പാലക്കാട്: ഭിന്നശേഷിക്കാര്‍ക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ നടപ്പിലാക്കുന്നതില്‍ വീഴ്ചവരുത്തിയ സാമൂഹ്യനീതി ജില്ലാ ഓഫീസര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് കേരള ഭിന്നശേഷി ക്ഷേമ സംഘടന ആവശ്യപ്പെട്ടു.
ഭിന്നശേഷിക്കാരെ കുറിച്ച് പഠനവും ഗവേഷണവും നടത്താന്‍ സംസ്ഥാനതലത്തില്‍ കമ്മിറ്റി രൂപീകരിക്കാന്‍ തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായി കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തേണ്ട സംഘടനാപ്രതിനിധികളുടെ പേര് നല്‍കാന്‍ സാമൂഹ്യനീതി ഡയറക്ടര്‍ ജില്ലകളിലേക്ക് കത്തയച്ചിരുന്നു. എന്നാല്‍ ജില്ലയില്‍ ഓഫീസര്‍ക്ക് താത്പര്യമുള്ളവരുടെ പേര് നല്‍കിയെന്നാണ് അറിയാന്‍ കഴിഞ്ഞത്. സംഘടനാഭാരവാഹികളെ ഒഴിവാക്കിയ നടപടിക്കെതിരെ വകുപ്പ് മന്ത്രിക്കും, സാമൂഹ്യനീതി പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കും പരാതി നല്‍കുമെന്ന് സംഘടനാപ്രസിഡന്റ് പ്രമോദ് എലപ്പുള്ളി, സെക്രട്ടറി വൈശാഖ് മുണ്ടൂര്‍ എന്നിവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: