പാലക്കാട്: വിശ്വഹിന്ദു പരിഷത്ത് രൂപീകൃതമായതിന്റെ 60-ാം വര്‍ഷ പ്രവര്‍ത്തനം ശക്തമാക്കുന്നതിന്റെ ഭാഗമായി കേരളത്തിലെ മുഴുവന്‍ ഗ്രാമങ്ങളിലും സത്സംഗ സമിതികള്‍ രൂപീകരിക്കും. വടക്കന്തറ അശ്വതി കല്യാണമണ്ഡപത്തില്‍ നടന്ന വാര്‍ഷിക യോഗത്തിലാണ് തീരുമാനം. ‘ആദ്ധ്യാത്മികതയിലൂടെ നവകേരള സൃഷ്ടി’ എന്ന സന്ദേശവുമായാണ് സത്സംഗങ്ങള്‍ പ്രവര്‍ത്തിക്കുക. ദുര്‍ഗാവാഹിനി, ബജ്രംഗ്ദള്‍ എന്നിവയുടെ പ്രവര്‍ത്തനം വ്യാപകമാക്കും. സേവാകേന്ദ്രങ്ങള്‍ തുടങ്ങാനും നിശ്ചയിച്ചു.
പൊതു സിവില്‍ നിയമം നടപ്പാക്കണമെന്ന് വാര്‍ഷികയോഗം കേന്ദ്രസര്‍ക്കാരിനോടും ദേവസ്വം സ്വത്ത് വിശ്വാസികള്‍ക്ക് തിരികെ നല്കണമെന്ന് പ്രമേയത്തിലൂടെ സംസ്ഥാന സര്‍ക്കാരിനോടും ആവശ്യപ്പെട്ടു.
വിഎച്ച്പി ക്ഷേത്രീയ സംഘടനാ സെക്രട്ടറി കേശവ റാവു സമാപന യോഗം ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് വിജി തമ്പി അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി വി.ആര്‍. രാജശേഖരന്‍, മാതൃശക്തി സംയോജക മിനി ഹരികുമാര്‍, പ്രസന്ന ബാഹുലേയന്‍, ജോയിന്റ് സെക്രട്ടറിമാരായ പി.എന്‍. സുധാകരന്‍, അബിനു സുരേഷ് എന്നിവര്‍ സംസാരിച്ചു. അന്താരാഷ്‌ട്ര സെക്രട്ടറി ജനറല്‍ മിലിന്ദ് പരാണ്‌ഡെ, ക്ഷേത്രീയ സംഘടനാ സെക്രട്ടറി കേശവ റാവു, സംസ്ഥാന സംഘടനാ സെക്രട്ടറി കെ. ഗിരീഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.
രണ്ടുദിവസത്തെ വാര്‍ഷിക യോഗത്തില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി 500 പ്രതിനിധികള്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: