ഗാന്ധിനഗര്‍: കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളില്‍ എംഎഡിഎംഎ വില്പന നടത്തുന്ന സംഘത്തിലെ മൂന്ന് പേര്‍ എക്‌സൈസിന്റെ പിടിയില്‍. സംഘത്തിലെ പ്രധാനികളായ ആര്‍പ്പൂക്കര ഷാനു മന്‍സില്‍ ബാദുഷ കെ. നസീര്‍, സഹോദരന്‍ റിഫാദ് കെ. നസീര്‍, എന്നിവരുടെ സുഹൃത്തും നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയുമായ കോട്ടയം മണര്‍കാട് വാടകയ്‌ക്ക് താമസിക്കുന്ന പത്തനംതിട്ട കുന്നാംതടത്തില്‍ ഗോപു കെ.ജി. എന്നിവരെയാണ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ രാജേഷ് ജോണിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
ഇവരില്‍ നിന്നും അഞ്ചര ഗ്രാം എംഡിഎംഎയും 200 ഗ്രാം കഞ്ചാവും മയക്കുമരുന്ന് വിറ്റവകയില്‍ കൈവശം വച്ചിരുന്ന 17660 രൂപയും പിടിച്ചെടുത്തു. അടിപിടി, ക്വട്ടേഷന്‍, മയക്കുമരുന്നു കേസുകളില്‍ സ്ഥിരം പ്രതിയാണ് ഗോപു. എറണാകുളത്ത് നിന്നും എംഡിഎംഎ പായ്‌ക്കറ്റുകളുമായി കോട്ടയത്തിന് വരുന്നതിനിടയില്‍ എക്‌സൈസ് സംഘം ഇയാളെ പിടികൂടുകയായിരുന്നു. ബാദുഷ കെ. നസീര്‍ സഹോദരന്‍ റിഫാദ് കെ നസീര്‍ എന്നിവരെ മെഡിക്കല്‍ കോളജ് പരിസരത്ത് നിന്നാണ് കസ്റ്റഡിയിലെടുത്തത്. പ്രതികള്‍ ഏറ്റുമാനൂരില്‍ ജ്യൂസ് പാര്‍ലറും കോഫി ഷോപ്പും നടത്തിവരുകയായിരുന്നു.
ടാറ്റു ആര്‍ട്ടിസ്റ്റുകളാണ് പിടിയിലായവര്‍. ബാദുഷയും, റിഫാത്തും ബിസിനസ്സില്‍ മാസ്റ്റര്‍ ബിരുദം നേടി വിദേശത്ത് ഉയര്‍ന്ന കമ്പനികളില്‍ ജോലി ചെയ്തിരുന്നവരാണ്. ജോലി ഉപേക്ഷിച്ച് നാട്ടിലെത്തിയ ഇവര്‍ നിരവധി കേസുകളില്‍ പ്രതിയായ ഗോപുവിന്റെ സഹായത്തോടെയാണ് കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളില്‍ മയക്ക്മരുന്ന് വില്പന നടത്തിയിരുന്നത്.
ഇവര്‍ക്കെതിരെ വിവിധ പോലീസ്, എക്‌സൈസ് സ്‌റ്റേഷനുകളില്‍ ക്രിമിനല്‍ മയക്കുമരുന്ന് കേസുകള്‍ നിലവിലുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
റെയ്ഡില്‍ കോട്ടയം എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ രാജേഷ് ജോണ്‍, ഇന്റലിജന്‍സ് പ്രിവന്റീവ് ഓഫീസര്‍ രഞ്ജിത്ത് നന്ത്യാട്ട്, പ്രിവന്റീവ് ഓഫീസര്‍മാരായ കെ.ആര്‍. ബിനോദ്, അനു വി. ഗോപിനാഥ്, രാജേഷ് എസ്, നൗഷാദ് എം., അനില്‍ കെ.കെ., സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ നിഫി ജേക്കബ്, വിനോദ് കുമാര്‍ വി., അനീഷ് രാജ് കെ.ആര്‍., സുരേഷ് എസ്, നിമേഷ് എസ്, പ്രശോഭ്, വനിത സിവില്‍ എക്‌സൈസ് ഓഫീസര്‍ വിജയ രശ്മി എക്‌സൈസ് െ്രെഡവര്‍ അനില്‍ കെ. എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: