പോര്‍ട്ട് ഓഫ് സ്‌പെയിന്‍: ആദ്യ ടെസ്റ്റിലെ ഇന്നിങ്‌സ് വിജയം നല്‍കിയ ആത്മവിശ്വാസവുമായി വിന്‍ഡീസിനെതിരായ രണ്ടാം ടെസ്റ്റിന് ഇന്ത്യ ഇന്നിറങ്ങുന്നു.
ആദ്യ ടെസറ്റില്‍ ഇന്ത്യന്‍ സ്പിന്നര്‍മാരായ അശ്വിനും രവീന്ദ്ര ജഡേജയ്‌ക്കും മുന്നില്‍ ബാറ്റിങ് മറന്നതാണ് വിന്‍ഡീസിനെ കൂറ്റന്‍ തോല്‍വിയിലേക്ക് തള്ളിയിട്ടത്. അശ്വിന്‍ രണ്ടിന്നിങ്്സിലുമായി 131 റണ്‍സിന് 12 വിക്കറ്റുകളാണ് വീഴ്‌ത്തിയത്. ജഡേജ 64 റണ്‍സിന് അഞ്ച് വിക്കറ്റുകളും. രണ്ടിന്നിങ്‌സിലുമായി വിന്‍ഡീസിന്റെ ഒരാളും അര്‍ധ സെഞ്ചുറി പോലും നേടിയതുമില്ല.
അതേസമയം ഇന്ത്യ തികഞ്ഞ ആത്മവിശ്വാസത്തിലണ്. അരങ്ങേറ്റ മത്സരത്തില്‍ സെഞ്ചുറി നേടിയ യശസ്വി ജയ്‌സ്വാളും നായകന്‍ രോഹിത് ശര്‍മയും അര്‍ധസെഞ്ചുറി നേടിയ മുന്‍ നായകന്‍ വിരാട് കോഹ്‌ലിയും മികച്ച ഫോമിലാണെന്നതാണ് ഇന്ത്യയുടെ ആത്മവിശ്വാസമുയര്‍ത്തുന്നത്.
പോര്‍ട്ട് ഓഫ് സ്‌പെയിനിലെ ക്യൂന്‍സ് പാര്‍ക് ഓവലില്‍ പിച്ചും ആദ്യ മത്സരത്തിലെന്ന പോലെ സ്പിന്നിനെ തുണയ്‌ക്കുമെന്നാണ് വിവരം. ആദ്യ ദിനം തുടക്കത്തില്‍ പേസര്‍മാര്‍ക്ക് വേഗവും സ്വിങ്ങും ലഭിക്കുമെങ്കിലും പിന്നീട് വേഗം കുറഞ്ഞ് പൂര്‍ണമായും സ്പിന്നര്‍മാര്‍ക്ക് അനു
കൂലമാകുമെന്നാണ് കരുതുന്നത്. ക്യൂന്‍സ് പാര്‍ക്ക് ഓവലില്‍ ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും ഇതുവരെ 13 മത്സരങ്ങളില്‍ കളിച്ചിട്ടുണ്ട്. മൂന്ന് മത്സരങ്ങള്‍ വീതം ഇരു ടീമും ജയിച്ചപ്പോള്‍ ഏഴ് മത്സരങ്ങള്‍ സമനിലയായി. 2016ലാണ് ഇവിടെ അവസാനമായി ഇരു ടീമും ഏറ്റുമുട്ടിയത്. അന്ന് മത്സരം സമനിലായായി.
2018ലാണ് വിന്‍ഡീസ് ഇവിടെ അവസാനം ടെസ്റ്റ് കളിച്ചത്. അന്ന് ശ്രീലങ്കക്കെതിരെ വിന്‍ഡീസ് വമ്പന്‍ ജയം നേടിയിരുന്നു. 1954ല്‍ വിന്‍ഡീസ് കുറിച്ച 681-8 ആണ് ഈ ഗ്രൗണ്ടിലെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍. പിച്ച് സ്പിന്നര്‍മാരെ തുണക്കുമെന്നതിനാല്‍ നാളെ പേസര്‍ ഷര്‍ദുല്‍ താക്കൂറിന് പകരം ഇന്ത്യ അക്‌സര്‍ പട്ടേലിന് ടീമില്‍ അവസരം നല്‍കാനും സാധ്യതയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: