കോഴിക്കോട്: കോര്പ്പറേഷന് കൗണ്‍സില്‍ യോഗത്തില്‍ പൊതുസിവില്‍കോഡിനെതിരെ പ്രമേയം അവതരിപ്പിക്കാനുള്ള നീക്കത്തിന് തിരിച്ചടി. ജൂലൈ 21 ന് ചേരുന്ന കോഴിക്കോട് കോര്പറേഷന് കൗണ്‍സില്‍ യോഗത്തിന്റെ 137ാം അജണ്ടയായി 73ാം വാര്‍ഡ് കൗണ്‍സിലര്‍ ടി.മുരളീധരന്റെ പ്രമേയമാണ് കോടതി തടഞ്ഞത്. പൊതുസിവില്കോഡിനെതിരെയുളള പ്രമേയം ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് ബിജെപി കോര്പറേഷന് കൗണ്‍സില്‍ പാര്‍ട്ടി ലീഡര്‍ നവ്യ ഹരിദാസ് അഡ്വ. വി. സജിത് കുമാര്‍ മുഖേന ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ആണ് പ്രമേയം പിന്‍വലിക്കാനുളള ഉത്തരവുണ്ടായത്.
പ്രമേയം മുനിസിപ്പല്‍ കോര്‍പറേഷന്റെ പുറത്തുളള കാര്യമായതിനാലും, നഗരപാലികാ നിയമങ്ങളുടേയും,ചട്ടങ്ങളുടേയും ലംഘനമായതിനാലും പ്രസ്തുത പ്രമേയം കൗണ്‍സില്‍ യോഗത്തിന്റെ അജണ്ടയില്‍ നിന്നൊഴിവാക്കണമെന്നായിരുന്നു ബിജെപിയുടെ ആവശ്യം.ഇത് തുറന്നു പറഞ്ഞു കൊണ്ട് ബിജെപി കോര്പറേഷന് പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ നവ്യ ഹരിദാസ് ആക്ഷേപമുന്നയിച്ച് നോട്ടീസ് നല്‍കിയിട്ടും മേയറോ, സെക്രട്ടറിയോ അവതരണാനുമതി നിഷേധിക്കാതിരുന്ന സാഹചര്യത്തില്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഹര്‍ജിയിലെ വാദങ്ങള്‍ അംഗീകരിച്ചു കൊണ്ടാണ് പൊതു സിവില്‍കോഡിനെതിരെയുള്ള പ്രമേയം തടഞ്ഞു കൊണ്ട് ഉത്തരവായിട്ടുളളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: