ലക്നൗ : എല്ലാ ജില്ലകളിലും കല്യാണ മണ്ഡപം നിര്‍മ്മിക്കാനൊരുങ്ങി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍.മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് പദ്ധതി പ്രഖ്യാപിച്ചത്.
കല്യാണമണ്ഡപം പദ്ധതി ഗോരഖ്പൂരില്‍ നിന്ന് ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഗോരഖ്പൂരില്‍ പൊതു സമ്മേളനത്തെ അഭിസംബോധന ചെയ്യവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ചെലവിലാണ് ഓരോ കല്യാണ്‍ മണ്ഡപവും 1.50 കോടി രൂപ ചെവവിട്ടാണ് നിര്‍മിക്കുക.ഹാള്‍, അതിഥി മുറി, പുല്‍ത്തകിടി, പാര്‍ക്കിംഗ് തുടങ്ങിയ സൗകര്യങ്ങളോടെയാണ് കല്യാണ മണ്ഡപം സജ്ജീകരിക്കുന്നത്. സമൂഹത്തിലെ ദുര്‍ബ്ബല വിഭാഗങ്ങള്‍ക്ക് താങ്ങാനാവുന്ന നിരക്കില്‍ കല്യാണം നടത്താന്‍ കല്യാണം മണ്ഡപം പ്രയോജനപ്പെടും.
ഗൊരഖ്പൂരില്‍ രാജ്യാന്തര സ്പോര്‍ട്സ് സ്റ്റേഡിയവും നിര്‍മ്മിക്കുമെന്ന് യോഗി ആദിത്യനാഥ് പ്രഖ്യാപിച്ചു.നഗരത്തില്‍ മിനി സ്പോര്‍ട്സ് കോംപ്ലക്സിന്റെ ശിലാസ്ഥാപനവും വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിച്ചു. കായികരംഗം പ്രോത്സാഹിപ്പിക്കുന്നതിനും കളിക്കാര്‍ക്ക് ലോകോത്തര സൗകര്യങ്ങള്‍ നല്കുന്നതിനുമുള്ള തന്റെ സര്‍ക്കാരിന്റെ പ്രതിബദ്ധത യോഗി ആവര്‍ത്തിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: