പോര്‍ട്ട് ഓഫ് സ്‌പെയിന്‍: രണ്ടാം ടെസ്റ്റില്‍ ഇന്ത്യയ്‌ക്ക് അതിവേഗ തുടക്കം. ആദ്യദിനം ആദ്യ സെഷന്‍ പൂര്‍ത്തിയാകുമ്പോള്‍ 26 ഓവറില്‍ 121 റണ്‍സെടുത്തു. വിക്കറ്റൊന്നും നഷ്ടപ്പെടാതെയാണ് ഇന്ത്യയുടെ കുതിപ്പ്.
ഓപ്പണര്‍മാരായ യശസ്വി ജയ്‌സ്വാളും(56 പന്തില്‍ 52) രോഹിത് ശര്‍മ്മയും(102 പന്തില്‍ 63) അര്‍ദ്ധസെഞ്ച്വറി നേടി. ടോസ് വെസ്റ്റിന്‍ഡീസിനായിരുന്നു. അവര്‍ ഇന്ത്യയെ ബാറ്റിങ്ങിനയച്ചു.
കിര്‍ക്ക് മക്കെന്‍സിയെ ഉള്‍പ്പെടുത്തിയതിന്റെ ബലത്തിലായിരുന്നു നായകന്‍ ക്രെയ്ഗ് ബ്രാത്ത്‌വെയ്റ്റിന്റെ തീരുമാനം. ഇന്ത്യന്‍ നിരയില്‍ മുകേഷ് കുമാറിന് അവസരം നല്‍കി. ബോളിങ് സെഷനില്‍ ഷര്‍ദൂല്‍ ഠാക്കൂറിന് പരിക്കേറ്റതിനെ തുടര്‍ന്നാണ് താരത്തിന് അവസരം ലഭിച്ചത്. വേഗ ബാറ്റിങ് ശൈലിയിലേക്ക് ഇന്ത്യയും ചുവടുവയ്‌ക്കുകയാണെന്നാണ് മത്സരത്തിന്റെ തുടക്കം നല്‍കുന്ന സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: