കാഞ്ഞാണി: ബസ് ജീവനക്കാര്‍ തമ്മിലുള്ള അടിപിടിയെ തുടര്‍ന്ന് അന്തിക്കാട് പോലീസ് പിടികൂടിയ രണ്ടു ബസുകള്‍ സ്റ്റേഷനോട് ചേര്‍ന്ന് റോഡരികില്‍ പാര്‍ക്ക് ചെയ്തത് മൂലം യാത്രക്കാര്‍ ദുരിതത്തിലായി. ഒരാഴ്ചയോളമായി പിടികൂടിയ രണ്ട് ബസുകളും ഫുട്പാത്തും റോഡിന്റെ ഒരു ഭാഗവും കയ്യേറിയാണ് നിര്‍ത്തിയിട്ടിരിക്കുന്നത്. ഇതുമൂലം സമീപത്തെ വിദ്യാലയങ്ങളിലേക്ക് വരുന്ന വിദ്യാര്‍ത്ഥികളടക്കം റോഡിന്റെ നടുവിലൂടെ യാത്ര ചെയ്യേണ്ട അവസ്ഥയാണ്.
കേസുകളില്‍പ്പെട്ട് കസ്റ്റഡിയിലെടുത്ത വലിയ വാഹനങ്ങള്‍ സ്റ്റേഷന് മുന്നിലെ റോഡില്‍ പിടിച്ചിട്ട് യാത്രക്കാരെ പോലീസ് വലക്കുകയാണ്. പഴയ സ്റ്റേഷന്റെ ഗേറ്റ് തുറന്ന് ഇത്തരം വലിയ വാഹനങ്ങള്‍ സ്റ്റേഷന് വളപ്പിലേക്ക് കയറ്റിയിടാന്‍ ഉദ്യോഗസ്ഥര്‍ ശ്രദ്ധിക്കണമെന്ന് ആവശ്യം ഉയരുന്നുണ്ട്.
ചെറുവാഹനങ്ങള്‍ ഒതുക്കിയിട്ടാല്‍ ഇത്തരം വലിയ വാഹനങ്ങള്‍ക്കും സുഖമായി സ്റ്റേഷന് വളപ്പില്‍ കയറ്റിയിടാം. ദിവസം കൂടുതല്‍ കിടക്കേണ്ട അവസ്ഥ വരുമ്പോള്‍ വാഹനങ്ങള്‍ റോഡില്‍ പാര്‍ക്ക് ചെയ്ത് മറ്റു യാത്രക്കാരെ വട്ടം ചുറ്റിക്കുന്ന പ്രവണത പോലീസ് അവസാനിപ്പിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നു. അതല്ലെങ്കില്‍ പോലീസിന് പിടിച്ചെടുത്ത വാഹനങ്ങള്‍ സൂക്ഷിക്കുന്ന പെരിങ്ങോട്ടുകരയിലെ ഔട്ട് പോസ്റ്റിലേക്കും മാര്‍ഗ തടസമുണ്ടാക്കുന്ന ബസ്സുകള്‍ മാറ്റിയിടാം. അതിന് മുതിരാതെ അപകടം വരുത്തും വിധം വലിയ വാഹനങ്ങള്‍ റോഡില്‍ തടസമായി പിടിച്ചിട്ടിരിക്കയാണ് പോലീസ് എന്നാണ് ആക്ഷേപം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: