കോട്ടയം: സംസ്ഥാന സര്‍ക്കാരിന്റെ ജനദ്രോഹനയങ്ങള്‍ക്കെതിരെയും അധ്യാപകരുടെ അവകാശങ്ങളും ആനുകൂല്യങ്ങളും നിഷേധിക്കുന്ന നയങ്ങള്‍ക്കെതിരെയും ദേശീയ അധ്യാപക പരിഷത്ത് ജില്ലാ സമിതിയുടെ നേതൃത്വത്തില്‍ ഡിഡിഇ ഓഫീസ് ധര്‍ണ്ണ നടത്തി.
കോട്ടയം വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസിന് മുന്നില്‍ നടന്ന പ്രതിഷേധ ധര്‍ണ്ണ ദേശീയ അധ്യാപക പരിഷത്ത് സംസ്ഥാന സെക്രട്ടറി കെ. വി. ബിന്ദു ഉദ്ഘാടനം ചെയ്തു. എന്‍ടിയു കോട്ടയം ജില്ലാ പ്രസിഡന്റ് കെ. എന്‍. അജിത് കുമാര്‍ അധ്യക്ഷനായി. ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി പി.ജി. ബിജു കുമാര്‍, എന്‍ജിഒ സംഘ് ജില്ലാ സെക്രട്ടറി മനോജ് കുമാര്‍, ഫെറ്റോ ജില്ലാ പ്രസിഡന്റ് ജയപ്രകാശ്, എന്‍ടിയു വൈസ് പ്രസിഡന്റ് രാജേഷ് മോഹന്‍, ജോ.സെക്രട്ടറി വിജിത് കെ.വി., ജില്ലാ സെക്രട്ടറി അംബരീഷ് പി. അമ്പാട്ട്, വനിതാ വിഭാഗം കണ്‍വീനര്‍ ലേഖ എസ്. നായര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: