ഇടുക്കി: സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരുന്നു. നാളെ മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടുണ്ട്. ഇന്നലെ വിവിധ മേഖലകളില്‍ ഒറ്റപ്പെട്ട മഴ കിട്ടി.
ഏറെ നേരം നീണ്ടില്ലെങ്കിലും ഇടവിട്ട് മഴയും ഒപ്പം ശക്തമായ കാറ്റുമെത്തി. ബംഗാള്‍ ഉള്‍ക്കടലില്‍ നാളെയോടെ പുതിയ ന്യൂനമര്‍ദം രൂപമെടുക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി കേരളത്തിലടക്കം മഴ ശക്തമാകുമെന്നാണ് പ്രവചനം. വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലും ഒഡീഷയുടെ തീരത്തുമായാണ് അന്തരീക്ഷച്ചുഴി നിലവിലുള്ളത്.
ന്യൂനമര്‍ദത്തിനൊപ്പം പടിഞ്ഞാറന്‍ കാറ്റ് കൂടി ശക്തമായാല്‍ അത് സംസ്ഥാനത്തടക്കം മികച്ച മഴ ലഭിക്കുന്നതിന് കാരണമാകും. ജൂലൈ ആദ്യവാരത്തിന് ശേഷം ദുര്‍ബലമായ കാലവര്‍ഷം 22നും 28നും ഇടയില്‍ വീണ്ടും ശക്തമാകുമെന്നാണ് നിഗമനം. നിലവില്‍ സീസണില്‍ 38 ശതമാനം മഴയുടെ കുറവാണുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: