അമ്പലപ്പുഴ: ലഹരി വസ്തുക്കളുമായി കുത്തിയതോട് ഭാഗത്ത് പിടിയിലായത് പുറക്കാട് പഞ്ചായത്തിലെ എസ്ഡിപിഐക്കാര്. ഇവര്‍ക്ക് നിരോധിത പോപ്പുലര്‍ഫ്രണ്ട് ഭീകരസംഘടനയുമായി നേരത്തെ ബന്ധമുണ്ടായിരുന്നു. എസ്ഡിപിഐ ജില്ലാ നേതാവ് തോട്ടപ്പള്ളി ഷെമി മന്‍സിലില്‍ ഷെമീര്‍(39), പുറക്കാട് കൈതവളപ്പില്‍ അഷ്കര്‍(39) എന്നിവരാണ് കഴിഞ്ഞ ദിവസം പിടിയിലായത്. ആലപ്പുഴ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ വന്‍തോതില്‍ ലഹരിമരുന്ന് വില്പന നടത്തുകയും ഇത് വഴി ലഭിക്കുന്ന തുക മതഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നതായും ആരോപണമുണ്ട്.
വിദ്യാര്‍ത്ഥികളെ ലക്ഷ്യമിട്ട് സ്കൂള്‍ കോളേജുകള്‍ കേന്ദ്രീകരിച്ച് വന്‍തോതിലാണ് ലഹരിമരുന്ന് വില്പന വര്‍ഷങ്ങളായി നടക്കുന്നത്. ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നിട്ടും ഒരിക്കല്‍ പോലും എക്സൈസുകാര് നടപടി സ്വീകരിക്കാന്‍ തയാറായിട്ടില്ല. ഇതിനു പിന്നില്‍ പുന്തല ഭാഗത്തുള്ള എക്സൈസ് ഉദ്യോഗസ്ഥനാണന്നും നാട്ടുകാര്‍ ആരോപിക്കുന്നു. പുറക്കാട്, അമ്പലപ്പുഴ, പുന്നപ്ര ഭാഗത്തെ തീരദേശം കേന്ദ്രീകരിച്ചും ഇതേ പ്രദേശത്തെ കിഴക്കന്‍ മേഖല കേന്ദ്രീകരിച്ചും കഞ്ചാവ് ഉള്‍പ്പെടെയുള്ള ലഹരി വസ്തുക്കളുടെ ഉപയോഗം വന്‍തോതിലാണ് വര്‍ദ്ധിച്ചിട്ടുള്ളത്. ഇത്തരം മയക്കുമരുന്ന് വില്പനയെ കുറിച്ചും ,ഇവരെ സഹായിക്കുന്ന കേരളത്തില്‍ എക്സസൈസ് ബ പോലീസ് ഉദ്യോഗസ്ഥരെ കുറിച്ചും കേന്ദ്ര ഏജന്‍സികള്‍ അന്വഷിക്കണമെന്നും ആവശ്യം ഉയരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: