മുംബൈ:അദാനിയോടുള്ള തൊട്ടുകൂടായ്മ ബാങ്കുകള്‍ അവസാനിപ്പിക്കുന്നു. ഇപ്പോള്‍ എസ് ബിഐ ഉള്‍പ്പെടെയുള്ള ബാങ്കുകളുടെ കണ്‍സോര്‍ഷ്യം അദാനിയ്ക്ക് 34000 കോടി പുതിയ വായ്പ നല്കാന് തീരുമാനിച്ചു. ഈ തുക മുന്ദ്രയില്‍ പിവിസി നിര്‍മ്മാണ ഫാക്ടറി സ്ഥാപിക്കാനാണ് ഈ തുക ഉപയോഗിക്കുക.
തുടക്കത്തില്‍ 14,500 കോടി രൂപ പൊതുമേഖലാ ബാങ്കുകളില്‍ നിന്നും സ്വരൂപിക്കും. ബാക്കി തുക പിന്നീട് സ്വകാര്യബാങ്കുകള്‍ നല്‍കും. ഹിന്‍ഡന്‍ബര്‍ഗ് ആരോപണം വന്നതിന് ശേഷം ഇതാദ്യമായാണ് ഇന്ത്യയില്‍ നിന്നുള്ള പൊതുമേഖലാ ബാങ്കുകള്‍ അദാനിയ്ക്ക് വായ്പ നല്‍കുന്നത്.
ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് പുറത്തുവന്നതിന് ശേഷം രാഹുല്‍ഗാന്ധിയും കോണ്‍ഗ്രസ് നേതാക്കളും അദാനിയെ കടന്നാക്രമിച്ചിരുന്നു. എന്നാല്‍ പടിപടിയായി വായ്പബാധ്യതകളെല്ലാം കൃത്യമായി തീര്‍ക്കുക വഴി അദാനി വിശ്വാസ്യത തിരിച്ചുപിടിക്കുകയായിരുന്നു. ഇതോടെ വിമര്‍ശകര്‍പോലും നാവടക്കി നിശ്ശബദരായ സ്ഥിതിയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: