Categories: World

യൂറോപ്പില്‍ ഉഷ്ണതരംഗം; ഇറ്റലിയില്‍ പ്രധാന നഗരങ്ങളില്‍ ചുവപ്പ് ജാഗ്രത

ഗ്രീസും സ്വിസ് ആല്‍പ്സും ഉള്‍പ്പെടെ പല യൂറോപ്യന്‍ രാജ്യങ്ങളിലും കാട്ടുതീ പടരുന്നുണ്ട്

Published by

റോം:  യൂറോപ്പില്‍ ഉഷ്ണതരംഗം തീവ്രമായതിനാല്‍ ഇറ്റലിയില്‍ മിക്ക പ്രധാന നഗരങ്ങളിലും കടുത്ത ചൂട് സംബന്ധിച്ച്  ചുവപ്പ് ജാഗ്രത . 23 നഗരങ്ങളില്‍ അതീവ ജാഗ്രതയാണ് .

ഗ്രീസും സ്വിസ് ആല്‍പ്സും ഉള്‍പ്പെടെ പല യൂറോപ്യന്‍ രാജ്യങ്ങളിലും കാട്ടുതീ പടരുന്നുണ്ട്.ഇറ്റാലിയന്‍ ദ്വീപുകളായ സാര്‍ഡിനിയയുടെയും സിസിലിയുടെയും ഭാഗങ്ങളില്‍  ചൂട്  46, 47സെല്‍ഷ്യസ് എത്തുമെന്നാണ്  മുന്നറിയിപ്പ്.

ഇറ്റാലിയന്‍ ആരോഗ്യ മന്ത്രാലയവും ജാഗ്രതയിലാണ്. രാജ്യത്തുടനീളമുള്ള അടിയന്തര സംവിധാനങ്ങളോട്  തയാറായിരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ചൂട് മൂലമുണ്ടാകുന്ന പ്രശ്‌നങ്ങളുമായി എത്തുന്നവരെ  ചികിത്സിക്കാന്‍ പ്രത്യേക മെഡിക്കല്‍ സ്റ്റാഫിനെ നിയോഗിച്ചു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക