കൊച്ചി: ഹിന്ദു ദൈവങ്ങളെയും ആരാധനാ രീതികളെയും അധിക്ഷേപിച്ച സ്പീക്കര്‍ എ.എന്‍. ഷംസീറിനെതിരെ വ്യാപക പ്രതിഷേധം. ഹിന്ദു ആരാധന സമ്പ്രദായങ്ങള്‍ മിത്താണെന്നായിരുന്നു ഷംസീറിന്റെ പരാമര്‍ശം. ഹിന്ദുത്വ കാലഘട്ടത്തിലെ അന്ധ വിശ്വാസങ്ങള്‍ പുരോഗമനത്തെ പിന്നോട്ട് നയിക്കുമെന്നും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജെന്‍സ് കാലഘട്ടത്തില്‍ ഇതൊക്ക വെറും മിത്തുകളാണെന്നും സ്പീക്കര്‍ പറഞ്ഞു.
വിവര സാങ്കേതിക വിദ്യയുടെ കാലത്ത് മനുഷ്യന്റെ ഉടലും ആനയുടെ ശിരസുമുള്ള മിത്തുകളെയും പുഷ്പക വിമാനം പോലുള്ള കെട്ടുകഥകളെയും ഹൈന്ദവ ഇതിഹാസങ്ങളിലൂടെയും പാഠപുസ്തകങ്ങളിലൂടെയും പ്രചരിപ്പിക്കുന്നു എന്നും കുന്നത്തുനാട് നിയോജക മണ്ഡലത്തില്‍ നടപ്പിലാക്കുന്ന വിദ്യാജ്യോതി പദ്ധതി ഉദ്ഘാടനം ചെയതുകൊണ്ട് സ്പീക്കര്‍ പറഞ്ഞു.
പുരണങ്ങളെ അവഹേളിക്കുന്ന തരത്തിലായിരുന്നു സ്പീക്കറുടെ പ്രസ്താവന. എന്നാല്‍ മറ്റ് മതവിശ്വാസങ്ങളിലെ അനാചാരങ്ങളെ കുറിച്ച് എഎന്‍ ഷംസീര്‍ സംസാരിച്ചില്ല. സെന്റ് തെരേസാസ് കോളേജ് മാനേജര്‍ സിസ്റ്റര്‍.ഡോ.വിനീതയടക്കമുള്ളവര് ഇരുന്ന സദസില്‍ വച്ചായിരുന്നു ഹിന്ദു വിരുദ്ധ പ്രസംഗം. വിദ്യാഭ്യാസ പദ്ധതിയില്‍ വിശ്വാസങ്ങള്‍ തിരുകി കയറ്റാന്‍ ശ്രമിക്കുന്നതായും ഷംസീര്‍ വാദം ഉന്നയിച്ചു.
ഹിന്ദുക്കളെ അപമാനിച്ച ഷംസീര്‍ മാപ്പുപറയണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്. ആവശ്യപ്പെട്ടു. മറ്റുള്ള മതങ്ങളെ ഇത്തരത്തില്‍ അപമാനിക്കാന്‍ ഷംസീറിന് ധൈര്യമുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.
ഹിന്ദു പുരാണങ്ങള്‍ അന്ധവിശ്വാസമാണെന്ന ഷംസീറിന്റെ മനോഭാവം നിയമസഭ സ്പീക്കറുടെ അന്തസ്സിന് നിരക്കാത്തതാണെന്ന് ഹിന്ദു ഐക്യവേദി ആരോപിച്ചു.
‘മറ്റു മതവിഭാഗങ്ങളുടെ ആരാധനാ സംവിധാനങ്ങളെ ബഹുമാനിക്കാനും പുകഴ്ത്താനും ഷംസീറിന് അറിയാം.. ക്ഷേത്ര ദര്‍ശനം നടത്തുന്ന സ്ത്രീകളെ അപമാനിച്ച പി.കെ.ശ്രീമതിയും അയ്യപ്പനേയും മാളികപ്പുറത്തമ്മയേയും പരിഹസിച്ച എം. സ്വരാജും നേരത്തെ ഹിന്ദു വിശ്വാസത്തെ അവഹേളിച്ചിരുന്നു. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ തുടക്കകാലം മുതല്‍ ഹിന്ദു വിശ്വാസപ്രമാണങ്ങളെയും ക്ഷേത്ര ആരാധനാ സംവിധാനത്തെയും തകര്‍ക്കാന്‍ ശ്രമിക്കുകയാണ്. എല്ലാ ഹിന്ദു വിശ്വാസികളും എ.എന്‍.ഷംസീറിന്റെ നീചസമീപനത്തിനെതിരെ രംഗത്തുവരും.’ ജനറല്‍ സെക്രട്ടറി കെ. ഷൈനു പ്രസ്താവനയില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: