Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

അവിവേകങ്ങളില്‍ അഭിരമിച്ച കൈകേയി

കൈകേയിയോടുള്ള ഭര്‍ത്സനം തുടര്‍ന്ന മന്ഥര എങ്ങനെയെങ്കിലും രാമനില്‍ നിന്നും കൈകേയിയെ അകറ്റാനുള്ള തന്ത്രങ്ങള്‍ മെനയാന്‍ തുടങ്ങി. കൈകേയി അതിനെയെല്ലാം എതിര്‍ക്കുകയാണ.് സിംഹാസനത്തില്‍ രാമനായാലെന്ത് ഭരതനായാലെന്ത് എല്ലാം എനിക്ക് ഒരുപോലെയാണ്. രാമനാണെങ്കില്‍ സ്വസഹോദരന്മാരെ മൂന്നുപേരെയും സ്വന്തം പ്രതിരൂപങ്ങളായി കാണുന്നവനാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 24, 2023, 04:53 pm IST
in Samskriti

ഡോ.അംബികാ സോമനാഥ്

രാമായണത്തില്‍ ശക്തരായ സ്ത്രീ കഥാപാത്രങ്ങള്‍ അനവധിയുണ്ട്. നന്മയുടെ പക്ഷത്തും തിന്മയുടെ പക്ഷത്തും നിലയുറപ്പിച്ചവരുണ്ട്. എല്ലാക്കാലത്തും എല്ലാവരാലും കുറ്റപ്പെടുത്തി ഒറ്റപ്പെടുത്തിയ സ്ത്രീയാണ് ദശരഥ പത്‌നിമാരില്‍ ഒരാളായ കൈകേയി. കൈകേയിയെ കുറ്റം പറയാത്ത ഒരാളേയുള്ളൂ. അത് രാമനാണ.് കേകയരാജാവായ അശ്വപതിയുടെ പുത്രി അതിസുന്ദരിയും വളരെ ബുദ്ധിമതിയുമായിരുന്നു. അതിസുന്ദരിയും ഏതു വിഷമഘട്ടങ്ങളെയും പ്രായോഗിക ബുദ്ധികൊണ്ട് തരണം ചെയ്യാന്‍ തക്കപ്രാപ്തിയുള്ളവളുമായ കൈകേകി ദശരഥന് ഏറ്റവും പ്രിയപ്പെട്ട പത്‌നിയായിരുന്നു. കുട്ടിക്കാലം മുതലേയുള്ള തോഴിയായിരുന്നു കൂനിയായ മന്ഥര. വിവാഹശേഷം അയോധ്യയിലേയ്‌ക്കു വന്നപ്പോള്‍ കൈകേയിക്ക് സഹായിയായി മന്ഥര കൂടെ പോന്നു.

പുത്രന്മാര്‍ ഇല്ലാതെ ദുഃഖിച്ച ദശരഥന്‍ പുത്രകാമേഷ്ടിയാഗം നടത്തിയതിന്റെ ഫലമായി നാല് പുത്രന്മാരുണ്ടായി. കാലം പോകെ ദശരഥന്, രാജാവകാശം മൂത്ത പുത്രനായ രാമനു നല്‍കണം, യുവരാജാവായി അഭിഷേകം ചെയ്യണം എന്നാഗ്രഹമുണ്ടായി. പെട്ടെന്ന് തന്നെ തീരുമാനമെടുത്തു. മുഹൂര്‍ത്തം പിറ്റേന്നെന്നു മനസ്സിലായി ഒരുക്കങ്ങളെല്ലാം ദ്രുതഗതിയില്‍ നടത്തി. ആ സമയം ഭരതനും ശത്രുഘ്‌നനും കേകയ രാജ്യത്തായിരുന്നു. രാജ്യാഭിഷേകത്തിന്റെ കാര്യം മറ്റെല്ലാവരും അറിഞ്ഞെങ്കിലും കൈകേയി മാത്രം അറിയുന്നില്ല. തന്റെ വിശ്വസ്ത തോഴിയായ മന്ഥരയില്‍ നിന്നും വിവരമറിഞ്ഞ കൈകേയി മന്ഥരയ്‌ക്ക് സമ്മാനങ്ങള്‍ നല്‍കിയാണ് സന്തോഷിക്കുന്നത്. രാവണ നിഗ്രഹത്തിന് വഴിയൊരുക്കാന്‍ ദേവന്മാരാല്‍ നിയോഗിക്കപ്പെട്ട ഒരു അപ്‌സരസ്സാണ് മന്ഥര. രാമന്‍ രാജാവായാല്‍ കൈകേയിയും ഭരതനും അനുഭവിക്കേണ്ട സങ്കടങ്ങള്‍ മന്ഥര അക്കമിട്ടു നിരത്തുന്നു. കൈകേയി സ്തബ്ധയായി. സ്വപ്‌നത്തില്‍ പോലും ആരും വിചാരിക്കാത്ത കാര്യങ്ങളാണ് തോഴി പറയുന്നത്. കൈകേയി പറയുകയാണ്:  

എന്നുടെ രാമ കുമാരനോളം പ്രിയ-

മെന്നുള്ളില്‍ മറ്റാരെയുമില്ല മറ്റോര്‍ക്ക നീ

അത്രയുമല്ല ഭരതനേക്കാള്‍ മമ  

പുത്രനാം രാമനെ സ്‌നേഹമെനിക്കേറും  

രാമനും കൗസല്യാദേവിയെക്കാളെന്നെ

പ്രേമമേറും നൂനമില്ലൊരു സംശയം  

ഭക്തിയും വിശ്വാസവും ബഹുമാനവു

മിത്രമറ്റാരെയുമില്ലെന്നറിക നീ  

നല്ല വസ്തുക്കളെനിക്കു തന്നേ മറ്റു

വല്ലവര്‍ക്കും കൊടുപ്പൂ മമ നന്ദനന്‍  

(അദ്ധ്യാത്മരാമായണം)  

കൈകേയിയോടുള്ള ഭര്‍ത്സനം തുടര്‍ന്ന മന്ഥര എങ്ങനെയെങ്കിലും രാമനില്‍ നിന്നും കൈകേയിയെ അകറ്റാനുള്ള തന്ത്രങ്ങള്‍ മെനയാന്‍ തുടങ്ങി. കൈകേയി അതിനെയെല്ലാം എതിര്‍ക്കുകയാണ.് സിംഹാസനത്തില്‍ രാമനായാലെന്ത് ഭരതനായാലെന്ത് എല്ലാം എനിക്ക് ഒരുപോലെയാണ്. രാമനാണെങ്കില്‍ സ്വസഹോദരന്മാരെ മൂന്നുപേരെയും സ്വന്തം പ്രതിരൂപങ്ങളായി കാണുന്നവനാണ്.

കൈകേയിയുടെ മനംമാറ്റം

‘സര്‍വ്വ ജനപ്രിയനല്ലോ മമാത്മജന്‍  

നിര്‍വൈരമാനസന്‍ ശാന്തന്‍ ദയാപരന്‍’

(അദ്ധ്യാത്മരാമായണം)  

തുടര്‍ന്നു വരുന്ന ഓരോ വാക്കും കൈകേയിയില്‍ മാറ്റം വരുത്തുകയാണ.് നിന്നോടുള്ള ദശരഥ മഹാരാജാവിന്റെ അഭിനിവേശം രാമമാതാവായ കൗസല്യയില്‍ നിന്നോട് അസൂയ നിറച്ചിരിക്കുകയാണ്. രാമന്‍ രാജാവായാല്‍ ആ വെറുപ്പ് കൂടുകയേയുള്ളൂ. കൈകേയിയും ഭരതനും അടിമകളായി കഴിയേണ്ടി വരും എന്നാണ് മന്ഥരയുടെ അവസാന അടവ.് മക്കളോടുള്ള സ്‌നേഹം, അവരുടെ ഉന്നതി അതുമാത്രമാണ് ഏതൊരു അമ്മയുടെയും അഭിലാഷം. ഭരതന്‍ രാജാവാകണം എന്നത് കൈകേയിയുടെ മനസ്സില്‍ ഒരു ആഗ്രഹമായി ഉണ്ടായിരുന്നു. താന്‍ രാജമാതാവാകുന്നതും കൈകേയിയുടെയുടെ ഒരു സ്വപ്‌നമായിരുന്നു. എല്ലാംകൂടി തക്കസമയത്ത് ചിന്തയില്‍ വന്ന് നിര്‍മ്മലമായ മനസ്സ് വിഷലിപ്തമായി. ഇനി രാമന്റെ അഭിഷേകം മുടക്കണം. അതിനുള്ള വഴിയും മന്ഥര തന്നെ പറഞ്ഞു. ദശരഥമഹാരാജാവ് കൈകേയിക്ക് രണ്ടു വരം കൊടുത്തിരുന്നു. അത് ചോദിക്കാന്‍ ഈ അവസരം മുതലെടുക്കണം.

ഒരിക്കല്‍ ദേവാസുരയുദ്ധത്തില്‍ ദശരഥന്റെ കൂടെ കൈകേയിയും പോയിരുന്നു. ഇന്ദ്രനു വേണ്ടി അസുരന്മാരോട് പോരാടുമ്പോള്‍ മാരകമായി മുറിവേറ്റ ദശരഥനെ രക്ഷിച്ച് ശുശ്രൂഷ ചെയ്തത് കൈകേയിയായിരുന്നു. അന്ന്  ഉപകാരസ്മരണയില്‍ ദശരഥന്‍ രണ്ടു വരം നല്‍കി. ഭാവിയില്‍ യഥോചിതം വാങ്ങിക്കൊള്ളാമെന്നായിരുന്നു കൈകേയി പറഞ്ഞത്. ആ വരത്തിന്റെ കാര്യമാണ് മന്ഥര ഓര്‍മ്മിപ്പിക്കുന്നത്. അങ്ങനെ കൈകേയി ക്രോധാലയം പ്രവേശിച്ച് വെറും നിലത്തു കിടന്നു കരയുകയാണ്.  

ദശരഥന്റെ വിയോഗം

സന്തോഷവര്‍ത്തമാനം പറയുവാന്‍ വന്ന ദശരഥന്‍ ഈ കാഴ്ച കണ്ട് ദുഃഖിതനായി. ദുഃഖത്തിനു കാരണം ചോദിക്കുന്ന ദശരഥനോട് ഒരു മയവുമില്ലാതെയാണ് കൈകേയി വരം ചോദിക്കുന്നത്. എന്റെ മകന്‍ ഭരതനെ രാജാവാക്കണമെന്നും രാമനെ 14 വര്‍ഷം വനവാസത്തിന് അയയ്‌ക്കണമെന്നും. രാമന്‍ അയോധ്യയില്‍ നിന്നാല്‍ ജനങ്ങള്‍ ഒരിക്കലും ഭരതനെ അംഗീകരിക്കുകയില്ലെന്ന കൈകേയിക്ക് അറിയാമായിരുന്നു. രാമനെ സിംഹാസനത്തിലിരുത്തിയിട്ട് കൗസല്യയുമായി സൈ്വര ജീവിതം നയിക്കാം എന്നാണ് രാജാവിന്റെ പദ്ധതിയെങ്കില്‍ വിഷം കുടിച്ച് മരിക്കും എന്നായി കൈകേയി.  വരം ചോദിച്ച കൈകേയിക്ക് അപകടം മനസ്സിലാവാത്ത ദശരഥന്‍ രാമനെ  പിടിച്ച് സത്യം ചെയ്താണ് ഇനി സത്യം ലംഘിക്കുവാന്‍ പറ്റില്ല.  

ബോധറ്റു നിലത്തുവീണ രാജാവ് ബോധം വീണ്ടു കിട്ടുമ്പോള്‍ കൈകേയിയോട് യാചിക്കുകയാണ് ഇതില്‍നിന്നും പിന്മാറാന്‍. രാമന്‍ ഇല്ലാത്ത രാജ്യം ഭരതന്‍ സ്വീകരിക്കുമെന്ന് തോന്നുന്നുണ്ടോ? എന്ന ചോദ്യത്തിനൊന്നും കൈകേയിയെ പിന്തിരിപ്പിക്കാനായില്ല. സത്യമാണ് ഏറ്റവും വലിയ ഗുണം. ധര്‍മ്മത്തിന്റെ വേര് സത്യമാണ്. ഇതാണ് കൈകേയിയുടെ വാദം. രാജാവ് മൂര്‍ച്ഛിതനായി വീണ തക്കത്തിന് സുമന്ത്രരെ വിട്ട്  രാമനെ വിളിപ്പിച്ച് കൈകേയി രാമനോട് കാര്യങ്ങള്‍ പറയുന്നു രാജ്യാഭിഷേകം നടത്താമെന്ന് ദശരഥന്‍ പറഞ്ഞതുകേട്ട അതേ ഭാവത്തോടെയാണ് ഈ കാര്യങ്ങളും രാമന്‍ കേള്‍ക്കുന്നത്. അച്ഛന്റെ സത്യം പാലിക്കുകയെന്നത് പുത്രന്റെ ധര്‍മ്മമായതിനാല്‍ വനവാസത്തിനു പോവാന്‍ രാമന്‍ നിശ്ചയിച്ചു. ശേഷം രാമനും സീതയും ലക്ഷ്മണനും മരവുരി ധരിച്ച് രാജഭോഗങ്ങളെല്ലാം ഉപേക്ഷിച്ച് വനത്തിലേക്ക് യാത്രയായി. രാമനെ വിളിച്ച് വിലപിച്ച് ദശരഥന്‍ ചരമഗതിയടഞ്ഞു.  

ഭരതന്റെ നിലപാടുകള്‍

പിന്നെ രാമായണത്തില്‍ കാണുന്നത് മാതുലഗേഹത്തില്‍ നിന്ന് തിരിച്ചു വരുന്ന ഭരതനെയാണ.് രാജ്യം മകനു നേടി എന്നു പറയുന്ന അമ്മയോട് ഭരതന്‍ വിവരങ്ങള്‍ തിരക്കുന്നു. കാര്യങ്ങളറിഞ്ഞ ഭരതന്‍ നീചസ്ത്രീയെന്നും ദുഷ്ടയെന്നും പാപിയെന്നുമാണ് സ്വന്തം മാതാവിനെ വിളിക്കുന്നത്. കൈകേയിയുടെ മോഹങ്ങള്‍ ഒന്നും തന്റെ മോഹങ്ങളല്ലെന്ന് ഭരതന്‍ എല്ലാവരോടും പറയുന്നു. താന്‍ പണിപ്പെട്ടു നേടിയ ഭാഗ്യങ്ങളുടെ നേര്‍ക്ക് ഭരതന്‍ കാണിച്ച അവഗണന കൈകേയിയെ അക്ഷരാര്‍ത്ഥത്തില്‍ നടുക്കി. നേടിയതൊന്നും പുത്രനു വേണ്ടതാനും. താന്‍ ശത്രുവുമായി. രാമനെ നാടുകടത്തുന്നതിന് സഹായിയായി നിന്നവര്‍ ബ്രഹ്മഹത്യ, ഗോഹത്യ, സ്ത്രീഹത്യ, രാജ്യഹത്യ എന്നീ പാപഫലങ്ങള്‍ അനുഭവിക്കട്ടെ എന്നും ഭരതന്‍ പറഞ്ഞു.  

രാമനെ തിരികെ കൊണ്ടുവരാനായി ഭരതന്‍ വനത്തിലേക്ക് തിരിച്ചു യാത്രാമധ്യേ ഭരദ്വാജ ആശ്രമത്തിലെത്തിയ ഭരതന്‍ കൗസല്യയെയും സുമിത്രയെയും പരിചയപ്പെടുത്തിയ ശേഷം കൈകേയിയെ അധമയും അഹങ്കാരിയും പാപിനിയുമാണെന്ന് പറയുന്നു. രാമന്റെ നാടുകടത്തലിനും വനവാസത്തിനും പിന്നില്‍ ഉത്തമമായ ഒരു ലക്ഷ്യമുണ്ട്. അമ്മയുടെ പ്രവൃത്തി അതിന്റെ ഒരു ഭാഗം മാത്രമാണെന്ന് ഭരദ്വാജ മഹര്‍ഷി ഭരതനോട് പറയുന്നു. തിരികെ വരുന്നതിന് നിര്‍ബന്ധിക്കുന്ന ഭരതനോട് രാമന്‍ പറയുന്നത് അച്ഛന്റെ സത്യം പാലിക്കേണ്ടത് മകന്റെ കടമയാണ് എന്നാണ്. കൈകേയിയുടെ വിവാഹവേളയില്‍ കേകയ രാജാവിന് ദശരഥന്‍ ഉറപ്പുകൊടുത്തിരുന്നതായും രാമന്‍ പറയുന്നു; കൈകേയിയുടെ  പുത്രന് രാജ്യം കൊടുക്കുമെന്ന് . 

നമ്മുടെ ചിന്തയേയും പ്രവൃത്തിയേയും തെറ്റിദ്ധരിപ്പിക്കുന്ന വ്യക്തികളെ  നാം ജീവിതത്തില്‍ അകറ്റി നിര്‍ത്തണം. ഭാര്യയും അമ്മയും എന്ന നിലയിലുള്ള കൈകേയിയുടെ ഭിന്നമുഖങ്ങളാണ് രാമായണത്തില്‍ കാണുന്നത്. ഭരതന്റെ വിവേചനപരമായ പ്രവര്‍ത്തികള്‍ക്കു ശേഷം പശ്ചാത്താപവിവശയായി, കൗസല്യയെ ശുശ്രൂഷിച്ചായിരുന്നു  

പിന്നീടുള്ള കൈകേയിയുടെ ജീവിതം. മനുഷ്യ മനസ്സ് വളരെ സങ്കീര്‍ണ്ണമാണ്. സംഘര്‍ഷ ഘട്ടങ്ങളില്‍ മനുഷ്യര്‍ എങ്ങനെയെല്ലാം പ്രവര്‍ത്തിക്കുമെന്നതാണ് രാമായണത്തിലെ സംഭവങ്ങളെല്ലാം. എല്ലാ സങ്കീര്‍ണതകളെയും വൈരുധ്യങ്ങളെയും നാം എന്നും ഉള്‍ക്കൊണ്ടിരുന്നു. അതാണ് സ്വീകാര്യത. വിവേകം വിചാരത്തെ ഭരിക്കണം. അല്ലെങ്കില്‍ ജീവിതകാലം മുഴുവന്‍ ദുഃഖിക്കേണ്ടിവരും. കൈകേയി മനുഷ്യമനസ്സുകളില്‍ തിന്മ നിറഞ്ഞ കഥാപാത്രമായി നില്‍ക്കുന്നത് വിചാരം വിവേകത്തെ ഭരിച്ചതു കൊണ്ടാണ്.

Tags: Hindu Dharmaരാമായണംരാമസീതാ കഥകള്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

വ്രതങ്ങളില്‍ ശ്രേഷ്ഠം ഏകാദശി

India

ഹിന്ദുധര്‍മ്മത്തെക്കുറിച്ച് മോദിജി രാഹുലുമായി ചര്‍ച്ചക്ക് വന്നാല്‍ പിടിച്ചുനില്‍ക്കാനാവില്ല; രാഹുല്‍ഗാന്ധിക്ക് അത്രമേല്‍ അറിവുണ്ടെന്ന് പ്രിയങ്ക

Main Article

നാളെ ഭഗിനി നിവേദിത ജയന്തി: ഭഗിനി നിവേദിതയും ഹിന്ദു ധര്‍മവും

അല്‍വാര്‍ ഇന്ദിര ഗാന്ധി ഗ്രൗണ്ടില്‍ ചേര്‍ന്ന ആര്‍എസ്എസ് അല്‍വാര്‍ നഗര്‍ സാംഘിക്കില്‍ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സംസാരിക്കുന്നു
India

ഹിന്ദു ധര്‍മം മാനവധര്‍മം തന്നെയാണ്; തൊട്ടുകൂടായ്‌മ പൂര്‍ണമായും ഇല്ലാതാക്കണം: മോഹന്‍ ഭാഗവത്

കേരള ഹിന്ദു മതപാഠശാലാ അദ്ധ്യാപക പരിഷത്തിന്റെ 45-ാമത് വാര്‍ഷിക സമ്മേളനവും വിജ്ഞാന മത്സരങ്ങളും
മാര്‍ഗദര്‍ശകമണ്ഡലം കാര്യദര്‍ശി സ്വാമി സത്സ്വരൂപാനന്ദ സരസ്വതി ഉദ്ഘാടനം ചെയ്യുന്നു
Kerala

അറിഞ്ഞതിനെ ആചരിക്കുകയാണ് ഹിന്ദുധര്‍മ്മത്തിന്റെ ആധാരം: സ്വാമി സത്സ്വരൂപാനന്ദ സരസ്വതി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പാറശാല മണ്ഡലത്തില്‍ കോണ്‍ഗ്രസിന് ഭീഷണിയായി വിമതന്‍

ലക്ഷ്മിപ്രിയ മത്സരിക്കാനില്ല, പകരം കോണ്‍ഗ്രസ് മുന്‍നേതാവ് ജിബി പാത്തിക്കല്‍ പെരുമ്പാവൂരില്‍ ട്വന്‍റി ട്വന്‍റി സ്ഥാനാര്‍ത്ഥി

തിരുവനന്തപുരത്ത് ടോറസ് ലോറി കാറിനും ബൈക്കിനും മുകളിലേക്ക് മറിഞ്ഞ് 2 മരണം

നടി വീണാ നായര്‍ക്ക് വോട്ടില്ല, മത്സരത്തില്‍ നിന്നും പിന്മാറി, നടി ലക്ഷ്മി പ്രിയയുടെ പേരും വോട്ടര്‍ പട്ടികയില്‍ ഇല്ല

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തളളി

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.