തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം മാളികപ്പുറം സിനിമയ്‌ക്ക് നല്‍കാത്തതില്‍ വിമര്‍ശനവുമായി സംവിധായകന്‍ വിജി തമ്പി. സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരമായിരിക്കും പുരസ്‌കാരം നല്‍കാതിരുന്നതെന്നും അദ്ദേഹം ആരോപണമുന്നയിച്ചു.
ബാലതാരം ദേവനന്ദ അടക്കം മികച്ച അഭിനയം കാഴ്ചവച്ചു. എന്നാല്‍ ചിത്രത്തെ ബോധപൂര്‍വം അവഗണിക്കുകയായിരുന്നു. കേരള സര്‍ക്കാരിന്റെ അവാര്‍ഡിന് ഒരു വിലയും ഇല്ലാതായെന്നും വിജി തമ്പി അഭിപ്രായപ്പെട്ടു.
അതേസമയം മാളികപ്പുറം സിനിമയിലെ ബാലതാരത്തിന് അവാര്‍ഡ് നല്‍കാത്തതിന് ജൂറി മറുപടി പറയണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. ആ കുട്ടിയുടെ അഭിനയം കണ്ടവര്‍ എങ്ങനെയാണ് ഒഴിവാക്കുക.സിനിമയെ പൂര്‍ണമായും ഒഴിവാക്കിയതിന് പിന്നില്‍ വിഭാഗീയ ചിന്തയാണെന്നും കെ സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.
‘മാളികപ്പുറം’ ചിത്രത്തിലെ ദേവനന്ദയ്‌ക്ക് അവാര്‍ഡ് നല്‍കാത്തത് സാമൂഹ്യമാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു. ദേവനന്ദയ്‌ക്ക് പ്രത്യേക ജൂറി പരാമര്‍ശം പോലും നല്‍കാതിരുന്നത് ശരിയായില്ലെന്ന് അഭിപ്രായമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: