ജയ്പൂര്‍: മണിപ്പൂരിലെ സ്ത്രീപീഡനത്തെ വിമര്‍ശിക്കുംമുന്‍പ് സ്വന്തം മനസ്സാക്ഷിയിലേക്ക് നോക്കാന്‍ രാജസ്ഥാന് മുഖ്യമന്ത്രിയോട് തുറന്നടിച്ച് പറഞ്ഞ രാജസ്ഥാനിലെ കോണ്‍ഗ്രസ് മന്ത്രിയെ മന്ത്രിസഭയില്‍ നിന്നും പുറത്താക്കി. രാജസ്ഥാനിലെ സ്ത്രീസുരക്ഷ മണിപ്പൂരിനേക്കാള്‍ ഒട്ടും ഭേദമല്ലെന്ന സ്വയം വിമര്‍ശനം പരസ്യമായി നടത്തിയതിനാണ് രാജസ്ഥാനിലെ മന്ത്രിയായ രാജേന്ദ്ര ഗുഡയ്ക്ക് മന്ത്രിസ്ഥാനം നഷ്ടമായത്.
ാജസ്ഥാന്‍ നിയമസഭയിലാണ് വെള്ളിയാഴ്ച രാജസ്ഥാന് മന്ത്രിയായ രാജേന്ദ്ര ഗുഡ രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗെലോട്ടിനെ വിമര്‍ശിച്ചത്. “മണിപ്പൂരിനെ വിമര്‍ശിക്കും മുന്‍പ് രാജസ്ഥാന് അധികൃതര്‍ അവരവരിലേക്ക് നോക്കണം. നമ്മളും സ്ത്രീകള്‍ക്ക് സുരക്ഷ നല്കുന്നതില് പരാജയപ്പെട്ടു എന്ന കാര്യം നമ്മള് സ്വീകരിക്കണം. വാസ്തവത്തില്‍ രാജസ്ഥാനിലും സ്ത്രീകള്‍ക്കെതിരായ അതിക്രമം വര്‍ധിച്ചുവരികയാണ്” – നിയമസഭയില്‍ നടത്തിയ ഈ ആത്മവിമര്‍ശനമാണ് രാജേന്ദ്രഗുഡയുടെ മന്ത്രിസ്ഥാനം നഷ്ടപ്പെടുത്തിയത്.
19 വയസ്സ്കാരിയായ ഒരൂ ദളിത് പെണ്‍കുട്ടിയുടെ കൊലപാതകം രാജസ്ഥാനില്‍ ചൂടുള്ള ചര്‍ച്ചാവിഷയമായ പശ്ചാത്തലത്തിലായിരുന്നു രാജേന്ദ്രഗുഡയുടെ ഈ പരാമര്‍ശമുണ്ടായത്. മണിപ്പൂരില്‍ മൂന്ന് പെണ്‍കുട്ടികളെ നഗ്നകളാക്കി ഗ്രാമത്തില്‍ നടത്തിച്ചതിന്റെ വീഡിയോ പുറത്ത് വന്നതിന് പിന്നാലെയാണ് രാജസ്ഥാനില്‍ ദളിത് പെണ്‍കുട്ടിയുടെ കൊലപാതകം സംബന്ധിച്ച വീഡിയോയും പുറത്തുവന്നത്.
” 10 വര്‍ഷക്കാലത്തെ രാജസ്ഥാനിലെ കോണ്‍ഗ്രസ് ഭരണത്തിനിടയില്‍ ഇതാദ്യമായാണ് ഇത്രയും ശക്തിയോടെ കോണ്‍ഗ്രസ് പാര്‍ട്ടിയിലെ എംഎല്‍എമാര്‍ തന്നെ സ്ത്രീസുരക്ഷ സംബന്ധിച്ച വിഷയത്തില്‍ സര്‍ക്കാരിനെതിരെ ഇത്രയും ശക്തമായി പ്രതികരിക്കുന്നത്. “- അശോക് ഗെലോട്ടിന്റെ ഭരണത്തെ വിമര്‍ശിച്ച് രാജേന്ദ്ര ഗുഡ പിന്നീട് മാധ്യമങ്ങളോട് പ്രതികരിച്ചു.
രാജസ്ഥാനില്‍ ദളിത് പെണ്‍കുട്ടിയുടെ കൊലപാതകം
രാജസ്ഥാനില്‍ ദളിത് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത ശേഷം വെടിവെച്ച് കൊന്ന് കിണറ്റില്‍ തള്ളുകയായിരുന്നു. രാജസ്ഥാനിലെ കരോലിയിലാണ് സംഭവം ഇതിന്റെ പേരില്‍ രാജസ്ഥാനിലെ കോണ്‍ഗ്രസ് മുഖ്യമന്ത്രി ഗെലോട്ടിന്റെ ഭരണത്തിനെതിരെ ശക്തമായ വിമര്‍ശനമാണ് ഉയരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: