തിരുവനന്തപുരം: സിടിസിആര്‍ഐ സ്വകാര്യ മേഖലയുമായി ചേര്‍ന്ന് പുതിയ ഗവേഷണങ്ങള്‍ നടത്താന്‍ ഉദ്ദേശിക്കുന്നുവെന്ന് ഐസിഎആര്‍ ഡയറക്ടര്‍ ജനറല്‍ ഡോ. ഹിമാന്‍ഷു പാഠക്. ഇതിനുള്ള ധാരണ പത്രങ്ങള്‍ ഒപ്പുവച്ച് ഈ മേഖലയില്‍ മുന്നേറാനാണ് സിടിസിആര്‍ഐ ലക്ഷ്യമിടുന്നത്. കാര്‍ഷിക മേഖലയിലെ കാലാനുസൃതമായ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് കാര്‍ഷിക ഗവേഷണ കേന്ദ്രങ്ങള്‍ മാറണണമെന്നും അദ്ദേഹം പറഞ്ഞു. ശ്രീകാര്യം കേന്ദ്ര കിഴങ്ങ് ഗവേഷണ കേന്ദ്രം വജ്ര ജൂബിലി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കര്‍ഷകരുടെ സഹായം ഇല്ലാതെ ഒരു കാര്‍ഷിക ഗവേഷണ സ്ഥാപനത്തിനും മുന്നോട്ടു പോകാന്‍ കഴിയില്ല. സിടി സിആര്‍ഐയുടെ 60 വര്‍ഷത്തെ വളര്‍ച്ചയില്‍ കര്‍ഷകര്‍ക്ക് സുപ്രധാന പങ്കുണ്ട്. കഴിഞ്ഞ വര്‍ഷം സിടിസിആര്‍ഐ വികസിപ്പിച്ച 346 കാര്‍ഷിക ഇനങ്ങളില്‍ 255 എണ്ണം പ്രതികൂലകാലാവസ്ഥയെ അതിജീവിവിക്കുന്നവയാണ്. കിഴങ്ങു വര്‍ഗ്ഗങ്ങളില്‍ നിന്ന് കൂടുതല്‍ മൂല്യ വര്‍ധിത ഉല്‍പ്പന്നങ്ങള്‍ തയ്യാറാക്കുന്നതിനുള്ള ഗവേഷണങ്ങള്‍ വര്‍ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കാര്‍ഷിക മേഖലയിലെ ഗവേഷണ, സാങ്കേതിക വിദ്യാ കൈമാറ്റത്തിനുള്ള ധാരണാപത്രങ്ങളും അദ്ദേഹം വിതരണം ചെയ്തു. കാര്‍ഷിക മേഖലയില്‍ മികച്ച സംഭാവനകള്‍ നല്കിയ രാജ്യത്തുടനീളമുള്ള കര്‍ഷകരെയും, സിടിസിആര്‍ഐയിലെ ശാസ്ത്രഞ്ജരെയും ആദരിച്ചു.
ഐസിഎആര്‍-സിടിസിആര്‍ ഐ ഡയറക്ടര്‍ ഡോ. ജി ബൈജു, സംസ്ഥാന കാര്‍ഷിക വകുപ്പ് ഡയറക്ടര്‍ കെഎസ് അഞ്ചു തുടങ്ങിയവര്‍ പങ്കെടുത്തു. വജ്ര ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഐസിഎആര്‍ സംസ്ഥാന സ്ഥാപനങ്ങള്‍ തുടങ്ങിയവയുടെ പ്രദര്‍ശനവും സംഘടിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: