അഹമ്മദാബാദ്: ഗുജറാത്തിലെ കച്ച് ജില്ലയിലുള്ള ഖവ്ദ മരുഭൂമിയില്‍ ലോകത്തിലെ ഏറ്റവും വലിയ ഹൈബ്രിഡ് പവര്‍ ബാങ്ക് അദാനി ഗ്രൂപ്പ് നിര്‍മ്മിക്കുമെന്ന് ഫിനാന്‍ഷ്യല്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. 2030 ഓടെ 45 GW പുനരുപയോഗ ഊര്‍ജ്ജ ശേഷി സൃഷ്ടിക്കാനുള്ള പദ്ധതിയാണ് കമ്പനി നടപ്പാക്കുക.
‘ഞങ്ങള്‍ ഇപ്പോള്‍ ലോകത്തിലെ ഏറ്റവും വലിയ ഹൈബ്രിഡ് റിന്യൂവബിള്‍സ് പാര്‍ക്ക് – മരുഭൂമിയുടെ മധ്യത്തില്‍, ഖവ്ദയില്‍ നിര്‍മ്മിക്കുകയാണ്. ഇത് ഏറ്റവും സങ്കീര്‍ണ്ണവും അതിമോഹനവുമായ പദ്ധതിയായിരിക്കുമെന്നും ഹൈബ്രിഡ് പവര്‍ ബാങ്ക് നിര്‍മ്മിക്കാനുള്ള പദ്ധതികള്‍ വിശദീകരിച്ചുകൊണ്ട് അദാനി ഗ്രൂപ്പിന്റെ ചെയര്മാന് ഗൗതം അദാനി പറഞ്ഞു,
അതേസമയം തങ്ങളുടെ കമ്പനിയെ തകര്‍ക്കാനുള്ള ലക്ഷ്യത്തോടെയുള്ള അസത്യങ്ങളും അപകീര്‍ത്തികരമായ ആരോപണങ്ങളും മാത്രമായിരുന്നു ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിലുണ്ടായിരുന്നതെന്നാവര്‍ത്തിച്ച് ഗൗതം അദാനി. അദാനി ഗ്രൂപ്പിന്റെ വാര്‍ഷിക ജനറല്‍ ബോഡിയിലായിരുന്നു അദാനി ഗ്രൂപ്പ് ചെയര്മാന് ഗൗതം അദാനിയുടെ പ്രതികരണം.
കമ്പനിയെ തകര്‍ക്കുകയും ഓഹരി വില ഇടിയുന്നതും മൂലം ഷോര്‍ട്ട് സെല്ലിങ്ങിലൂടെയുണ്ടാക്കാവുന്ന ലാഭവും മാത്രമായിരുന്നു ലക്ഷ്യം. 2004- 2015ലെ വിവരങ്ങളാണ് ദുരുദ്ദേശ്യത്തോടെ തെറ്റിദ്ധരിപ്പിക്കും വിധം ഹിന്‍ഡന്‍ബര്‍ഗ് പുറത്തു വിട്ടത്. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം കമ്പനി കൃത്യ സമയത്തുതന്നെ തീര്‍പ്പാക്കിയതായിരുന്നു. കമ്പനിയുടെ എഫ്പിഒ ആരംഭിക്കുന്നതിന് തൊട്ടു മുന്‍പ് വന്ന റിപ്പോര്‍ട്ട് തന്നെയും കമ്പനിയെയും തകര്‍ക്കാനുള്ള ലക്ഷ്യത്തോടെയുള്ളതായിരുന്നെന്നാണ് അദാനി പറഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: