വാഷിംഗടണ്‍ : അമേരിക്കയില്‍, അഡ്മിറല്‍ ലിസ ഫ്രാഞ്ചെറ്റി നാവിക മേധാവിയായും ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫില്‍ അംഗമായും സേവനമനുഷ്ഠിക്കുന്ന ചരിത്രത്തിലെ ആദ്യ വനിതയായി. നിലവില്‍ നാവിക ഓപ്പറേഷനുകളിലെ ഉപമേധാവിയായി സേവനമനുഷ്ഠിച്ചു വരികയാണ്.
ഫ്രാഞ്ചെട്ടി 1985 ലാണ് കമ്മീഷന് ചെയ്യപ്പെട്ടത്. അമേരിക്കന്‍ നാവികസേന കൊറിയയുടെ കമാന്‍ഡറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. അമേരിക്കന്‍ നാവികസേനയില്‍ ഫോര്‍ സ്റ്റാര്‍ അഡ്മിറല്‍ പദവി നേടുന്ന രണ്ടാമത്തെ വനിതയാണ് അവര്‍.
ലിസ ഫ്രാഞ്ചെറ്റി തന്റെ നിലവിലെ പ്രവര്‍ത്തനം ഉള്‍പ്പെടെ കമ്മീഷന് ചെയ്ത ഓഫീസര്‍ എന്ന നിലയില്‍ രാജ്യത്തിന് സമര്‍പ്പിത സേവനം നല്‍കുമെന്ന് പ്രസിഡന്റ് ജോ ബൈഡന് പ്രസ്താവനയില്‍ പറഞ്ഞു. ബൈഡന്റെ തീരുമാനം പെന്റഗണ്‍ മേധാവിയുടെ ശുപാര്‍ശക്ക് വിരുദ്ധമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: