ധാക്ക: രണ്ടാം ഏകദിനത്തില്‍ ബംഗ്ലാദേശിനെ തകര്‍ത്ത് ഇന്ത്യന്‍ വനിതകള്‍. ഇന്ത്യ പടുത്തുയര്‍ത്തിയ 229 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ബംഗ്ലാദേശ് 120 റണ്‍സിന് എല്ലാവരും പുറത്തായി. ബാറ്റിംഗിലും ബൗളിംഗിലും മിന്നുന്ന പ്രകടനത്തിലൂടെ ജമീമ റോഡ്രിഗസാണ് ഇന്ത്യന്‍ വിജയത്തിന്റ കുന്തമുനയായത്.
ജമീമ 78 പന്തില്‍ നിന്ന് 86 റണ്‍സ് നേടി. ബൗളിംഗില്‍ 3.1 ഓവറില്‍ മൂന്ന് റണ്‍സ് മാത്രം വിട്ടു നല്‍കി നാല് വിക്കറ്റും വീഴ്‌ത്തി.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 228 റണ്‍സ് നേടി. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ (52), സ്മൃതി മന്ദന (36), ഹര്‍ലീന്‍ ഡിയോള്‍ (25) എന്നിവരും നന്നായി ബാറ്റ് വീശി.
ബംഗ്ലാദേശിനായി നാഹിദ അക്തര്‍, സുല്‍ത്താന ഖാത്തൂന്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതമെടുത്തു.
ഫര്‍ഗാന ഹഖ് (47) ആണ് ബംഗ്ലാദേശിന് വേണ്ടി ഏറ്റവും കൂടുതല്‍ റണ്‍സെടുത്തത്ൃ. റിതു മോനി (27), മുര്‍ഷിദ ഖാത്തൂര്‍ (12) എന്നിവര്‍ക്ക് മാത്രമേ രണ്ടക്കം കാണാനായുള്ളൂ. ഇന്ത്യക്കായി ദേവിക വൈദ്യ മൂന്ന് വിക്കറ്റെടുത്തു.
മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ രണ്ട് മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ പരമ്പര 1-1ന് സമനിലയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: