കോട്ടയം: ദിവ്യാംഗരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന സക്ഷമയുടെ ചിന്താശിബിരം ഞായറാഴ്ച രാവിലെ 9.30ന് തിരുനക്കര എന്‍എസ്എസ് ഹാളില്‍ നടക്കും. രാവിലെ 10ന് ഉദ്ഘാടന സഭ. ജില്ലാ പ്രസിഡന്റ് ഗോപാലകൃഷ്ണന് ബി. അധ്യക്ഷനാകും. ഡോ. ഋഷികേഷ് എന്‍. ഉദ്ഘാടനം നിര്‍വ്വഹിക്കും. സംസ്ഥാന ജോ. സെക്രട്ടറി പ്രദീപ് എടത്തല ഭിന്നശേഷി ആനുകൂല്യങ്ങളും മാതൃകാ ദിവ്യാഗം സേവാ കേന്ദ്രം എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തും.
തുടര്‍ന്ന് നടക്കുന്ന സെക്ഷനുകളില്‍ ജില്ലാ സമിതിയംഗം ബിന്ദു മുക്കോല, ഭാരതീയ അഭിഭാഷക പരിഷത് ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ. അനില്‍ ഐക്കര, ആര്‍എസ്എസ് വിഭാഗ് സംഘചാലക് പി.പി. പത്മനാഭന് തുടങ്ങിയവര്‍ വിവിധ വിഷയങ്ങളില്‍ പ്രഭാഷണം നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: