പാലക്കാട് : തെരുവ് നായയുടെ കടിയേറ്റതിനെ തുടര്‍ന്ന് ചികിത്സയില്‍ കഴിഞ്ഞിരുന്ന വീട്ടമ്മ മരിച്ചു. നെന്മാറ വിത്തിനശ്ശേരി സരസ്വതിയാണ്(60) ംമരിച്ചത്. നായയുടെ കടിയേറ്റതിന് പിന്നാലെ സരസ്വതി പ്രതിരോധ കുത്തിവെയ്‌പ്പ് എടുത്തതിന തുടര്‍ന്ന് കാല്‍ മുഴുവന്‍ ഇവര്‍ക്ക് പൊള്ളലേല്‍ക്കുകയും ചെയ്തിരുന്നു. ചികിത്സയ്‌ക്കിടെ പേവിഷബാധ സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.
സംസ്ഥാനത്ത് വിവിധ സ്ഥലങ്ങളില്‍ തെരുവ് നായയുടെ ആക്രമണങ്ങള്‍ തുടരുകയാണ്. അതിനിടെയാണ് ഒരു മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മെയ് ഒന്നിനാണ് വീടിന് സമീപം വെച്ച് ഇവരെ നായ കടിച്ചത്. നെന്മാറ വിത്തിനശ്ശേരി സ്വദേശി സരസ്വതി കടിയേറ്റ ശേഷം ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.
പ്രതിരോധ കുത്തിവയ്‌പ്പ് എടുത്തതിനെ തുടര്‍ന്ന് പിന്നീട് കാല്‍ മുഴുവന്‍ പൊള്ളലേറ്റ നിലയിലായിരുന്നു. ആരോഗ്യാവസ്ഥ ഗുരുതരമായതിനെത്തുടര്‍ന്ന് തൃശ്ശൂര്‍ മെഡിക്കല്‍ ആശുപത്രിയില്‍ വെച്ച് കാല്‍ മുറിച്ച് മാറ്റുകയും ചെയ്തു. ചികിത്സക്കിടെ പേവിഷ ബാധ സ്ഥിരീകരിക്കുകയും മരണത്തിന് കീഴടങ്ങുകയുമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: