ചെന്നൈ: ബഹിരാകാശത്തേക്ക് മനുഷ്യരെ അയയ്ക്കാനുള്ള ഐഎസ്ആര്‍ഒയുടെ ഗഗന്‍യാനിന്റെ സര്‍വ്വീസ് മൊഡ്യൂള്‍ പ്രൊപ്പല്‍ഷന്‍ സിസ്റ്റം വിജയകരമായി പരീക്ഷിച്ചു. തമിഴ്നാട്ടിലെ മഹേന്ദ്രഗിരിയിലുള്ള ഐഎസ്ആര്‍ഒ കോംപ്ലക്സിലായിരുന്നു പരീക്ഷണം.
440 ന്യൂട്ടണ്‍ ശക്തിയില്‍ പേടകത്തെ തള്ളുന്ന, ദ്രവ ഇന്ധനം ഉപയോഗിക്കുന്ന അഞ്ച് അപ്പോജി മോട്ടോറുകള്‍, 100 ന്യൂട്ടണിന്റെ പ്രതികരണ നിയന്ത്രണ സംവിധാനം എന്നിവയാണ് പരീക്ഷിച്ചത്. പേടകത്തെ ഭ്രമണപഥത്തില്‍ നിയന്ത്രിക്കാനുള്ള സംവിധാനമാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: