തിരുവനന്തപുരം: മരണാനന്തരം പരംവീര്‍ ചക്ര ബഹുമതി നേടിയ മേജര്‍ രാമസ്വാമി പരമേശ്വരന്റെ പ്രതിമ നാട്ടുകാരുടെയും വിമുക്തഭടന്മാരുടെയും സാന്നിധ്യത്തില്‍ പാങ്ങോട് സൈനിക കേന്ദ്ര മേധാവി ബ്രിഗേഡിയര്‍ ലളിത് ശര്‍മ രാമപുരത്ത് അനാച്ഛാദനം ചെയ്തു.
ശ്രീലങ്കയിലെ ഇന്ത്യന്‍ സമാധാന സേനയ്ക്ക് നേതൃത്വം നല്കുമ്പോള് അദ്ദേഹം നടത്തിയ പരമോന്നത ത്യാഗത്തെ സ്മരിച്ചുകൊണ്ട്, രാമപുരം സ്വദേശിയായിരുന്ന അദ്ദേഹത്തിന്റെ പ്രതിമ സ്ഥാപിക്കാന്‍ മുന്‍കൈ എടുത്തത് രാമപുരത്തെ വിമുക്തഭട ട്രസ്റ്റാണ്. 1987 നവംബര്‍ 25നാണ് അദ്ദേഹം ശ്രീലങ്കയില്‍ വീരമൃത്യു വരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: