പാലാ: മീനച്ചില്‍ കര്ത്താക്കന്മാര് മത സൗഹാര്‍ദ്ദത്തിന്റെ പ്രതീകമായി നിലകൊള്ളുന്നവരാണെന്ന് എംജി സര്‍വ്വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ.സിറിയക് തോമസ്.
ആയിരം വര്‍ഷങ്ങള്‍ക്ക് മുമ്പ്തന്നെ മതേതര മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് കേരള ചരിത്രത്തില്‍ ഇടം പിടിച്ച ഭരണ കര്‍ത്താക്കളായിരുന്നു മീനച്ചില്‍ കര്ത്താക്കന്മാരുടെ മുന്‍ഗാമികളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മീനച്ചില്‍ കര്‍ത്താ കുടുംബ സംഗമവും മുന്‍ കുടുംബ കാരണവര്‍ ദാമോദര സിംഹര്‍ കെ.കെ.ഭാസ്കരന് കര്‍ത്ത അനുസ്മരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കുടുംബ കാരണവര്‍ ദാമോദര സിംഹര്‍ ജി.എസ്.ഗോപിനാഥന് കര്‍ത്ത അധ്യക്ഷനായി. മുതിര്‍ന്ന അംഗങ്ങളെ ചടങ്ങില്‍ ആദരിച്ചു. ശശി കര്‍ത്ത, ജി. ജയകൃഷ്ണന്, സോമനാഥന് കര്‍ത്ത, രവികുമാര്‍ കര്‍ത്ത, സജീവ് കര്‍ത്ത എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: