ബംഗളൂരു: സുല്‍ത്താന്‍പാളയിലെ കനകനഗറില്‍ നിന്നും ഭീകരരെന്ന് സംശയിക്കുന്ന അഞ്ച് പേര് കര്‍ണാടക സെന്‍ട്രല്‍ ക്രൈംബ്രാഞ്ചിന്റെ(സിസിബി) പിടിയിലായി. സയിദ് സുഹേല്‍, ഉമര്‍, ജാനിദ്, മുദാസിര്‍, സാഹിദ് എന്നിവരാണ് പിടിയിലായത്. ഇവരുടെ സംഘത്തില്‍ നിരവധി പേര് ഇനിയും ഉണ്ടെന്നാണ് വിവരം.
സംഘം ബംഗളൂരുവില്‍ വന്‍ സ്ഫോടനം നടത്താന്‍ പദ്ധതിയിട്ടിരുന്നതായി സൂചനയുണ്ട്. ഇവരുടെ പക്കല്‍ നിന്നും തോക്കുകളുടെയും സ്ഫോടകവസ്തുക്കളുടെയും വന്‍ശേഖരം പിടിച്ചെടുത്തു. നാല് വാക്കിടോക്കികള്‍, ഏഴ് നാടന്‍ പിസ്റ്റളുകള്‍, 42 ലൈവ് ബുള്ളറ്റുകള്‍, രണ്ട് കഠാരകള്‍, രണ്ട് സാറ്റലൈറ്റ് ഫോണുകള്‍, നാല് ഗ്രനേഡുകള്‍ എന്നിവ ഇവരില്‍ നിന്ന് പിടിച്ചെടുത്തു.
അഞ്ചുപേരും 2017 ലെ ഒരു കൊലപാതകക്കേസ് പ്രതികളാണ്. പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലില്‍ കഴിയവേ ഇവര്‍ ഭീകരരുമായി സമ്പര്‍ക്കം പുലര്‍ത്തിയതായി സിസിബി സംശയിക്കുന്നു. തുടര്‍ന്ന് ഭീകര പ്രവര്‍ത്തനത്തിനായി പരിശീലനം പ്രതികള്‍ക്ക് ലഭിച്ചു. പ്രതികള്‍ക്ക് സ്ഫോടകവസ്തുക്കള്‍ ഉപയോഗിക്കാന്‍ അടക്കം പരിശീലനം ലഭിച്ചതായിട്ടാണ് വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: