എം.ഗണേശന്‍
ലോകത്ത് ജനസംഖ്യയില്‍ രണ്ടാമത്തെ രാജ്യമാണ് നമ്മുടേത്. പക്ഷേ ലോകത്തിലേറ്റവും കൂടുതല്‍ മതങ്ങളും ആചാരങ്ങളും അനുഷ്ഠാനങ്ങളും ഭാഷകളും ഭക്ഷണ വിഭവങ്ങളും ഇന്ത്യയിലാണ്. ഈ വൈവിധ്യങ്ങള്‍ക്കിടയില്‍ യുഗങ്ങളായി കോടിക്കണക്കിനു ഭാരതീയരെ ബന്ധിപ്പിക്കുന്ന പവിത്രമായ സാംസ്‌കാരിക ചരടുണ്ട്. യാത്രകളും തീര്‍ത്ഥാടനങ്ങളും അതില്‍ ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്നു. ഇവിടെ തീര്‍ത്ഥാടനം ഈ നാടിന്റെ പൈതൃകവും സംസ്‌കാരവും മനസിലാക്കാനും പ്രപഞ്ചസത്യത്തെ അനുഭവിച്ചറിയാനുമുള്ള ആത്മാന്വേഷണമായിരുന്നു. ഇതു മനസ്സിലാക്കിയ വിദേശ ആക്രമണകാരികള്‍ ക്ഷേത്രങ്ങളും ബുദ്ധവിഹാരങ്ങളും ഗുരുദ്വാരകളും രാഷ്‌ട്രത്തിന്റെ മറ്റ് സാംസ്‌കാരിക മാനബിന്ദുക്കളും ആദ്യം തന്നെ തകര്‍ത്തു. ഈ ആക്രമണങ്ങള്‍ തകര്‍ത്തത് കേവലം മതചിഹ്നങ്ങളെയല്ല മറിച്ച്, യുഗാബ്ദങ്ങളായി സനാതന ധര്‍മ്മത്തിന്റെ ആധാരത്തില്‍ നിലനിന്ന ജീവിത രീതിയെയാണ്.
1947 ആഗസ്റ്റ് 15ന് നാം വിദേശ ഭരണത്തില്‍ നിന്ന് സ്വതന്ത്രരായി. ഈ നാടിന്റെ ജനതയെ സഹസ്രാബ്ദങ്ങളായി ഒന്നിച്ചു നണ്ടിര്‍ത്തിയ, വിദേശികളാല്‍ തകര്‍ക്കപ്പെട്ട സാംസ്‌കാരിക മാനബിന്ദുക്കള്‍ സ്വാതന്ത്ര്യാനന്തരം പുനര്‍നണ്ടിര്‍മ്മിക്കപ്പെടുമെന്നും സംരക്ഷിക്കപ്പെടുമെന്നും പ്രതീക്ഷിച്ചു. സോമനാഥ ക്ഷേത്രത്തിന്റെ പണ്ടുനര്‍ നിര്‍മ്മാണം അത്തരത്തിലുള്ള ഒന്നായിരുന്നു. പക്ഷെ ദൗര്‍ഭാഗ്യവശാല്‍ തുടര്‍ന്നു വന്ന ഭരണാധികാരികള്‍ ഭാരതത്തിന്റെ സമ്പന്നമായ സാംസ്‌കാരിക പൈതൃകത്തെ സമസ്ത മേഖലകളിലും അവഗണിക്കുകയാണ് ചെയ്തത്. തല്‍ഫലമായി ഭാരതത്തിലെ വിദ്യാസമ്പന്നരായ വലിയ വിഭാഗം സമൂഹം ലോകത്തിലെ ഏറ്റവും പ്രചീനവും ജീവസുറ്റതുമായ സംസ്‌കാരത്തെ അവമതിപ്പോടുകൂടി കാണുകയും അവര്‍ മുഖ്യധാരയില്‍ നിന്ന് മുറിച്ചുമാറ്റപ്പെടുകയും ചെയ്തു. ഈ പശ്ചാത്തലത്തിലാണ് ആര്‍ഷ ഭാരതത്തിന്റെ പാരമ്പര്യവും പൈതൃകവും സംസ്‌കാരവും സംരക്ഷിക്കാനും സാംസ്‌കാരിക മാനബിന്ദുക്കള്‍ ഉയര്‍ത്തിക്കൊണ്ടുവരാനും തയ്യാറായ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസക്തി.
രാമജന്മഭൂമി ക്ഷേത്ര പുനര്‍നിര്‍മ്മാണം ഭാരതത്തിന്റെ ആത്മാഭിമാനം വീണ്ടെടുക്കുന്നതിന്റെ ആദ്യത്തെ ചവിട്ടുപടിയാണ്. ഭാരതത്തിന്റെ ആധ്യാത്മിക തലസ്ഥാനമായ കാശി വിശ്വനാഥ ക്ഷേത്ര കോറിഡോറിന്റെ നിര്‍മ്മാണം മറ്റൊരു നാഴികക്കല്ലാണ്. കാശി വിശ്വനാഥ ക്ഷേത്രത്തില്‍ നിന്ന് ഗംഗാനദിയിലക്കുള്ള കോറിഡോര്‍ ഭക്തരെ ക്ഷേത്രവുമായും പവിത്രമായ ഗംഗാനദിയുമായും നേരിട്ട് ബന്ധിപ്പിക്കുന്ന ഇടനാഴിയാണ്. കോറിഡോറിനണ്ടും അടിസ്ഥാന സൗകര്യവികസനത്തിനുമായി (നല്ല റോഡുകള്‍, ആധുനിക മാലിന്യ സംസ്‌കരണ സംവിധാനം, 24 മണിക്കൂര്‍ വൈദ്യുതി ലഭ്യത, സ്വച്ഛമായ പരിസരം മുതലായവ) 800 കോടിയിലധികം രൂപയാണ് ചെലവഴിച്ചത്. നമ്മുടെ സംസ്‌കാരത്തിന്റെയും പൈതൃകത്തിന്റേയും ഉജ്വല പ്രതീകമായ ഗംഗാനദിയെ മാലിന്യമുക്തമാക്കാനും പരിശുദ്ധമായി സംരക്ഷിക്കാനുമായി പ്രധാനമന്ത്രി നരേന്ദ്രമോദി വിഭാവനം ചെയ്ത ‘നമാമി ഗംഗേ’ പദ്ധതി ഭാരതത്തിന്റെ ഭാവിചരിത്രത്തില്‍ തങ്കലിപണ്ടികളില്‍ രേഖപ്പെടുത്തുമെന്നതില്‍ സംശയമില്ല. തമിഴ്‌നാടും വാരാണസിയും തമ്മിലുള്ള പുരാതന ബന്ധം പുനഃസ്ഥാപിക്കാനായി 2022-ല്‍ കേന്ദ്രസര്‍ക്കാരിന്റെ വിദ്യാഭ്യാസ മന്ത്രാലയം സംഘടിപ്പിച്ച കാശി-തമിഴ് സംഗമം സാംസ്‌കാരിക ഐക്യം ഊട്ടി ഉറപ്പിക്കുന്ന പരിപാടിയായി മാറി. ഇതിനെ പിന്തുടര്‍ന്ന് ‘ഏകഭാരതം ശ്രേഷ്ഠഭാരതം’ എന്ന ആശയം ശാക്തീകരിക്കാന്‍ ഇത്തരത്തിലുള്ള നിരവധി പരിപാടികള്‍ സംഘടിപ്പിക്കാന്‍ വിദ്യാഭ്യാസ മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്.
തീര്‍ത്ഥാടന കേന്ദ്രങ്ങളുടെയും പൈതൃക സ്ഥലങ്ങളുടേയും സമഗ്രവികസനം ലക്ഷ്യമിട്ട് 2014-15 വര്‍ഷത്തില്‍ കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ച പ്രസാദം പദ്ധതിയുടെ കീഴില്‍ നിരവധി കേന്ദ്രങ്ങളാണ് വികസിച്ചത്. 2013 ലെ പ്രളയത്തില്‍ തകര്‍ന്നുപോയ കേദാര്‍നാഥിലെ ജഗദ്ഗുരു ശങ്കരാചാര്യരുടെ പ്രതിമ പണ്ടുനര്‍നിര്‍മ്മിച്ച് ഉദ്ഘാടനം ചെയ്തു കഴിഞ്ഞു. ഇതോടനുബന്ധിച്ച് കേദാര്‍നാഥിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ട് 210 കോടി രൂപയുടെ പദ്ധതികള്‍ക്കാണ് തറകല്ലിട്ടത്. ചാര്‍ധാം (ബദരിനാഥ്, കേദാര്‍നാഥ്, യമുനോത്രി, ഗംഗോത്രി) യാത്ര സുഗമമാക്കുന്നതിനും സമഗ്ര വികസത്തിനുമായി നിരവധി പദ്ധതികളാണ് പുരോഗമിക്കുന്നത്. ചാര്‍ധാം യാത്രക്കാര്‍ക്ക് നാഷണല്‍ ഹൈവേയുമായി കണക്ട് ചെയ്യാനായി മാത്രം 889 കി.മി. റോഡ് നിര്‍മ്മാണം അന്തിമ ഘട്ടത്തിലാണ്. വിശ്വപ്രസിദ്ധ തീര്‍ത്ഥാടന കേന്ദ്രമായ വൈഷ്‌ണോദേവി ക്ഷേത്രത്തിലേക്ക് അത്യന്താധുനിക സൗകര്യങ്ങളോടുകൂടിയ വന്ദേ ഭാരത് ട്രെയിനുള്‍പ്പടെയുള്ള ട്രെയിന്‍ ഗതാഗത സൗകര്യങ്ങള്‍ വര്‍ധിപ്പിച്ചതോടെ പതിനായിരക്കണക്കിന് തീര്‍ത്ഥാടകരാണ് ആകര്‍ഷിക്കപ്പെടുന്നത്. പുതിയതായി ആരംഭിച്ച ആധുനിക ട്രെയിനായ കാശി മഹാകാലേശ്വര്‍ എക്‌സ്പ്രസ്, മഹാകാലേശ്വര്‍ (ഉജയിനി),കാശി (വാരാണസി), ഓംകാരേശ്വര്‍ (ഇന്‍ഡോര്‍)എന്നീ തീര്‍ത്ഥാടനകേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്നു. ശ്രീകര്‍ത്താര്‍പ്പൂര്‍ സാഹിബില്‍ നിര്‍മ്മിച്ച ആധുനിക രീതിയിലുള്ള കോറിഡോര്‍ സിഖ് സമൂഹത്തിന്റെ അഭിമാന പദ്ധതിയാണ്. രാജ്യവ്യാപകമായി പ്രസാദം പദ്ധതിയില്‍ ഉള്‍പ്പെടുത്തി വികസിപ്പിക്കുന്ന പ്രമുഖ കേന്ദ്രങ്ങള്‍ ഇവയാണ്:-
അജ്മീര്‍(രാജസ്ഥാന്‍), ഗുരുവായൂര്‍, ശിവഗിരി(കേരളം), അമൃത്സര്‍(പഞ്ചാബ്), ദ്വാരക, സോമനാഥം(ഗുജാത്ത്), ബുദ്ധഗയ(ബീഹാര്‍), കാമാഖ്യ(ആസാം), കാഞ്ചീപണ്ടുരം(തമിഴ്‌നാട്), വാരാണസി, അയോധ്യ, മഥുര(യുപി), ജഗനാഥ പുരി(ഒഡീസ), വേളാങ്കണ്ണി (തമിഴ്‌നാട്), ബേലൂര്‍ മഠം(പ.ബംഗാള്‍), ഡിയോഖര്‍(ഝാര്‍ഖണ്ഡ്), ഹസ്രത്ത് ബാല്‍, കത്ത്‌റ(ജമ്മു കശ്മീകര്‍), ഓം കാരേശ്വര്‍(മധ്യപ്രദേശ്), ത്രയംബകേശ്വര്‍(മഹാരാഷ്‌ട്ര).
സിഖ് ഗുരുക്കന്മാര്‍ക്ക് ആദരം
ഗുരുനാനാക് ദേവിന്റെ അഞ്ഞൂറ്റി അന്‍താം വാര്‍ഷികം രാജ്യവ്യാപകമായി ആഘോഷിക്കാന്‍ നരേന്ദ്രമോദി സര്‍ക്കാര്‍ ആഹ്വാനം ചെയ്തു. വിദേശ രാജ്യങ്ങളില്‍ താമസിക്കുന്ന സിഖ് സഹോദരങ്ങള്‍ക്ക് ആഘോഷങ്ങളുടെ ഭാഗമാകാന്‍ ഐസിസിആര്‍ന്റെ നേതൃത്വത്തില്‍ എല്ലാ എംബസികളും വലിയ ആഘോഷങ്ങള്‍ സംഘടിപ്പിച്ചു. ആഘോഷത്തിന്റെ ഭാഗമായി അദ്ദഹത്തിന്റെ സന്ദേശം ഉള്‍കൊള്ളുന്ന മൂന്ന് പുസ്തകങ്ങള്‍ എന്‍ബിടി പ്രസിദ്ധീകരിച്ചു. മറ്റൊരു സിഖ് ഗുരുവായ ഗുരുഗോവിന്ദ സിംഹന്റെ 350-ാം ജയന്തിയും വിപുലമായി ആഘോഷിക്കുകയും പാറ്റ്‌നയില്‍ നടന്ന പരിപാടിയില്‍ പ്രധാനമന്ത്രി നേരിട്ട് പങ്കെടുക്കുകയും ചെയ്തു. ഗുരു തേജ് ബഹാദൂറിന്റെ ധീരതയും കാരുണ്യവും ജനങ്ങളിലെത്തിക്കുന്ന ജനകീയ ആഘോഷമായിരുന്നു അദ്ദേഹത്തിന്റെ നാന്നൂറാം ജയന്തിയുടെ ഭാഗമായി നടന്നത്.
ബുദ്ധമത കേന്ദ്രങ്ങള്‍
സ്വദേശി ദര്‍ശന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 2015-ല്‍ ബുദ്ധിസ്റ്റ് പില്‍ഗ്രീം സര്‍ക്ക്യൂട്ട് വികസിപ്പിച്ചു. അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തോടൊപ്പം ബുദ്ധമത തത്വങ്ങളും സാംസ്‌കാരവും സംരക്ഷിക്കാനും പ്രചരിപ്പിക്കാനുമുള്ള നിരവധി സംരംഭങ്ങളും ആരംഭിച്ചു. ഇതേ സന്ദര്‍ഭത്തില്‍ തന്നെ ബുദ്ധനുമായി ബന്ധപ്പെട്ട നിരവധി ഉത്സവങ്ങള്‍ ദേശീയ കലണ്ടറില്‍ ഇടം പിടിച്ചു. ബുദ്ധ പൂര്‍ണ്ണിമാ, ലുംബിനി ഫെസ്റ്റിവല്‍, ലോസര്‍ ഫെസ്റ്റിവല്‍, സംഘദിനം തുടങ്ങിയ പരിപാടികള്‍ അവയില്‍ ശ്രദ്ധേയങ്ങളാണ്. ബുദ്ധമത തത്വചിന്തയുടെ പഠനത്തിനും ഗവേഷണത്തിനുമായി 200 കോടി ചെലവില്‍ ഡോ. അംബേദ്കര്‍ ഇന്റര്‍നാഷണല്‍ സെന്ററിന്റെ കീഴില്‍ ചെയര്‍ ആരംഭിക്കുകയുണ്ടായി. ഐസിസിആറിന്റെ നേതൃത്വത്തില്‍ പരമ്പരാഗത ബുദ്ധ സംസ്‌കാരത്തിന്റെ പ്രചരണത്തിനായി ഡോക്ക് ഫെസ്റ്റിവെല്‍ പോലുള്ള നിരവധി പരിപാടികള്‍ സംഘടിപ്പിച്ചു. ആദ്യമായാണ് ഐസിസിആര്‍ ഇന്റര്‍നാഷണല്‍ ബുദ്ധിസ്റ്റ് കോണ്‍ഫറന്‍സ് സംഘടിപ്പിക്കുന്നത്.
ക്രിസ്തു മതം
പ്രസാദം പദ്ധതിയില്‍ ഉള്‍പ്പെടുത്തി രാജ്യത്തെ നിരവധി ക്രിസ്ത്യന്‍ തീര്‍ത്ഥാടന കേന്ദ്രങ്ങളിലും ദേവാലയങ്ങളിലും വികസനപദ്ധതികള്‍ നടപ്പിലാക്കിയിട്ടുണ്ട്. മലയാറ്റൂര്‍ (കേരളം) വേളാങ്കണ്ണി (തമിഴ്‌നാട്) തുടങ്ങിയ പ്രമുഖ തീര്‍ത്ഥാടന കേന്ദ്രങ്ങളെ കൂടാതെ ഗോവയിലേയും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേയും നിരവധി പള്ളികളും ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ മറ്റ്‌ക്രൈസ്തവ രാജ്യങ്ങളുമായുള്ള ഊഷ്മള ബന്ധം ഉറപ്പാക്കാന്‍ പ്രത്യേക ശ്രദ്ധനല്‍കിയിട്ടുണ്ട്. സ്വാതന്ത്ര്യാനന്തരം ആദ്യമായാണ് ഭാരതത്തിന്റെ വിദേശകാര്യമന്ത്രി ജോര്‍ജിയ സന്ദര്‍ശിക്കുന്നത്. സന്ദര്‍ശന വേളയില്‍ ഗോവയില്‍ നിന്ന് കണ്ടെടുത്ത വിശുദ്ധ കെറ്റെന്റ് രാജ്ഞിയുടെ തിരുശേഷിപ്പ് ഇന്ത്യ ഔദ്യോഗികമായി ജോര്‍ജിയക്ക് കൈമാറി. കൊളംബോയിലെ വിശ്വപ്രസിദ്ധമായ സെന്റ് ജേക്കബ് ഓര്‍ത്തഡോകസ് ചര്‍ച്ചില്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനം ആ രാജ്യത്തെ ക്രൈസ്തവ സമൂഹത്തിന് വലിയ ആത്മവിശ്വാസം നല്‍കി. വിദേശ രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ക്രൈസ്തവ വിശ്വാസികളുടെ സുരക്ഷക്കും സഹായത്തിനും കേന്ദ്ര സര്‍ക്കാര്‍ പ്രഥമ പരിഗണന തന്നെ നല്‍കി. ഇറാനില്‍ കുടുങ്ങിയ 46 നേഴ്‌സുമാരുടെ മോചനമാണെങ്കിലും അഫ്ഘാനിസ്ഥാനില്‍ നിന്ന് ഫാദര്‍ അല ക്‌സ് പ്രേംകുമാറിനെ ഇന്ത്യയിലെത്തിച്ചതും വിദേശകാര്യ മന്ത്രാലയത്തിന്റെ നയതന്ത്ര വിജയമായിരുന്നു. യമനിലെ ഐഎസ്‌ഐഎസ് ഭീകരര്‍ തട്ടിക്കൊണ്ടു പോയ പുരോഹിതന്‍ ഫാദര്‍ ഉഴുന്നാലിനെ 2017-ല്‍ മോദി സര്‍ക്കാര്‍ മോചിപ്പിച്ച് ഇന്ത്യയിലെത്തിച്ചു. ആഗോള ക്രൈസ്തവസമൂഹത്തിന്റെ പരമാചാര്യന്‍ മാര്‍പാപ്പയെ നേരിട്ട് പ്രധാനമന്ത്രി തന്നെ ഇന്ത്യയിലേക്ക് ക്ഷണിച്ചു.
ഇസ്ലാം മതം
രാജസ്ഥാനിലെ അജ്മീര്‍, ചേരമാന്‍ ജുമാ മസ്ജിദ് (കേരളം) ഹസ്‌റത്ത് ബാല്‍ (ജമ്മു കശ്മിര്‍) തുടങ്ങി നിരവധി മുസ്ലീം മത വിശ്വാസികളുടെ ശ്രദ്ധാകേന്ദ്രങ്ങളാണ്പ്രസാദം പദ്ധതിയില്‍ ഉള്‍പ്പെടുത്തി വികസിപ്പിച്ചത്. കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ ഇസ്ലാം മതത്തിലെ നൂറുകണക്കിന് പണ്ഡിതരുമായി പ്രധാനമന്തി നേരിട്ട് ആശയവിനിമയം നടത്തുകയും മുസ്ലീം ആരാധനാലയങ്ങള്‍ സന്ദര്‍ശിക്കുകയും ചെയ്തു. 2016-ല്‍ നടന്ന വേള്‍ഡ് ഇസ്ലാമിക്ക് സൂഫി കോണ്‍ഫാന്‍സിനെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു. ഇന്‍ഡോറിലെ സെയ്ഫി മസ്ജിദ് സന്ദര്‍ശിച്ച പ്രധാനമന്ത്രി മുഹറം ആഘോഷത്തിലും പങ്കെടുക്കുകയുണ്ടായി. ജപ്പാന്‍ പ്രധാനമന്ത്രി ഫിന്‍ഡോ അബെയുടെ സന്ദര്‍ശന വേളയില്‍ അഹമ്മദാബാദിലെ സിദ്ദി സയ്യദ് ജലി മസ്ജിദ് സന്ദര്‍ശിച്ചു. ലോകത്തിലെ പഴക്കം ചെന്ന മസ്ജിദുകളിലൊന്നായ ചേരമാന്‍ മസ്ജിദിന്റെ രൂപമാണ് സൗദി രാജാവിന് പ്രധാനമന്ത്രി സമ്മാനമായി നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: