ശ്രീനഗര്‍: കഴിഞ്ഞ ദിവസം ജമ്മുകാശ്മീരിലെ പൂഞ്ച് ജില്ലയിലെ സുരന്‍കോട്ടില്‍ ഇന്ത്യന്‍ സൈന്യം ചൊവ്വാഴ്ച രാവിലെ വെടിവെച്ചുകൊന്ന നാല് ഭീകരരും പാകിസ്ഥാനികളെന്ന് സ്ഥിരീകരിച്ചു.
കൊല്ലപ്പെട്ട ഭീകരരില്‍ നിന്ന് കണ്ടെടുത്ത രേഖകള്‍ പ്രകാരം മെഹ്മൂദ് അഹമ്മദ്, അബ്ദുള്‍ ഹമീദ്, മുഹമ്മദ് ഷെരീഫ് എന്നിവരാണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ട നാലാമന്റെ പേര് വ്യക്തമായിട്ടില്ല.
പാക് അധിനിവേശ കശ്മീരിലെ കോട്ലിക്കും അന്താരാഷ്ട്ര അതിര്‍ത്തിക്കപ്പുറത്തുള്ള സിയാല്‍കോട്ടിനും ഇടയില്‍ പ്രവര്‍ത്തിക്കുന്ന സജ്ജിദ് ജട്ടിന്റെ നേതൃത്വത്തിലുള്ള 12 ലഷ്കര്‍ ഭീകരരുടെ സംഘത്തില്‍പ്പെട്ടവരാണ് നാലുപേരും.ഇവരെല്ലാം ഏകദേശം 23-25 വയസ് പ്രായമുള്ളവരും കൊടും ഭീകരരുമാണ്.
പാകിസ്ഥാനില്‍ ഇന്ത്യയെ ലക്ഷ്യം വച്ച് പ്രവര്‍ത്തിക്കുന്ന ഭീകര സംഘങ്ങള്‍ സജീവമാണെന്നാണ് വ്യക്തമാകുന്നത്. പാകിസ്ഥാനിലെ ഭീകര താവളങ്ങള്‍ അടച്ചുപൂട്ടുന്നതുവരെ ആ രാജ്യവുമായി ഔപചാരികമോ അനൗപചാരികമോ ആയ ഒരു സംഭാഷണവും പറ്റില്ലെന്ന നരേന്ദ്ര മോദി സര്‍ക്കാര്‍ നിലപാട് ഈ പശ്ചാത്തലത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: