കോട്ടയം: തിരുനക്കരയില്‍ പൊതു ദര്‍ശനത്തിനു വെച്ച ഉമ്മന്‍ചാണ്ടിയുടെ ഭൗതിക ശരീരത്തില്‍ കേന്ദ്രസര്‍ക്കാറിനെ പ്രതിനിധികരിച്ച് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ അന്തിമോപചാരം അര്‍പ്പിച്ചു.
‘കേരളം കണ്ട ഏറ്റവും മാന്യനായ രാഷ്ട്രീയ നേതാവ് ശ്രീ. ഉമ്മന്‍ ചാണ്ടിക്ക് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിജിക്കും കേന്ദ്രസര്‍ക്കാരിലെ എന്റെ സഹപ്രവര്‍ത്തകര്‍ക്കും വേണ്ടിയും എന്റെ പേരിലും ഇന്ന് തിരുനക്കര മൈതാനിയില്‍ വച്ച് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളോടും അനുയായികളോടും അനുശോചനം രേഖപ്പെടുത്തി.’ രാജീവ് ചന്ദ്രശേഖര്‍ ട്വറ്ററില്‍ കുറിച്ചു
ബിജെപി നേതാക്കളായ പി.കെ. കൃഷ്ണദാസ്, ലിജിന്‍ ലാല്‍ എന്നിവര്‍ക്കൊപ്പമാണ് മന്ത്രി എത്തിയത്.
കോട്ടയം തിരുനക്കര മൈതാനം വിലാപയാത്ര എത്തുന്നതിന് മണിക്കൂറുകള്‍ മുന്നെ ജനനിബിഡമായിരുന്നു. എല്ലാ രാഷ്ട്രീയപാര്‍ട്ടികളിലെ നേതാക്കളും ചലച്ചിത്ര താരങ്ങളും സമുദായനേതാക്കളും അടക്കം വന്‍ജനാവലിയാണ് തിരുനക്കരയില്‍ എത്തിയത്.
ബിജെപി അധ്യക്ഷന്‍ കെ . സുരേന്ദ്രന്, വൈസ് പ്രസിഡന്റ് എ എന്‍ രാധാകൃഷ്ണന് തുടങ്ങിയവരും അന്തിമോപചാരം അര്‍പ്പിച്ചു
.ഇന്ന് പുതുപ്പള്ളിയിലെ വീട്ടിലും സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് വലിയ പള്ളിയിലും പൊതുദര്‍ശനം. തുടര്‍ന്നു പ്രത്യേക കബറിടത്തില്‍ സംസ്കാരം. ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ മുഖ്യകാര്‍മികത്വം വഹിക്കും. രാഹുല്‍ ഗാന്ധി കര്‍ണാടക മുഖ്യമന്ത്രി സിദ്ദരാമയ്യ അടക്കമുള്ള പ്രമുഖ നേതാക്കള്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: