ചെന്നൈ: തമിഴ്നാട്ടില്‍ എന്‍ഐഎ റെയ്ഡ്. സംസ്ഥാന വ്യാപകമായി 24 ഇടങ്ങളിലാണ് ദേശീയ അന്വേഷണ ഏജന്‍സി പരിശോധന നടത്തുന്നത്. എസ്ഡിപിഐ തമിഴ്നാട് ഘടകം അധ്യക്ഷന്റെ വീട്ടില്‍ ഉള്‍പ്പെടെ റെയ്ഡ് നടക്കുകയാണ്.
തിരുനെല്‍വേലി ജില്ലയിലെ മേലപ്പാളയത്തുള്ള എസ്ഡിപിഐ നേതാവ് മുബാറക്കിന്റെയും വീട്ടില്‍ അന്വേഷണ സംഘം പരിശോധന നടത്തുന്നതായാണ് വിവരം. രാമലിംഗ കൊലക്കേസുമായി ബന്ധപ്പെട്ടാണ് പരിശോധന. 2019ലാണ് പിഎംകെ നേതാവിയിരുന്ന രാമലിംഗം കൊല്ലപ്പെട്ടത്.
ഉസിലംപെട്ടി, തഞ്ചാവൂര്‍ ജില്ലകള്‍ കേന്ദ്രീകരിച്ചാണ് റെയ്ഡ് നടത്തുന്നത്. ഇക്കഴിഞ്ഞ ജൂലൈ 18ന് ഈറോഡ് തോട്ടംപാളയത്തുനിന്നും ഒരു മലയാളി ഉൾപ്പടെ രണ്ട് പേലെ എൻഐഎ അറസ്റ്റ് ചെയ്തിരുന്നു. തൃശൂർ സ്വദേശി ആഷിഫിനെയും കൂട്ടാളികളെയുമാണ് പിടികൂടിയിരുന്നത്. തമിഴ്നാട്ടിലെ സത്യമംഗലം കാട്ടിൽ നിന്നാണ് പിടികൂടിയത്. ഈ റോഡ് ജില്ലയിലെ ഭവാനി സാഗറിൽ 3 മാസമായി വാടകയ്ക്ക് താമസിച്ച് വരികയായിരുന്നു ആഷിഫ്. ഇയാളുടെ കൂടെ ഉണ്ടായിരുന്ന മൂന്ന് പേർ കടന്നുകളഞ്ഞു.
തൃശൂരിൽ നടന്ന ഒരു കവർച്ചകേസിൽ പത്താം പ്രതിയാണ് ആഷിഫ്. ഈ കവർച്ചാ കേസിന്റെ അന്വേഷണത്തിലാണ് ഇയാളുടെ ഭീകരബന്ധം വെളിപ്പെടുന്നത്. തുടർന്ന് എൻഐ നിരീക്ഷണത്തിലാക്കുകയായിരുന്നു. തീവ്രവാദത്തിന് പണം കണ്ടെത്താനായി വൻ ബാങ്ക് കൊള്ളകൾ അടക്കം നടത്തി വരികയായിരുന്നു ഇയാൾ. ഐഎസ് ഭീകരപ്രവർത്തനങ്ങൾക്കായി ഫണ്ട് ശേഖരണം നടത്തുന്ന സംഘത്തിലെ മുഖ്യ കണ്ണിയാണ് പിടിയിലായ ആഷിഫ്. ടെലഗ്രാം അടക്കമുള്ള സമൂഹ മാദ്ധ്യമങ്ങളിലൂടെയും ഇയാളുടെ നേതൃത്വത്തിൽ പണപ്പിരിവ് നടത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: