തിരുവനന്തപുരം: ഗവണ്മെന്റ് വകുപ്പുകളിലും സ്ഥാപനങ്ങളിലും പുതുതായി ജോലിയില്‍ പ്രവേശിച്ചവര്‍ക്കായി 70,000-ത്തിലധികം നിയമന കത്തുകള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി veNz രാവിലെ 10:30 ന് വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി വിതരണം ചെയ്യും. പ്രധാനമന്ത്രി ഇവരെ അഭിസംബോധനയും ചെയ്യും.
രാജ്യത്തുടനീളം 44 സ്ഥലങ്ങളില്‍ റോസ്ഗര്‍ മേള നടക്കും. ഈ ഉദ്യമത്തെ പിന്തുണയ്‌ക്കുന്ന കേന്ദ്ര ഗവണ്‍മെന്റ് വകുപ്പുകളിലും സംസ്ഥാന ഗവണ്‍മെന്റുകള്‍ /കേന്ദ്ര ഭരണ പ്രദേശങ്ങള്‍ എന്നിവയില്‍ ഉടനീളം റിക്രൂട്ട്മെന്റുകള്‍ നടക്കുന്നു.നിയമനം ലഭിച്ചവര്‍ റവന്യൂ വകുപ്പ്, ധനകാര്യ സേവന വകുപ്പ്, തപാല്‍ വകുപ്പ്, സ്‌കൂള്‍ വിദ്യാഭ്യാസ വകുപ്പ്, ഉന്നത വിദ്യാഭ്യാസ വകുപ്പ്, പ്രതിരോധ മന്ത്രാലയം, ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം, കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങള്‍, ജലവിഭവ വകുപ്പ്, പേഴ്സണല്‍ & ട്രെയിനിംഗ് മന്ത്രാലയം തുടങ്ങി വിവിധ മന്ത്രാലയങ്ങളിലും വകുപ്പുകളിലും ജോലിക്ക് ചേരും.
തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് ഏറ്റവും ഉയര്‍ന്ന മുന്‍ഗണന നല്‍കാനുള്ള പ്രധാനമന്ത്രിയുടെ പ്രതിബദ്ധതയുടെ പൂര്‍ത്തീകരണത്തിലേക്കുള്ള ചുവടുവെപ്പാണ് റോസ്ഗര്‍ മേള. റോസ്ഗര്‍ മേള കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും യുവാക്കള്‍ക്ക് അവരുടെ ശാക്തീകരണത്തിനും ദേശീയ വികസനത്തില്‍ പങ്കാളിത്തത്തിനും അര്‍ത്ഥവത്തായ അവസരങ്ങള്‍ പ്രദാനം ചെയ്യുന്നതിനും ഉത്തേജകമായി പ്രവര്‍ത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
പുതുതായി നിയമിതരായവര്‍ക്ക് iGOT കര്‍മ്മയോഗി പോര്‍ട്ടലിലെ ഓണ്‍ലൈന്‍ മൊഡ്യൂളായ കര്‍മ്മയോഗി തുടക്കം വഴി സ്വയം പരിശീലിപ്പിക്കാനുള്ള അവസരവും ലഭിക്കുന്നു, അവിടെ ‘എവിടെയും ഏത് ഉപകരണവും’ പഠന ഫോര്‍മാറ്റില്‍ 580-ലധികം ഇ-ലേണിംഗ് കോഴ്സുകള്‍ ലഭ്യമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: