടെ രൂപത്തിലും ഉണ്ട്. അതിനെ ജലത്തിലും കരയിലും കാണപ്പെടുന്ന പദാര്‍ത്ഥങ്ങളെ അപേക്ഷിച്ച് വളരെ കൂടുതല്‍ മഹത്വപൂര്‍ണ്ണവും വിലപ്പെട്ടതായും കണക്കാക്കാം.
ഉദാഹരണത്തിന് കാറ്റ്, ചൂട്, ധ്വനി, പ്രകാശം,ലേസര്‍, റേഡിയോ തരംഗങ്ങള്‍, ഋതുപ്രഭാവങ്ങള്, അന്തരീക്ഷം മുതലായ അനേകം ബഹുമൂല്യമായ തത്വങ്ങള്‍ ആകാശത്തില്‍ നിറഞ്ഞുകിടക്കുന്നു. ഇവയെ ആകര്‍ഷിക്കുകയും സ്വരൂപിക്കുകയും ചെയ്യുവാന്‍ സാധിച്ചുവെങ്കില്‍ ഭൂമിയില്‍ കാണപ്പെടുന്ന സമ്പത്തിനെ അപേക്ഷിച്ചു അവ എത്രയോ അധികം വിലപ്പെട്ടതാണെന്നു കാണാം. പദാര്‍ത്ഥങ്ങളെ കൂടാതെ അന്തരീക്ഷത്തില്‍ ചൈതന്യ പ്രവാഹവും നിസ്സീമമായ മാത്രയില്‍ നിറഞ്ഞുകിടപ്പുണ്ട്. ഇവയെ സചേതനങ്ങളിലും അദൃശ്യലോകത്തിലും നിലനില്‍ക്കുന്നതായും മനുഷ്യന് ചുറ്റും കറങ്ങുന്നതായും കാണാം. ഇവയില്‍ പ്രേതം പിതൃക്കള്‍ മുതല്‍ ദേവദാനവ തലത്തിലുള്ള അനേകം സത്തകള്‍ ചുറ്റി കറങ്ങിക്കൊണ്ടിരിക്കുന്നു. സാധാരണയായി ഇവ അവയുടെ വഴിയില്‍ വന്നും പോയും കൊണ്ടിരിക്കുന്നു. പക്ഷെ പ്രയത്നിച്ചാല്‍ അവയെ പിടിക്കാനും നമ്മുടെ ഉപയോഗത്തിന് കൊണ്ടുവരാനും സാധിക്കും. ആളുകള്‍ പ്രയത്നിച്ച് ജലജീവികളെയും പറവകളെയും വലംവെച്ച് പിടിക്കുന്നു. ഇതേ പ്രയോഗം അന്തരീക്ഷത്തിലെ ചേതനമായ സത്തകളെ സംബന്ധിച്ചും സാധ്യമാണ്. അന്തരീക്ഷത്തിലെ സാന്ദ്രതയുള്ള സ്ഥലവുമായി എവിടെ നിന്നുകൊണ്ടാണ് സൗകര്യപ്രദമായി സമ്പര്‍ക്കപ്പെടാന്‍ സാധിക്കുക എന്നകാര്യം നോക്കേണ്ടതാണ്. തത്വദര്ശികളുടെ അനുഭവം എന്തെന്നാല്‍ ഹിമാലയത്തിലെ ദേവാത്മാ എന്ന ഭാഗം ഇതിനായി ഉപയുക്തവും സൗകര്യപ്രദവും ആണെന്നാണ്. അനേകം സ്ഥലങ്ങളിലെ പരിതഃസ്ഥിതികളുടെ നിരീക്ഷണം നടത്തിയതിനുശേഷം തത്വദര്‍ശികള്‍ ദേവാത്മാ ഭാഗത്തെ തന്നെ അധികം ഉപയുക്തവും മഹത്വപൂര്‍ണ്ണവുമായി കണ്ടെത്തി അതിനെ തങ്ങളുടെ സമുദായത്തിനു വേണ്ടി ശരിയായ സ്ഥാനമായി ഉറപ്പിക്കുകയുണ്ടായി
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: