ന്യൂദല്‍ഹി:1990കളില്‍ കശ്മീര്‍ പണ്ഡിറ്റുകള്‍ കടന്നുപോകേണ്ടി വന്ന വേദനകള്‍ എന്തെല്ലാമാണെന്ന് അവരുടെ മുഖത്ത് നിന്നു കേട്ടാല്‍ നിങ്ങള്‍ തകര്‍ന്നുപോകുമെന്ന് നടി പല്ലവി ജോഷി. വിവേക് അഗ്നിഹോത്രിയുടെ ഭാര്യയും കശ്മീര്‍ ഫയല്‍സില്‍ വില്ലന്‍ റോളില്‍ അഭിനയിക്കുകയും സിനിമയുടെ സഹനിര്‍മ്മാതാവുമായ പല്ലവി ജോഷി വീണ്ടും വിവേക് അഗ്നിഹോത്രിയുമായി ചേര്‍ന്ന് പുതിയൊരു വെബ് സീരീസുമായി വരികയാണ്. പേര് കശ്മീര്‍ അണ്‍റിപ്പോര്‍ട്ടഡ്.
ഒരു ലക്ഷം കശ്മീര്‍ പണ്ഡിറ്റുകള്‍ പൂര്‍ണ്ണമായും തീവ്രവാദികളുടെ അക്രമത്തെ പേടിച്ച് കശ്മീര്‍ താഴ് വര വിട്ട് ഓടിപ്പോകേണ്ടിവന്ന കഥയിലേക്ക് എങ്ങിനെ എത്തിച്ചേര്‍ന്നു എന്ന സംഭവവികാസങ്ങളാണ് കശ്മീര്‍ അണ്‍റിപ്പോര്‍ട്ടഡ് എന്ന വെബ് സീരീസില്‍ പല്ലവി ജോഷിയും വിവേക് അഗ്നിഹോത്രിയും പറയുന്നത്. കശ്മീര്‍ ഫയല്‍സ് നിര്‍മ്മിക്കാന്‍ ഞങ്ങള്‍ നടത്തിയ വിശദമായ ഗവേഷണത്തെക്കുറിച്ചാണ്.കശ്മീര്‍ അണ്‍റിപ്പോര്‍ട്ടഡ് വിശദമാക്കുന്നത്. ഇത് കണ്ടാല്‍ ആരും കശ്മീര്‍ ഫയല്‍സ് ഒരു പ്രചാരണ ചിത്രമായിരുന്നു എന്ന് പറയില്ലെന്നും പല്ലവി ജോഷി പറയുന്നു
കശ്മീര്‍ ഫയല്‍സ് എന്ന സിനിമയ്ക്ക് ശേഷം കശ്മീരിന്റെ ഇതുവരെ ആരും പറയാന്‍ ധൈര്യപ്പെടാത്ത മറ്റൊരു അധ്യായമാണ് വെബ് സീരീസായി വിശദമായി എത്തുകയെന്നും വിവേക് അഗ്നിഹോത്രി പറയുന്നു. സീ 5 ആണ് ഈ വെബ് സീരീസ് റിലീസ് ചെയ്യുക. ഈ കഥ നിങ്ങളുടെ ഹൃദയത്തെ തകര്‍ക്കുമെന്ന് വിവേക് അഗ്നിഹോത്രി മുന്നറിയിപ്പ് നല്കുന്നു.
ചിത്രത്തിന്റെ ട്രെയിലര്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടത് വലിയ ചര്‍ച്ചയായി മാറിയിരുന്നു. 1990കളില്‍ കശ്മീര്‍ പണ്ഡിറ്റുകള്‍ക്ക് എന്തുകൊണ്ട് കശ്മീര്‍ താഴ്വര വിട്ട് പലായനം ചെയ്യേണ്ടിവന്നു എന്ന കാര്യമാണ് ഈ വെബ് സീരീസില്‍ പറയുന്നത്. കശ്മീര്‍ ഫയല്‍സ് എടുക്കുന്നതിന് വേണ്ടി നടത്തിയ ഗവേഷണം വിശദമായി വിവരിക്കുമ്പോള്‍ തന്നെ ഇതില്‍ കശ്മീരിന്റെ കഥയും പറയുന്നു.
രണ്ട് മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയിലറില്‍ ചരിത്രകാരന്മാര്, സിനിമക്കാര്‍, സാധാരണക്കാര്‍, വിദഗ്ധര്‍ എന്നിവരുമായി ലക്ഷക്കണക്കിന് കശ്മീര്‍ പണ്ഡിറ്റുകളുടെ ജീവിതമാണ് ചര്‍ച്ച ചെയ്യുന്നത്. കശ്മീര്‍ പണ്ഡിറ്റുകളുടെ കഥ പറയുമ്പോള്‍ പലരും വല്ലാതെ വൈകാരികമായി മാറുന്നുണ്ട് ട്രെയിലറില്‍. എങ്ങിനെയാണ് മോദി സര്‍ക്കാര്‍ കശ്മീരിന് പ്രത്യേക പദവി നല്കുന്ന 370ാം വകുപ്പ് എടുത്തുകളയേണ്ടി വന്നതെന്നതും അതിന്റെ കശ്മീര്‍ താഴ് വരയിലെ പ്രത്യാഘാതവും വരെ ഈ സിനിമയില്‍ പരാമര്‍ശിക്കുന്നു.
കശ്മീര്‍ ഫയല്‍സ് അണ്‍റിപ്പോര്‍ട്ടഡ് നിങ്ങളുടെ ഹൃദയം തകര്‍ക്കും. കശ്മീരിനെക്കുറിച്ചുള്ള സത്യം കൈകാര്യം ചെയ്യുക എത്ര വിഷമകരമാണെന്ന് ഈ വെബ് സീരീസ് കണ്ടാല്‍ മനസ്സിലാകും. കഴിഞ്ഞ നാല് വര്‍ഷത്തെ ഗവേഷണത്തിന് ശേഷം കശ്മീര്‍ ഫയല്‍സ് എടുത്തപ്പോള്‍ പലരും അതിനെ പ്രൊപ്പഗണ്ട (രാഷ്ട്രീയ പ്രചാരണത്തിനുള്ള സിനിമ) സിനിമ എന്നാണ് വിമര്‍ശിച്ചത്”. വിവേക് അഗ്നിഹോത്രി പറയുന്നു .
പ്രതികരിക്കാൻ ഇവിടെ എഴുതുക: